Image

ജോര്‍ജ് കുട്ടിയും റാണിയും മക്കളും; ദൃശ്യം 2ന്റെ ലൊക്കേഷന്‍ സ്റ്റില്ലുമായി മോഹന്‍ലാല്‍

Published on 05 October, 2020
ജോര്‍ജ് കുട്ടിയും റാണിയും മക്കളും; ദൃശ്യം 2ന്റെ ലൊക്കേഷന്‍ സ്റ്റില്ലുമായി മോഹന്‍ലാല്‍
ജീത്തു ജോസഫ് ചിത്രം ദൃശ്യം രണ്ടാം ഭാഗത്തിന്റെ ലൊക്കേഷനില്‍ നിന്നും റാണിക്കും മക്കള്‍ക്കുമൊപ്പമുള്ള 
ചിത്രം മോഹന്‍ലാല്‍ (ജോര്‍ജ് കുട്ടി)ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തു. 

ദൃശ്യം ഒന്നാംഭാഗത്തിലെ ടീം തന്നെയാണ് രണ്ടാം ഭാഗത്തിലും. മോഹന്‍ലാല്‍, മീന എന്നിവരുടെ മക്കളായി അഭിനയിച്ച അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍ എന്നിവരെക്കൂടി ഈ സ്റ്റില്‍ പരിചയപ്പെടുത്തുന്നു. ജോര്‍ജ് കുട്ടി, റാണി, അഞ്ചു, അനുമോള്‍ എന്നിങ്ങനെയാണ് ഇവരുടെ കഥാപാത്രങ്ങള്‍.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം തുടക്കത്തില്‍ ഇന്‍ഡോര്‍ ഷൂട്ടിങ്ങിലാണ്. ആദ്യത്തെ പത്തു ദിവസം ഇങ്ങനെ തുടര്‍ന്ന ശേഷം പിന്നീടുള്ള രംഗംങ്ങള്‍ തൊടുപുഴയില്‍ എന്നാണ് പ്ലാന്‍.

 കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 21ലേക്ക് മാറ്റിയിരുന്നു.മലയാള സിനിമയില്‍ ആദ്യമായി സെറ്റിലെ എല്ലാവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തി എന്ന് പ്രഖ്യാപിച്ച ചിത്രമാണ് ദൃശ്യം 2. സെറ്റില്‍ സജീവമായുള്ള ഒരാള്‍ക്കും ഷൂട്ടിംഗ് കഴിയുന്നതു വരെ പുറത്തുനിന്നും വരുന്നവരുമായി സമ്ബര്‍ക്കമുണ്ടാവില്ല. ഇവര്‍ സിനിമാ ചിത്രീകരണത്തിന്റെ പരിസരം വിട്ട് പുറത്തു പോകാനും പാടില്ല.



സിനിമ 2013ല്‍ ഇറങ്ങിയ ശേഷം എല്ലാ വര്‍ഷവും ഓഗസ്റ്റ് രണ്ടാം തിയതി ദൃശ്യം സിനിമയെ പ്രേക്ഷകര്‍ ഓര്‍ക്കാറുണ്ട്. റിലീസ് തിയതിയല്ല, മറിച്ച്‌ സിനിമയുടെ ഒരു പ്രധാന മുഹൂര്‍ത്തമാണ് ഇത്. 

ജോര്‍ജ് കുട്ടിയും കുടുംബവും ധ്യാനം കൂടാന്‍ പോയി എന്ന കഥയിലെ നിര്‍ണ്ണായക മുഹൂര്‍ത്തം നടന്നതായി പറയപ്പെടുന്നത് ഈ ദിവസമാണ്. വരുണ്‍ എന്ന വില്ലന്‍ കഥാപാത്രത്തിന്റെ മരണം മറയ്ക്കാന്‍ ശ്രമിക്കുന്നതാണ് ഇതിനു പിന്നില്‍. 

സിനിമയ്ക്ക് മുന്നോടിയായി മോഹന്‍ലാല്‍ ആയുര്‍വേദ ചികിത്സ തേടിയിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക