Image

മോഹന്‍ലാലിന്റെ വൈറലായ ഈ ഷര്‍ട്ടിന്റെ വില അറിയാമോ?

Published on 11 October, 2020
 മോഹന്‍ലാലിന്റെ വൈറലായ ഈ ഷര്‍ട്ടിന്റെ വില അറിയാമോ?
സൂപ്പര്‍താരം അണിഞ്ഞിരുന്ന ഷര്‍ട്ടിനെക്കുറിച്ചാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ച. വൈറ്റ് കളറിലുള്ള ഷര്‍ട്ടും ബ്ലാക്ക് ജീന്‍സും അണിഞ്ഞാണ് താരം എത്തിയത്. വെള്ള ഷര്‍ട്ടില്‍ താരം സുന്ദരനായിരുന്നു. അതിന് പിന്നാലെയാണ് ആരാധകര്‍ ഷര്‍ട്ടിന്റെ വില തിരഞ്ഞു പോയത്.

ഇറ്റാലിയന്‍ ലക്ഷ്വറി ക്ലോത്തിംഗ് ബ്രാന്‍ഡ് ആയ  'പോള്‍ ആന്‍ഡ് ഷാര്‍ക്കിന്റെ' ഷര്‍ട്ട് ആണ് മോഹന്‍ലാന്‍ ധരിച്ചിരിക്കുന്നത്. വിവിധ സ്‌റ്റൈലുകളിലുള്ള ഷര്‍ട്ടുകള്‍ക്ക് 250 യൂറോ (21,579)യ്ക്ക് താഴെയും മുകളിലുമൊക്കെയായാണ് വില വരുന്നത്. എന്നാല്‍ പല ഓണ്‍ലൈന്‍ സ്റ്റോറുകളിലും വിലക്കിഴിവ് ലഭിക്കാറുണ്ട്. എന്നിരുന്നാലും ഈ ഷര്‍ട്ടു വാങ്ങാന്‍ 18,000-20,000 രൂപ മുടക്കേണ്ടിവരും. ആരാധകര്‍ തന്നെയാണ് ഷര്‍ട്ടിന്റെ ബ്രാന്റും വിലയും കണ്ടെത്തിയത്.

ഒപ്പം മറ്റൊരു സര്‍പ്രൈസും. 1 കോടി 60 ലക്ഷം രൂപ വിലവരുന്ന KL 07 CU 2020 എന്ന ഫാന്‍സി നമ്പറുള്ള തന്റെ ഏറ്റവും പുതിയ ടൊയോട്ട വെല്‍ഫേര്‍ ലക്ഷ്വറി കാറിലാണ് ലാല്‍ ലൊക്കേഷനില്‍ എത്തിയത്. കേരളത്തില്‍ ആദ്യമായി വെല്‍ഫേര്‍ സ്വന്തമാക്കിയ വ്യക്തി കൂടിയാണ് മോഹന്‍ലാല്‍

Join WhatsApp News
Prog. G.F. N. Phd. (From Trump University) 2020-10-13 02:57:49
മോഹൻലാലിന്റ വയറിളകിയ ഷർട്ടെന്നു പറഞ്ഞാൽ എന്നാ വയറിളക്കമായിരിന്നിരിക്കണം അത് ? തെറിച്ചു ഷർട്ടെൽ വരണമെങ്കിൽ പാന്റ്സ് മുഴുവൻ ചീത്ത ആയിക്കാണുമല്ലോ . ഫുഡ് പോയിസൺ ആയിരിക്കും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക