Image

പ്രതിഫല തുക കുറയ്ക്കാന്‍ തയ്യാറാല്ലെന്ന് നടന്‍‍ ബൈജു; പരാതിയുമായി നിര്‍മാതാവ്

Published on 02 October, 2020
പ്രതിഫല തുക കുറയ്ക്കാന്‍ തയ്യാറാല്ലെന്ന് നടന്‍‍ ബൈജു; പരാതിയുമായി നിര്‍മാതാവ്
കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മലയാളത്തില്‍ താരങ്ങള്‍ പ്രതിഫലത്തുക കുറയ്ക്കണമെന്ന ആവശ്യം നിര്‍മാതാക്കള്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ പല നടന്മാരും പ്രതിഫലം കുറയ്ക്കുന്നില്ലെന്ന തരത്തിലുള്ള പ്രതികരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നിരുന്നു. നടന്‍ മോഹന്‍ലാല്‍ തന്റെ പ്രതിഫലം പകുതിയാക്കിയപ്പോള്‍ മറ്റു ചിലര്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറായില്ല എന്ന വിമ‍ര്‍ശനം ഉയര്‍ന്നിരുന്നു.

പ്രതിഫലം സംബന്ധിച്ച വിവാദം നിലനില്‍ക്കെയാണ് നടന്‍ ബൈജു സന്തോഷിനെതിരെ പരാതിയുമായി നിര്‍മാതാവ് രംഗത്ത് എത്തിയിരിക്കുന്നത്. ബൈജു അഭിനയിച്ച 'മരട് 357' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് പരാതിയുമായി നിര്‍മ്മാതാക്കളുടെ സംഘടനയെ സമീപിച്ചിരിക്കുന്നത്. തന്റെ പ്രതിഫലം 20 ലക്ഷം രൂപ ആണെന്നും ഈ തുക കുറയ്ക്കാന്‍ തയ്യാറല്ലന്നും ബൈജു പറഞ്ഞെന്നാണ് നടനെതിരെയുള്ള ആരോപണം.

എന്നാല്‍ നടനുമായി എട്ട് ലക്ഷം രൂപയുടെ എഗ്രിമെന്റാണുളളത് എന്നാണ് നിര്‍മാതാവ് വ്യക്തമാക്കുന്നത്.
സംഘടനയ്ക്ക് നല്‍കിയ പരാതിയില്‍ ബൈജുവിന്റെ കരാറിന്റെ കോപ്പി സഹിതം നിര്‍മാതാവ് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തുക പൂര്‍ണമായി ലഭിക്കാതെ സിനിമ ഡബ്ബ് ചെയ്യില്ലന്നാണ് ബൈജുവിന്റെ നിലപാടെന്ന് അറിയുന്നതായി മനോരമ റിപ്പോര്‍ട്ട് ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക