Image

ലോക്ക്ഡൗണിന് ശേഷം തിയറ്ററുകളില്‍ ആദ്യം നരേന്ദ്ര മോദി

Published on 10 October, 2020
ലോക്ക്ഡൗണിന് ശേഷം തിയറ്ററുകളില്‍ ആദ്യം നരേന്ദ്ര മോദി

ലോക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് തീയറ്ററുകള്‍ തുറക്കുമ്ബോള്‍ ആദ്യ റിലീസിനൊരുങ്ങുകയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന 'പി എം നരേന്ദ്ര മോദി' എന്ന ചിത്രം. ഒക്ടോബര്‍ 15ന് ആണ് ചിത്രം റിലീസ് ചെയ്യുക എന്നതാണ് നിലവിലെ റിപ്പോര്‍ട്ട്. മെയ് 24ന് ആയിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്‍തത്.


'പി എം നരേന്ദ്ര മോദി' ചിത്രത്തില്‍ വിവേക് ഒബ്‍റോയ് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയായി അഭിനയിച്ചത്. എട്ട് കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം നേടിയത് 14.70 കോടിയായിരുന്നു. ഒമംഗ് കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. അനിരുദ്ധ ചൗളയും വിവേക് ഒബ്‍റോയിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. അടല്‍ ബിഹാരി വാജ്‍പെയ് അടക്കമുള്ള ബിജെപി നേതാക്കള്‍ ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തിയിരുന്നു.


എന്നാല്‍ നരേന്ദ്ര മോദിയായിട്ടുള്ള വിവേക് ഒബ്‍റോയിയുടെ രൂപമാറ്റം ഏറെ ചര്‍ച്ചയായിരുന്നു. ഫസ്റ്റ് ലുക്ക് അടക്കമുള്ള പോസ്റ്ററുകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. സുനിത രദിയ ആയിരുന്നു ഛായാഗ്രാഹണം നിര്‍വഹിച്ചിരുന്നത്. സഞ്‍ജയ് ശങ്ക്ല ആയിരുന്നു എഡിറ്റര്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക