Image

നടി തമന്ന ഭാട്ടിയയ്ക്ക് കോവിഡ്

Published on 05 October, 2020
നടി തമന്ന ഭാട്ടിയയ്ക്ക് കോവിഡ്

പ്രശസ്ത തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയയ്ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഈ മാസം മാസം തന്റെ മാതാപിതാക്കള്‍ കൊവിഡ് പോസിറ്റീവായ വിവരം തമന്ന തന്നെ സോഷ്യല്‍ മീഡിയ വഴി പ്രേക്ഷകരെ അറിയിച്ചിരുന്നു.

രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിലവില്‍ താരം ബംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് ലഭ്യമാകുന്ന വിവരം. രാജ്യത്തെ സിനിമാ താരങ്ങളില്‍ ഏറ്റവുമൊടുവില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് ഇപ്പോള്‍ തമന്നയ്ക്കാണ്. നേരത്തെ ഇവരുടെ മാതാപിതാക്കള്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ താന്‍ സുരക്ഷിതയാണെന്ന് തമന്ന അറിയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക