Image

പ്രസിഡന്റിനെ നീക്കാൻ ഇരുപത്തഞ്ചാം വകുപ്പുമായി സ്പീക്കർ നാൻസി പെലോസി (ബി. ജോൺ കുന്തറ)

Published on 09 October, 2020
പ്രസിഡന്റിനെ നീക്കാൻ ഇരുപത്തഞ്ചാം വകുപ്പുമായി സ്പീക്കർ നാൻസി പെലോസി  (ബി. ജോൺ കുന്തറ)
ഇരുപത്തിഅഞ്ചാം വകുപ്പ് ഉപയോഗിക്കണം, ട്രംപിനെ പ്രസിഡൻറ്റ് സ്ഥാനത്തുനിന്നും നീക്കുന്നതിന്, എന്ന ചർച്ച  പ്രസിഡൻറ്റ് ട്രംപ് സ്ഥാനമേറ്റ സമയം മുതൽ കേൾക്കുന്നതാണ്. അന്നൊന്നും അതിന് വേണ്ട പ്രാധാന്യം   ഒരിടത്തും ലഭിച്ചില്ല.  എന്നാൽ ഇന്നിതാ  പ്രസിഡൻറ്റിന് കോവിഡ് വന്ന സ്ഥിതിക്ക് സ്പീക്കർ നാൻസി പോലോസി ഒരു പ്രധാന വിഷയമായി അവതരിപ്പിക്കുന്നു.

ഭരണഘടന രണ്ടാം വകുപ്പ്‌ പ്രതിപാദിക്കുന്നത് ഭരണ തലത്തിൽ പ്രസിഡൻറ്റ്  എങ്ങിനെ തിരഞ്ഞെടുക്കപ്പെടണം, അധികാരങ്ങൾ എന്തെല്ലാം, കൂടാതെ നിലവിലുള്ള പ്രസിഡൻറ്റ്  മരണപ്പെടുകയോ, കടമകൾ നിർവ്വഹിക്കുവാൻ സാധിക്കാതെയും വന്നാൽ എന്തെല്ലാമാണ് പ്രതിവിധി എന്നൊക്കെയാണ്.

പ്രസിഡൻറ്റ് കെന്നഡി വധിക്കപ്പെട്ടതിനെ തുടർന്ന്, രണ്ടാം വകുപ്പിൽ ഏതാനും കൂട്ടിച്ചേർക്കലുകൾ നടന്നു .   അങ്ങിനെ 1967ൽ ഭേദഗതികൾ പാസാക്കപ്പെട്ടു  ഭരണഘടനയുടെ ഭാഗമായി.

പ്രസിഡൻറ്റ് മരണപ്പെട്ടാൽ അധികാര കൈമാറ്റം  സ്വമേധയാ നടക്കും . വൈസ് പ്രസിഡന്റിന്  ഉടൻ ചാർജ്  ഏറ്റെടുക്കാം. 1962 ൽ കെന്നഡി വെടിയേറ്റു മരിച്ചപ്പോൾ വിമാനത്തിൽ യാത്ര ചെയ്തിരുന്ന  വൈസ് പ്രസിഡന്റ് ലിണ്ടൻ ബി. ജോൺസൺ വിമാനത്തിൽ നിന്നുകൊണ്ട് സത്യപ്രതിജ്ഞ ചെയ്തു  അധികാരം ഏറ്റെടുത്തു.

ഈ വകുപ്പിൻറ്റെ രത്‌നച്ചുരുക്കം, പ്രസിഡൻറ്റ് മരണപ്പെട്ടിട്ടില്ല എന്നിരുന്നാൽത്തന്നെയും മറ്റു ആരോഗ്യപരമായ കാരണങ്ങളാൽ തൻറ്റെ ഔദ്യോഗിക ചുമതലകൾ നിർവ്വഹിക്കുവാൻ പറ്റാതെ വന്നാൽ എന്ത് ചെയ്യണമെന്നാണ്. 

ഉദാഹരണത്തിന് പ്രസിഡൻറ്റിന് അസുഖം.   ശാസ്ത്രക്രിയ,  താൽക്കാലികമായി അബോധാവസ്ഥ എന്നിങ്ങനെ.  ഈ സമയം രാജ്യo പുറമെ നിന്നും എന്തെങ്കിലും ആക്രമണം നേരിട്ടാൽ ആര് അതു നേരിടുന്നതിന് കൽപ്പനകൾ നൽകും? 

 ആ സാഹചര്യം ഒഴിവാക്കുന്നതിന് രണ്ടു വഴികൾ. ഒന്ന് സാധിക്കുമെങ്കിൽ പ്രസിഡൻറ്റിന് രേഖാമൂലം  അധികാരം താൽക്കാലികമായി ഉപരാഷ്ട്രപതിക്ക് കൈമാറാം. 

ഇരുപത്തിയഞ്ചാം ഭേദഗതി നാലാം ഭാഗം അനുസരിച്ച് നിലവിലുള്ള മന്ത്രിസഭ ഉപരാഷ്ട്രപതി അടക്കം തയ്യാറാക്കി ഒപ്പുവയ്ച്ച കത്ത് ഉടനെ സെനറ്റ് താൽക്കാലിക നേതാവിനും ഹൌസ് സ്പീക്കർക്കും നൽകിയിരിക്കണം.  ഇവർ ഉടനെ ഉപരാഷ്ട്രപതിയെ കടമകൾ നിർവഹിക്കുന്നതിന് അധികാരപ്പെടുത്തും.

സംഭവങ്ങൾ പലതും ഇതിൽ എത്തുന്ന രീതികളിൽ നടന്നിട്ടുണ്ട്.  പ്രധാനമായി, 1981-ൽ   പ്രസിഡൻറ്റ് റൊണാൾഡ്‌ റെയ്ഗൻ  വെടിയേറ്റ സമയം. അന്ന് ഇതു ചർച്ച നടത്തി. എന്നിരുന്നാൽത്തന്നെയും റെയ് ഗൻ   പൂർണ്ണ അബോധാവസ്ഥയിൽ എത്തിയില്ല. കൂടാതെ, ആശുപത്രിയിൽ കിടന്നുകൊണ്ട് റെയ് ഗൻ ഭരണം നടത്തി. അതിനാൽ മുകളിൽ പറഞ്ഞ കത്ത് അയക്കേണ്ടി വന്നില്ല.

എന്തു കാരണത്താൽ ഇപ്പോൾ സ്പീക്കർ പോലോസി ഇരുപത്തഞ്ചാം ഭേദഗതി ഒരു വലിയ ചർച്ചാ വിഷയമായി കോൺഗ്രസ്സിൽ കൊണ്ടുവരുന്നു. ഒന്ന്, തിരഞ്ഞെടുപ്പു സമയം പ്രസിഡൻറ്റിന് കോവിഡ് വന്നു എന്നത് ഇവിടെ ഒരു കാരണമാക്കി കാട്ടുന്നു. 

പ്രസിഡൻറ്റ് ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ടു എന്നിരുന്നാൽത്തന്നെയും, അബോധാവസ്ഥ പോലുള്ള ഒരു തികഞ്ഞ ആരോഗ്യ പ്രതിസന്ധിയിൽ എത്തിയില്ല. കൂടാതെ പ്രസിഡൻറ്റ് തന്നെ തൻറ്റെ നില മാധ്യമങ്ങൾ വഴി പൊതുജനത്തെ അറിയിച്ചുകൊണ്ടിരുന്നു.

ശാരീരീരികമായി പ്രാപ്‌തി നഷ്ടപ്പെട്ടിരിക്കുന്നു എന്നു പറയുവാൻ പറ്റാത്ത ഒരവസ്ഥ വന്നപ്പോൾ അത് മാനസികാവസ്ഥയിലേയ്ക്ക് ഉന്തിമാറ്റാം എന്നായി. സങ്കല്പിക അവസ്ഥകൾ ഒന്ന് കോവിഡ് ചികിത്സക്കായി ഉപയോഗിച്ച മരുന്നുകൾ പ്രസിഡണ്ടിൻറ്റെ മാനസിക നില തെറ്റിച്ചിരിക്കുന്നു. ഇതിനായി നിരവധി ഊഹക്കാരെ കിട്ടുന്നതിനും ക്ഷാമമില്ലല്ലോ.

ഡെമൊക്രാറ്റ്സ് അല്ലാതെ മറ്റാരും നാൻസിയുടെ ഈ നീക്കത്തിനു വിലയൊന്നും കല്പിക്കില്ല. കാരണം ഒരു പ്രസിഡനറ്റിനെ നീക്കുക അത്ര എളുപ്പമല്ല. സെനറ്റ് റിപ്പബ്ലിക്കൻ പാർട്ടി നിയന്ത്രിക്കുന്നിടത്തോളം കാലം ഇതൊന്നും എങ്ങും എത്തില്ല.

പോലോസി ട്രംപിനെ കഴിഞ്ഞ ഡിസംബറിൽ ഇമ്പീച്ചു ചെയ്തു. അത് എവിടെവരെ എത്തി? സെനറ്റിൽ അതു തളർന്നുവീണു. അതുപോലതന്നെ ഇതും ഏതാനും ദിനങ്ങൾ ട്രംപ് വിരോധ മാധ്യമങ്ങൾ ചൂടു വാർത്തയായി കൊണ്ട് നടക്കും. മറ്റു പലേ കൃത്രിക വാർത്തകൾ പോലെ ഇതും നിലംപതിക്കും.
 

Democrats introduce bill for panel to evaluate President, Trump mocks move

BY ARUL LOUIS

New York, Oct 9 (IANS) US Speaker Nancy Pelosi on Friday announced a bill to set up a permanent commission to evaluate the President's capacity to continue in office and recommend the leader's ouster from office but President Donald Trump claimed it was to help Kamala Harris.

Trump tweeted that its real intent was to pave the way for removing the Democratic Party's presidential candidate Joe Biden if he is elected and replace him with Harris, the vice-presidential nominee.

Although the Democratic bill was introduced just 25 days before the November 3 election, Pelosi said that it was not aimed at Trump whom she had asserted on Thursday was in an "altered state".

She told reporters in Washington: "This is not about President Trump. He will face the judgment of the voters. But he shows the need for us to create a process for future presidents."

Putting his own twist on it, Trump tweeted after the announcement: "Crazy Nancy Pelosi is looking at the 25th Amendment in order to replace Joe Biden with Kamala Harris. The Dems want that to happen fast because Sleepy Joe is out of it!!!"

Earlier this week, Trump said that Harris would become President in a month if Biden wins because he is in no condition to last even two months in office.

Trump had on Thursday dismissed Pelosi's effort in a tweet saying: "Crazy Nancy is the one who should be under observation. They don't call her Crazy for nothing!"

The bill for the setting up the commission to evaluate the presidential condition under the provisions of the Constitution's 25th Amendment on presidential succession is only a symbolic election-eve manoeuvre because it will not pass the Republican-controlled Senate.

Republican Senate Majority Leader Mitch McConnell has dismissed it as "absurd".

Trump came down with Covid-19 last week and was hospitalised in a military hospital. He returned to the White House on Monday and his doctor Sean Conley said on Thursday that Trump's condition was stable and could return to public activities on Saturday.

Trump said that he planned a rally in Florida on Saturday if it can be arranged.

Trump was treated with three experimental medications.

Pelosi alluded to the possibility that the medications and the illness could affect his psychological condition, but said that she would not say so directly and only that she was referring to what some medical professionals had written.

He "is under medication, any of us who is under medication of that seriousness is in an altered state", she said.

But asked specifically if Trump's condition required him to be replaced, she said: "That's not for us to decide."

Democratic member of the House of Representatives Jamie Raskin, a former constitutional law professor who drafted the bill, said: "In the age of Covid-19, where a lot of government actors who have been afflicted by it, we need to act."

He said that there were possibilities of a President falling into a coma or requiring a ventilator and this required preparing for action under the 25th Amendment.

The 25th Amendment was enacted in 1967 as a response to the assassination of President John F. Kennedy to codify the succession process.

It provides for removing a President if the Vice President and the cabinet or a panel set up by Congress determine that a president is unfit to continue in office. Such a panel has not been set up so far.

The Vice President would then take over as acting President.

The Speaker is next in line of succession.

The Congress has not set up a panel so far under the law and Pelosi is trying to do that now.

The bill proposes having 17 members on the commission, four doctors and four psychiatrists and eight eminent persons with a leader to be elected by them.

(Arul Louis can be reached at arul.l@ians.in and followed on Twitter at @arulouis)



Join WhatsApp News
Prof. G. F. N Phd 2020-10-11 02:47:35
ബൈഡൻ ചേട്ടനും കമലമ്മയും# 20 ബൈഡൻ : കമലമ്മേ നീ 25 -ന്റെ പ്രയോഗം കേട്ടിട്ടുണ്ടോ? കമലമ്മ: ഒണ്ടോന്നു , ചേട്ടാ, ഞാൻ ആ കാലത്തല്ലേ കാലിഫോര്ണിയയിലെ മേയറേ കറക്കിയത്. എണ്ണക്കകത്ത് ഈച്ച വീഴുംപോലെ അതിയാൻ വീണില്ലിയോ. ഹ! ഹ! ഹ!! ബൈഡൻ: അതല്ല കമലം അത് നിനക്ക് 29 ആയപ്പോൾഅല്ലാഞ്ഞോ. ഇതു നമ്മടെ പെലോസി പെണ്ണുമ്പിള്ള ട്രമ്പിനെ തോൽപ്പിക്കാൻ മറ്റൊരു വഴി ഇല്ലാഞ്ഞിട്ടു പ്രയോഗിക്കുന്ന നമ്പരാ കമലം. കമലമ്മ: എന്റെ ചേട്ടാ, അവരെന്തിനാ ഈ സ്പീക്കർ കസേരയിൽ കടിച്ചു തൂങ്ങുന്നത്. ആ പെണ്ണുമ്പിള്ളേടെ സ്പീക്കർ പണി വല്ലതും കിട്ടിയാരുന്നേൽ ഞാൻ ഈ വീ പി പണി നോക്കാൻ വരത്തില്ലായിരുന്നു. ആ തടി ചുറ്റികയില്ലയോ, അതിന്റെ പേരെന്താ ? ബൈഡൻ: എനിക്ക് നല്ല ഓർമ്മയില്ല കമലമ്മേ. പലതും ഞാൻ മറന്നു പോയി. കമലമ്മ: ആ പെലോസി പെമ്പിളക്കു ആ തടി ചുറ്റിക പോക്കാനും കൂടെ കെല്പില്ല. ചേട്ടാ, ഈ പേപ്പര് വലിച്ചു കീറുന്നത് ചില പട്ടികളല്ലേ , ചേട്ടാ. ബൈഡൻ: . ആയിരുന്നു. ഇ പ്പോൾ സ്പീക്കര് മാരും അത് ചെയ്തു തുടങ്ങി കമലം. വല്ലപ്പോഴും ആ ട്രംപിന്റെ പേപ്പര് കീറണം, പിന്നെ ആ തടി ക്കഷണത്തേൽ ചുറ്റികകൊണ്ട് അടിക്കണം.ഇത്രയും നാളായില്ലിയോ? അവർക്കാകെ ചെയ്യാവുന്നതു ഈ പണിയാണ്, കമലം. നിനക്ക് പറ്റിയ ജോലി തന്നെ. കമലമ്മ: ഞാൻ ഒരു മെഴുകു തിരി കത്തിക്കട്ടെ ചേട്ടാ. തോൽക്കുബോൾ ഒരു ബാക് അപ്പ് പണി വേണ്ടേ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക