Image

നടന്‍ ജിനു ജോസഫിന് ആദ്യ കുഞ്ഞ് പിറന്നു

Published on 02 October, 2020
നടന്‍ ജിനു ജോസഫിന് ആദ്യ കുഞ്ഞ് പിറന്നു

ഥുന്‍ മാനുവല്‍ ചിത്രം അഞ്ചാം പാതിരയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച താരമാണ് ജിനു ജോസഫ്. ചാക്കോച്ചനും ഉണ്ണിമായ പ്രസാദിനുമൊപ്പം പ്രധാന വേഷത്തിലാണ് ജിനു ജോസഫും അഭിനയിച്ചത്. സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മലയാളത്തില്‍ സജീവമായ ജിനു ജോസഫ് അമല്‍ നീരദ് ചിത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. അമല്‍ നീരദ് സംവിധാനം ചെയ്ത മിക്ക സിനിമകളിലും ജിനു ജോസഫും അഭിനയിച്ചിരുന്നു. അതേസമയം സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് ജിനു ജോസഫ്.

ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി വന്ന സന്തോഷമാണ് താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. മാര്‍ക്ക് ആന്റണി ജോസഫ് എന്നാണ് കുഞ്ഞിന് നടന്‍ പേരിട്ടിരിക്കുന്നത്. ലിയാ സാമുവല്‍ആണ് ജിനുവിന്റ ഭാര്യ. കുഞ്ഞ് ഉണ്ടായതിന്റെ സന്തോഷം പങ്കുവെച്ചതിന് പിന്നാലെ അഭിനന്ദനവുമായി സഹതാരങ്ങളും ആരാധകരുമെല്ലാം തന്നെ എത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക