Image

'ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം സത്യം';: ചിത്രവുമായി സായി പല്ലവി

Published on 04 October, 2020
'ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം സത്യം';: ചിത്രവുമായി സായി പല്ലവി


സ്വാഭാവികമായ അഭിനയശൈലി കൊണ്ടും മനോഹരമായ പുഞ്ചിരികൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരമാണ് സായ് പല്ലവി.  ഇടയ്ക്ക് വന്ന് വിശേഷങ്ങള്‍ പങ്കിട്ടുപോവുമെങ്കിലും സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല താരം. അതുകൊണ്ടുതന്നെ സായ് പല്ലവിയുടെ ഓരോ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.
ഒരു കാട്ടുമരത്തിന്റെ വള്ളിയില്‍ പിടിച്ച് തൂങ്ങിയാടുന്ന തന്റെ ചിത്രമാണ് സായ് പല്ലവി ഇക്കുറി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശരിയാണെന്ന് തെളിയിക്കുകയായിരുന്നു താനെന്ന രസകരമായ ക്യാപ്ഷനാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക