Image

ഫോമാ ഇലക്ഷന്‍: അവസാന തീയതി ജൂണ്‍ 15

ജോയിച്ചന്‍ പുതുക്കുളം Published on 07 June, 2012
ഫോമാ ഇലക്ഷന്‍: അവസാന തീയതി ജൂണ്‍ 15
ന്യൂജേഴ്‌സി: വടക്കേ അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫോമയുടെ 2012- 14 വര്‍ഷത്തേക്കുള്ള കമ്മിറ്റിയിലേക്ക്‌ മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജൂണ്‍ 15-ന്‌ മുമ്പായി നോമിനേഷന്‍ ഫോം അയയ്‌ക്കണമെന്ന്‌ ഇലക്ഷന്‍ കമ്മീഷണര്‍മാരായ ജോര്‍ജ്‌ പറനേല്‍, ബെന്നി വാച്ചാച്ചിറ, യോഹന്നാന്‍ ശങ്കരത്തില്‍ എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു. ഫോമയുടെ മൂന്നാമത്‌ അന്തര്‍ദേശീയ കണ്‍വെന്‍നുകളോടനുബന്ധിച്ച്‌ നടക്കുന്ന ഇലക്ഷന്‍ ഇപ്രാവശ്യം കാര്‍ണിവര്‍ ഗ്ലോറി എന്ന വിശ്വോത്തരമായ സഞ്ചരിക്കുന്ന കപ്പലിലായിരിക്കും.

ഓഗസ്റ്റ്‌ ഒന്നുമുതല്‍ ആറുവരെ നടക്കുന്ന ഫോമാ കണ്‍വെന്‍ഷനില്‍ രണ്ടിനോ അഞ്ചിനോ ആയിരിക്കും ഇലക്ഷന്‍ നടക്കുന്നത്‌. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ ഫോമയില്‍ വിവിധ സ്ഥാനങ്ങളില്‍ നിന്ന്‌ 50 സംഘടനകളാണ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌. ഫോമാ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിലേക്കും, നാഷണല്‍ കമ്മിറ്റിയിലേക്കും അഡൈ്വസറി കൗണ്‍സിലിലേക്കും നടക്കുന്ന ഇലക്ഷനിലേക്കുള്ള നോമിനേഷന്‍ ഫോം ഫോമയുടെ വെബ്‌സൈറ്റായ fomaa.com-ല്‍ നിന്നും ലഭിക്കുന്നതാണ്‌. 2012-14 കമ്മിറ്റിയിലേക്ക്‌ കടന്നുവരുവാന്‍ ആഗ്രഹിക്കുന്നവര്‍ നോമിനേഷന്‍ ഫോം പൂരിപ്പിച്ച്‌ താഴെപ്പറയുന്ന അഡ്രസില്‍ അയയ്‌ക്കാവുന്നതാണ്‌. George Pceranel, 7 Randolph Springs Lt, Baltimore. MD 21228. Ph: 410 864 8938, gparnelcast.net
ഫോമാ ഇലക്ഷന്‍: അവസാന തീയതി ജൂണ്‍ 15
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക