Image

ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ ഗാന്ധി ജയന്തി ദിനാഘോഷവും, ചർക്ക ആരംഭിച്ചതിന്‍റെ നൂറ്റിയൊന്നാം വാര്‍ഷികവും ആഘോഷിച്ചു

Published on 02 October, 2020
ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍  ഗാന്ധി ജയന്തി ദിനാഘോഷവും, ചർക്ക ആരംഭിച്ചതിന്‍റെ നൂറ്റിയൊന്നാം വാര്‍ഷികവും ആഘോഷിച്ചു

റിയാദ് : മഹാല്‍മജിയുടെ നൂറ്റിഅമ്പത്തിയൊന്നാം ജന്മദിനവും ഗാന്ധിജി ചർക്ക ആരംഭിച്ചതിന്‍റെ നൂറ്റിയൊന്നാം വാർഷികവും പ്രമാണിച്ച് ഗാന്ധിജിയുടെ ആദർശങ്ങൾ സമൂഹത്തിലേയ്ക്കും പ്രത്യേകിച്ച് വിദ്യാർത്ഥികളിലേയ്ക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു..

നൂറു വര്‍ഷംമുമ്പാണ് ഗാന്ധിജി ഖാദിയെക്കുറിച്ച് ചിന്തിച്ചത്. അദ്ദേഹത്തിന്റെ സത്യാന്വേഷണ പരീക്ഷണങ്ങളിലെ സുപ്രധാനമായ ആശയമാണ് ചര്‍ക്ക. അത് മതേതരപാരമ്പര്യത്തിന്റെ പ്രതീകമാണ്. നാടിനും നാട്ടുകാര്‍ക്കും മതമൈത്രിയും സാഹോദര്യഭാവവും അത് പ്രദാനംചെയ്യുന്നു. മനുഷ്യനന്മയിലും സൗഹാര്‍ദത്തിലും വിശ്വസിക്കുന്നവര്‍ക്ക് പ്രാര്‍ഥനപോലെ സ്വീകരിക്കാവുന്നതാണ് നൂല്‍നൂല്‍പ്പ്

ഒരിക്കല്‍ ഒരു വിദേശ മാധ്യമ പ്രവര്‍ത്തകന്‍ ഗാന്ധിജിയോട് ചോദിച്ച ചോദ്യം ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതാന്‍ അങ്ങയുടെ കൈയില്‍ ആയുധമൊന്നുമില്ലല്ലോ യെന്ന് ചോദിച്ചപ്പോള്‍ ഉത്തരമായി ഗാന്ധിജി ചൂണ്ടിക്കാട്ടിയത് ഗ്രാമീണ ജനതയെയാണ്. അവരുടെ കൈകളില്‍ ചര്‍ക്കതിരിയുന്നുണ്ടായിരുന്നു. ഖാദി എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ഗാന്ധിജിയാണ്. 

ചര്‍ക്ക തിരിക്കുന്ന ഗാന്ധിജി ഖാദിയുടെ മുഖമുദ്രയാണ് ഗാന്ധി ജയന്തിദിനത്തില്‍ മഹാല്‍മജിയുടെ ആശയങ്ങള്‍ പുതുതലമുറ പഠിക്കാനും ഓര്‍ക്കാനും ഈ ദിനം ഫലപ്രദമാകട്ടെയെന്നും രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടക്കുന്ന അതിക്രകമങ്ങള്‍ അത്യന്തം വേദനാജനകമെന്നും ഗാന്ധി സന്ദേശം നല്‍കി മാധ്യമ പ്രവര്‍ത്തകന്‍  ജയന്‍ കൊടുങ്ങല്ലൂര്‍ ചൂണ്ടികാട്ടി.

മലാസിലെ മണി ബ്രദേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ പ്രസിഡന്‍റ് അബ്ദുല്‍ അസീസ്‌ പവിത്രം, കോഓര്‍ഡിനേറ്റര്‍ റാഫി പാങ്ങോട് , ജീവകാരുണ്യ കണ്‍വീനര്‍ അയൂബ് കരൂപടന്ന, കുഞ്ചു സി നായര്‍ ,ഹരികൃഷ്ണന്‍, സബിന്‍, മണി പിള്ളേ ബ്രദേഴ്സ്, എന്നിവര്‍ സംസാരിച്ചു.

മാത്യു ജോസഫ്‌, പൂക്കുഞ്ഞ് കണിയാപുരം ,വിപിന്‍ ഹുസൈന്‍ വട്ടിയൂര്‍കാവ്, എന്നിവര്‍ പരിപാടികള്‍ക്ക് നേത്രുത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക