Image

നടി ലിസിയുടെ കളരി അഭ്യാസങ്ങള്‍

Published on 06 October, 2020
നടി ലിസിയുടെ കളരി അഭ്യാസങ്ങള്‍

 സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി ലിസി പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറലാവാറുണ്ട്. ഇപ്പോഴിതാ കളരി പരിശീലിക്കുന്ന പുത്തന്‍ ഫോട്ടോസാണ് നടി പുറത്ത് വിട്ടിരിക്കുന്നത്.

രണ്ട് ഗുരുക്കന്മാര്‍ക്കൊപ്പം നിന്ന് കളരി അഭ്യാസങ്ങള്‍ നടത്തുന്ന ലിസിയാണ് ചിത്രത്തിലുള്ളത്. ഈ പ്രായത്തിലും എന്ത് വിചാരിച്ച് കൊണ്ടാണ് ലിസി നടക്കുന്നതെന്ന് ചോദിക്കുന്നവര്‍ക്കുള്ള കൃത്യ മറുപടി ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പില്‍ ലിസി സൂചിപ്പിച്ചിരിക്കുകയാണ്. അതുപോലെ എല്ലാവരും കളരി പഠിച്ചിരിക്കേണ്ടുന്ന ആവശ്യത്തെ കുറിച്ചം നടി പറയുന്നു. 

ലിസിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

എല്ലാവരും പഠിച്ചിരിക്കേണ്ട മികച്ചൊരു ആയോധന കലയാണ് കളരി. ഇത് മനസിനും ശരീരത്തിലും അത്ഭുതകരമായ ഫിറ്റ്നസ് നല്‍കും. ചുവട്, വടിവ് എന്നിങ്ങനെ കളരിയുടെ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. ചിത്രത്തില്‍ കാണുന്നത് കല റാണി, ലക്ഷ്മണ്‍ ഗുരിജി എന്നിവരാണ്. ഞാന്‍ ചെറിയ പ്രായത്തിലായിരുന്നപ്പോഴോ അല്ലെങ്കില്‍ കൗമാരത്തിലോ ഇത് പഠിക്കാനാകാത്തതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ വിഷമം.

എന്റെ അഭിപ്രായത്തില്‍ നമ്മുടെ കൂട്ടികള്‍ക്ക് കളരിയുടെ ബാലപാഠങ്ങള്‍ സ്‌കൂളില്‍ പഠിപ്പിക്കേണ്ടതാണ്. ആരോഗ്യ സംരക്ഷണത്തിനും സ്വയം അച്ചടക്കമുണ്ടാകുന്നതിനും അത് സഹായിക്കും. ഇതിനൊപ്പം നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധത്തിന് ഉതകുകയം ചെയ്യും' എന്നുമാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ ലിസി പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക