Image

ഷെയ്ഖ് മെഷാല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹ് കുവൈറ്റിന്റെ പുതിയ കിരീടാവകാശി

Published on 07 October, 2020
ഷെയ്ഖ് മെഷാല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹ് കുവൈറ്റിന്റെ പുതിയ കിരീടാവകാശി

കുവൈറ്റ് സിറ്റി : ഷെയ്ഖ് മെഷാല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹിനെ കുവൈറ്റിന്റെ പുതിയ കിരീടാവകാശിയായി നാമനിര്‍ദ്ദേശം ചെയ്തുകൊണ്ട് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമദ് അല്‍ സബാഹ് ഉത്തരവായി. പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ച ശേഷം നാളെ സത്യ പ്രതിജ്ഞാ ചടങ്ങ് നടക്കും.

അന്തരിച്ച അമീറിന്റേയും പുതിയ അമീറിന്റേയും സഹോദരനും ഷെയ്ഖ് അഹ്മദ് അല്‍-ജാബര്‍ അല്‍ സബയുടെ ഏഴാമത്തെ മകനുമാണ് എണ്‍പതുകാരനായ ഷെയ്ഖ് മെഷാല്‍ അഹ്മദ്. 1940 ല്‍ ജനിച്ച അദ്ദേഹം 1960 ല്‍ യുണൈറ്റഡ് കിംഗ്ഡത്തിലെ ഹെന്‍ഡണ്‍ പോലീസ് കോളജായ മുബാറകിയ സ്‌കൂളിലായിരുന്നു പഠനം. 1967 മുതല്‍ 1980 വരെ ആഭ്യന്തര മന്ത്രാലയത്തില്‍ ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ മേധാവിയായിരുന്നു. തുടര്‍ന്ന് 2004 ഏപ്രില്‍ 13 മുതല്‍ നാഷണല്‍ ഗാര്‍ഡിന്റെ ഉപ മേധാവിയായി സേവനം അനുഷ്ടിച്ച് വരികയായിരുന്നു. 1973 മുതല്‍ കുവൈറ്റ് പൈലറ്റ്‌സ് അസോസിയേഷന്റെ ഓണററി പ്രസിഡന്റും കുവൈറ്റ് റേഡിയോ അമേച്വര്‍ സൊസൈറ്റിയുടെ സ്ഥാപകരിലൊരാളുമാണ് ഷെയ്ഖ് മെഷാല്‍ അല്‍ അഹ്മദ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക