Image

സീ യു സൂണി'ന്റെ വരുമാനത്തില്‍ 10ലക്ഷം ഫെഫ്കയ്ക്ക് കൈമാറി

Published on 05 October, 2020
സീ യു സൂണി'ന്റെ വരുമാനത്തില്‍ 10ലക്ഷം ഫെഫ്കയ്ക്ക് കൈമാറി


'സീ യു സൂണ്‍' എന്ന സിനിമയില്‍ നിന്ന് ലഭിച്ച വരുമാനത്തില്‍ നിന്ന് പത്ത് ലക്ഷം രൂപ ഫെഫ്കയ്ക്ക് കൈമാറി പ്രിയപ്പെട്ട നടന്‍ ഫഹദ് ഫാസിലും 

സംവിധായകന്‍ മഹേഷ് നാരായണനും മാതൃകയായി. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനാണ് തുക ഏറ്റുവാങ്ങിയത്.  വറുതിയുടെ, അതിജീവനത്തിന്റെ ഈ കാലത്ത്, സഹജീവികളായ ചലച്ചിത്ര പ്രവര്‍ത്തകരോട് ഇവര്‍ കാട്ടിയ സ്‌നേഹത്തിനും ഐക്യദാര്‍ഡ്യത്തിനും ഉണ്ണികൃഷ്ണന്‍ നന്ദി പറഞ്ഞു.

കോവിഡ് കാലത്ത് 50 പേരടങ്ങുന്ന സംഘം 18 ദിവസം കൊണ്ടാണ് ഈ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, സിനിമാ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ്, ഐ ഫോണും ഗോപ്രോയും ലാപ്ടോപ്പും തുടങ്ങിയ ഉപകരണങ്ങളും ഉപയോഗിച്ചാണ് ഷൂട്ടിംഗ് നടത്തിയത്.  ആമസോണ്‍ പ്രൈം വഴി ഒടിടി റിലീസിലൂടെയായിരുന്നു ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തിയത്. ഫഹദ് ഫാസില്‍ തന്നെയായിരുന്നു ചിത്രത്തിന്റെ നിര്‍മാണവും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക