Image

ബോളിവുഡ് താരം വിശാല്‍ ആനന്ദ് അന്തരിച്ചു

Published on 06 October, 2020
ബോളിവുഡ് താരം വിശാല്‍ ആനന്ദ് അന്തരിച്ചു
മുംബൈ: വെറ്ററന്‍ ബോളിവുഡ് നടന്‍ വിശാല്‍ ആനന്ദ് (82) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുകാലമായി വിശ്രമ ജീവിതത്തിലായിരുന്നു. അദ്ദേഹത്തിന്റെ കുടുംബമാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.ബിഷം കോഹ് ലി എന്ന വിശാല്‍ ആനന്ദ് 1976-ല്‍ പുറത്തിറങ്ങിയ ചല്‍തേ ചല്‍തേ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്.നിരവധി ഹിന്ദി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ കി കസം, ടാക്‌സി ഡ്രൈവര്‍ എന്നീ ചിത്രങ്ങളിലെ പ്രകടനം പ്രേക്ഷക പ്രീതി നേടിയിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക