Image

കാന്‍സറില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെ വരുന്ന ശരണ്യയുടെ ചിത്രങ്ങള്‍ വൈറല്‍

Published on 05 October, 2020
കാന്‍സറില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെ വരുന്ന ശരണ്യയുടെ ചിത്രങ്ങള്‍ വൈറല്‍
കാന്‍സര്‍ ബാധിച്ച്‌  ഏറെ ഗുരുതരാവസ്ഥയില്‍ ആയിരുന്ന നടി ശരണ്യ സുഖം പ്രാപിച്ച്‌ വരുന്നു എന്ന സന്തോഷകരമായ വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. മാസങ്ങളായി കിടപ്പില്‍ ആയിരുന്ന നടി ഇപ്പോള്‍ തനിയെ നടക്കാന്‍ ആരംഭിച്ചു.കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ ശരണ്യയ്ക്ക് ചികിത്സയുടെ ഭാഗമായി ഏഴ് ശസത്രക്രിയകളാണ് ഉണ്ടായത്

ആറ് വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് ശരണ്യയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ ഉള്ളതായി കണ്ടെത്തിയത്.തുടര്‍ന്ന് ചികിത്സ ആരംഭിച്ചു.ഇതിനിടെ ശരണ്യയുടെ ഒരു ഭാഗം തളര്‍ന്ന് പോവുകയും ചെയ്തു

ഇപ്പോഴിതാ,ചികിത്സാകാലത്തെ ശരണ്യയുടെ ഏറ്റവും പുതിയ ചില ചിത്രങ്ങള്‍ കൂടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു.


ഫിസിയോതെറാപ്പിയുടെ ഭാഗമായി ശരണ്യ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ നിന്നുള്ളതാണ് ഈ ചിത്രങ്ങള്‍ എന്നാണ് സൂചന. 


ശരണ്യയുടെ കുടുംബത്തിന് യാതൊരു സാമ്ബത്തിക ശേഷിയുമില്ല.അച്ഛനില്ല,സ്വന്തമായ വീടില്ല,രണ്ട് സഹോദരങ്ങളുടെ പഠനത്തിനുള്ള ചിലവ് ഉള്‍പ്പെടെ ശരണ്യ ആയിരുന്നു നോക്കിയിരുന്നത്.കണ്ണൂര്‍ പഴയങ്ങാടി സ്വദേശിനിയാണ് ശരണ്യ.ശ്രീകാര്യത്തിന് സമീപം വാടക വീട്ടിലാണ് താമസം

കാന്‍സറില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെ വരുന്ന ശരണ്യയുടെ ചിത്രങ്ങള്‍ വൈറല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക