Image

പുലിമുരുകന് ശേഷം മോഹന്‍ലാലും ഉദയകൃഷ്ണയും വീണ്ടുമൊന്നിക്കുന്നു; സംവിധാനം ബി ഉണ്ണികൃഷ്ണന്‍

Published on 12 October, 2020
പുലിമുരുകന് ശേഷം മോഹന്‍ലാലും ഉദയകൃഷ്ണയും വീണ്ടുമൊന്നിക്കുന്നു; സംവിധാനം ബി ഉണ്ണികൃഷ്ണന്‍
2016ല്‍ ഹിറ്റ് ആയി മാറിയ ചിത്രമായിരുന്നു ഉദയകൃഷ്ണ -വൈശാഖ് -മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന 'പുലിമുരുകന്‍' . നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഉദയകൃഷ്ണയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുകയാണ്. ബി ഉണ്ണികൃഷ്ണനാണ് ഈ ചിത്രം സംവിധാനം ചെയ്യുക.

ഗ്രാമീണാന്തരീക്ഷത്തിലുള്ള ചിത്രമായിരിക്കും ഇത്. നര്‍മരംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള ഒരു മാസ് എന്റര്‍ടെയ്‍നറായിട്ടാവും ചിത്രം സ്‌ക്രീനിലെത്തുക. 30 കോടി എന്ന ബിഗ് ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങാന്‍ പോവുന്നതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു.

പാലക്കാടും ഹൈദരബാദുമാവും ചിത്രത്തിന്റെ ലൊക്കേഷന്‍. നവംബര്‍15ന് ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തില്‍ 20മുതല്‍ മോഹന്‍ലാലും ഭാഗവമാവും. 'മാടമ്ബി' 'ഗ്രാന്‍ഡ് മാസ്റ്റര്‍' എന്നീ ചിത്രങ്ങള്‍ ബി ഉണ്ണികൃഷ്ണന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഹിറ്റ് ചിത്രങ്ങളാണ്. 'വില്ലന്‍' ആണ് ബി. ഉണ്ണികൃഷ്ണന്‍ ഒടുവില്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക