Image

കാജള്‍ അഗര്‍വാള്‍ വിവാഹിതയാവുന്നു

Published on 06 October, 2020
കാജള്‍ അഗര്‍വാള്‍ വിവാഹിതയാവുന്നു

നടി കാജല്‍ അഗര്‍വാള്‍ വിവാഹിതായകുന്നു. ബിസിനസുകാരനായ ഗൗതം കിച്ച്‌ലു ആണ് വരന്‍. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. ഒക്ടോബര്‍ 30ന് മുംബയില്‍ വച്ചാണ് വിവാഹം.

കൊറോണയുടെ പശ്ചാത്തലത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമേ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തുകയുള്ളുവെന്ന് നടി അറിയിച്ചുു. അതോടൊപ്പം തന്നെ വിവാഹ ശേഷം സിനിമയില്‍ തുടരുമെന്നും കാജല്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി.

'ഞാന്‍ യെസ് പറഞ്ഞു! സന്തോഷത്തോടെ അറിയിക്കട്ടെ 2020 ഒക്ടോബര്‍ 30 ന് മുംബയില്‍വച്ച്‌ ഞാനും ഗൗതം കിച്ച്‌ലും വിവാഹിതരാകുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഞങ്ങളുടെ അടുത്ത ബന്ധുക്കള്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കുകയുള്ളു. എല്ലാവരുടെയും പ്രാര്‍ഥന ഉണ്ടാകണമെന്ന് കാജല്‍ അഗര്‍വാള്‍ കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക