Image

ഒക്ടോബറിൽ നാല് പുതിയ പരിപാടികളുമായി സീ കേരളം എത്തുന്നു

Published on 04 October, 2020
ഒക്ടോബറിൽ നാല് പുതിയ പരിപാടികളുമായി സീ കേരളം എത്തുന്നു
കൊച്ചി: മലയാളത്തിലെ അതിവേഗം വളരുന്ന വിനോദ് ചാനലായ സീ കേരളം ഒക്ടോബറിൽ നാല് പുതിയ പ്രോഗ്രാമുകളുമായി എത്തുന്നു. ഇതിനോടകം  തന്നെ വാർത്ത പ്രാധാന്യം നേടിയ റിയാലിറ്റി ഷോ ഈ ഞായറാഴ്ച വൈകുന്നേരം 7 മണി മുതൽ സംപ്രേഷണം ആരംഭിക്കും. വിജയകരമായ രണ്ട് സീസണുകൾ പിന്നിട്ട ‘സൂപ്പർ ബമ്പർ’ മൂന്നാം പതിപ്പും സീ ചാനൽ തിങ്കളാഴ്ച മുതൽ സംപ്രേഷണം ചെയ്യുന്നു. പുതിയ സീരിയലുകളായ വെള്ളിനക്ഷത്രം, ഝാൻസി റാണി എന്നിവയാണ് സീ കേരളം ഒക്ടോബറിൽ സംപ്രേഷണം ചെയ്തു തുടങ്ങുന്നു മറ്റ് പ്രോഗ്രാമുകൾ.  

സരിഗമപ കേരളത്തിന്റെ വൻവിജയത്തിനു ശേഷം അതേ ടീം ഒരുക്കുന്ന പുതിയ ഷോയാണ്  'മിസ്റ്റർ & മിസ്സിസ്'. ഇതിനോടകം തന്നെ മാധ്യമശ്രദ്ധ നേടിയ റിയാലിറ്റി ഷോയിൽ നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യ വിധികർത്താവായി എത്തുന്നു. റിയാലിറ്റി ഷോയുടെ പ്രോമോകൾ ഇതിനോടകം തന്നെ സീ കേരളം ചാനലിന്റെ സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റ് ആയി മാറിയിട്ടുണ്ട്. സോഷ്യൽ മീഡിയ സർക്കിളുകളിൽ ഇതിനകം  തന്നെ ജനപ്രിയമായ എട്ട് ദമ്പതികളെ അവതരിപ്പിക്കുന്ന രസകരമായ ഒരു പരിപാടിയാണ്  'മിസ്റ്റർ & മിസ്സിസ്' റിയാലിറ്റി ഷോ. കൂടാതെ സരിഗമപ കേരളത്തിലൂടെ ജനപ്രിയനായ അവതാരകൻ  ജീവാ ജോസഫും ഭാര്യ അപർണ തോമസും ഷോയുടെ അവതാരകനായി എത്തുന്നുണ്ട്.

സീ കേരളത്തിന്റെ ഹിറ്റ് ഷോകളിലൊന്നായ സൂപ്പർ ബമ്പർ അതിന്റെ മൂന്നാം പതിപ്പ് ഒക്ടോബർ 5 മുതൽ വൈകുന്നേരം 4.30 ന് സംപ്രേഷണം ചെയ്യും. സിനിമാ നടി കൃഷ്ണപ്രഭ അവതാരകയായെത്തുന്ന ഷോയിൽ സഹ അവതാരകാരനായി ഷിജോ ജോണും ഉണ്ടാകും. 

ഒക്ടോബർ 5 മുതൽ സംപ്രേഷണം ചെയ്യുന്ന രണ്ട് പുതിയ സീരിയലുകൾ അന്ന് വെള്ളിനക്ഷത്രവും ഝാൻസി റാണിയും.  ഒക്ടോബർ 5, തിങ്കൾ മുതൽ ശനി വരെ രാവിലെ 11 മണിക്ക് സംപ്രേഷണം ചെയ്യുന്ന കുട്ടികളുടെ പരമ്പരയാണ്വെള്ളിനക്ഷത്രം. മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും ശ്രമിക്കുന്ന "ഭൂട്ടു" എന്ന പെൺകുട്ടി പ്രേതത്തെ ചുറ്റിപ്പറ്റിയാണ് ഈ പരമ്പര. കാസ്പർ ദി ഫ്രണ്ട്‌ലി ഗോസ്റ്റ് എന്ന കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സീരിയൽ ഒരുക്കിയിരിക്കുന്നത്. 

വനിതാ സ്വാതന്ത്ര്യസമര സേനാനിയായ റാണി ലക്ഷ്മി ബായിയുടെ കഥയാണ് ഝാൻസി റാണി പറയുന്നത്. ഒക്ടോബർ 5 തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ വൈകുന്നേരം 6 മണിക്ക് പരമ്പര സംപ്രേഷണം ചെയ്യും. മണികർണിക എങ്ങനെ ഝാൻസിയുടെ രാജ്ഞിയായിത്തീർന്ന കഥയാണ് സീരിയൽ പറയുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക