Image

ആത്മാവ് നഷ്ടപ്പെടാത്ത മാണി സർ (ജോസ് കാടാപുറം)

Published on 16 October, 2020
ആത്മാവ് നഷ്ടപ്പെടാത്ത മാണി സർ (ജോസ് കാടാപുറം)
എൽഡിഎഫുമായി സഹകരിച്ച്‌‌ പ്രവർത്തിക്കാൻ കേരള കോൺഗ്രസ്‌ എം തീരുമാനിച്ചു. ഇടതുപക്ഷമാണ്‌ ശരിയെന്ന്‌ കോട്ടയത്തു ചേർന്ന സ്‌റ്റിയറിങ്‌ കമ്മിറ്റി വിലയിരുത്തി.  രാജ്യത്ത്‌ വേരുപാകുന്ന വർഗീയതയ്‌ക്കെതിരെ ശക്തമായ നിലപാട്‌ സ്വീകരിക്കുകയും കർഷകരുടെ ജീവത്തായ പ്രശ്‌നങ്ങളിൽ ഇടപെടുകയും ചെയ്യുന്നത്‌ ഇടതുപക്ഷമാണ്‌. ഇത്‌‌ തിരിച്ചറിഞ്ഞതിനാലാണ്‌ ‌തീരുമാനമെന്ന്‌ കേരള കോൺഗ്രസ്‌ എം പാർടി ചെയർമാൻ ജോസ്‌ കെ മാണി കോട്ടയം സംസ്ഥാന കമ്മിറ്റി ഓഫീസിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫിൽ നിന്നു നേടിയ രാജ്യസഭാംഗത്വവും അദ്ദേഹം രാജിവച്ചു.

യുഡിഎഫിനെ കെട്ടിപ്പടുത്ത പാർടിയെ അപമാനിച്ചു; അനീതി കാട്ടി.  കേരള കോൺഗ്രസിന് അവകാശപ്പെട്ടതാണ് രാജ്യസഭാ എംപി സ്ഥാനം. എന്നാൽ നിലപാട് ഉയർത്തിപ്പിടിക്കുന്നതിന്റെ ഭാഗമായാണ്‌  സ്ഥാനമൊഴിയുന്നത്‌. യുഡിഎഫിന്റെയും കോൺഗ്രസിന്റെയും കടുത്ത ചതിയും വഞ്ചനയും കൊണ്ടാണ്‌ 38 വർഷത്തെ ബന്ധം ഉപേക്ഷിക്കുന്നത്‌.  കേവലം ഒരു തദ്ദേശസ്ഥാപന പദവിയുടെ പേരിൽ പാർടിയെ മുന്നണിയിൽനിന്ന്‌ പുറത്താക്കിയത്‌ ചരിത്രത്തിൽ ആദ്യമാണ്‌. എല്ലാകാലത്തും കർഷകരുടെയും സാധാരണക്കാരുടെയും ഒപ്പമാണ് കേരള കോൺഗ്രസ്‌. ഇടതുപക്ഷവും അങ്ങനെതന്നെ.

കേരളം നേരിടുന്ന കോവിഡ്‌ മഹാമാരിയെ ഫലപ്രദമായി പ്രതിരോധിക്കാനും    പ്രകൃതിക്ഷോഭങ്ങളിലും പ്രതിസന്ധികളിലും നാടിനെ മുന്നോട്ടുനയിക്കാനും പിണറായി വിജയൻ സർക്കാരിന്‌ കഴിയുന്നുണ്ട്‌. ബാർകോഴ പ്രശ്‌നം ഉൾപ്പെടെയുള്ളവ കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ സൃഷ്ടിയാണ്‌.  കേരള കോൺഗ്രസിന്റെ വോട്ടുവാങ്ങി പല അധികാര കസേരകളിലും ഇരിക്കുന്നവർ യുഡിഎഫിൽ നിരവധി പേരുണ്ട്. ഇവർ സ്ഥാനമൊഴിയാൻ തയ്യാറാകുമോ?

യുഡിഎഫിന് എല്ലാകാലത്തും വ്യക്തമായ അജണ്ടയുണ്ടായിരുന്നു. ഇപ്പോൾ മാണിയോട് സ്നേഹം പ്രകടിപ്പിക്കുന്നവർ കേരള കോൺഗ്രസിനെ തകർക്കാൻ മാത്രമേ ശ്രമിച്ചിട്ടുള്ളു. പാർടിയെ ഹൈജാക്കുചെയ്‌ത്‌ ഇല്ലാതാക്കാനുള്ള പി ജെ ജോസഫിന്റെ നീക്കങ്ങൾക്ക്‌ കോൺഗ്രസുകാർ എല്ലാ പിന്തുണയും നൽകി. ഞങ്ങളുടെ പരാതികൾ പരിഗണിച്ചില്ല.യുഡിഎഫിന് എല്ലാകാലത്തും വ്യക്തമായ അജണ്ടയുണ്ടായിരുന്നു. ഇപ്പോൾ മാണിയോട് സ്നേഹം പ്രകടിപ്പിക്കുന്നവർ കേരള കോൺഗ്രസിനെ തകർക്കാൻ മാത്രമേ ശ്രമിച്ചിട്ടുള്ളു. പാർടിയെ ഹൈജാക്കുചെയ്‌ത്‌ ഇല്ലാതാക്കാനുള്ള പി ജെ ജോസഫിന്റെ നീക്കങ്ങൾക്ക്‌ കോൺഗ്രസുകാർ എല്ലാ പിന്തുണയും നൽകി. ഞങ്ങളുടെ പരാതികൾ പരിഗണിച്ചില്ല. 

ഇടതുപക്ഷമാണ് ശരിയെന്ന്‌ ജോസ് കെ മാണി പറഞ്ഞത് കേവലം ജോസ് കെ മാണിയുടെയോ അദ്ദേഹത്തിന്റെ പാർടിയുടെ മാത്രമോ വികാരപ്രകടനമല്ല. കമ്പോള മുതലാളിത്തത്തിന് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് മാർപാപ്പ പോലും കഴിഞ്ഞ ദിവസം പറഞ്ഞപ്പോൾ ഇടതുപക്ഷം മുന്നോട്ടുവയ്‌ക്കുന്ന ആശയങ്ങൾക്ക് ആഗോളവ്യാപകമായിത്തന്നെ  സ്വീകാര്യത ഏറുകയാണെന്ന് വ്യക്തമാകും. യുഡിഎഫ് സ്വീകരിക്കുന്ന സാമ്പത്തിക, രാഷ്ട്രീയ നയങ്ങൾ ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ പരിഹരിക്കാനുള്ളതല്ലെന്ന തിരിച്ചറിവ് വ്യാപകമാകുകയാണ്. ഇടതുപക്ഷത്തിന്റെ നയങ്ങളും സമീപനങ്ങളുമാണ് കൂടുതൽ ശരിയെന്ന ചിന്തയും ഉയർന്നുവരികയാണ്.  ഈയൊരു സാഹചര്യത്തിലാണ് കേരളത്തിലെ ഒരു പ്രമുഖ വാർത്താ ചാനൽ ഇടതുപക്ഷത്തിന് തുടർഭരണം ലഭിക്കുമെന്ന് പ്രവചിച്ചത്. ഇതുകേട്ട് ഉറക്കം നഷ്ടപ്പെട്ടവരാണ് നട്ടാൽ മുളയ്‌ക്കാത്ത നുണക്കഥകളുമായി, പ്രക്ഷോഭ പരമ്പരകളുമായി ഈ കോവിഡ് കാലത്തും ഇറങ്ങിപ്പുറപ്പെട്ടത്.അവർക്ക് വക്കാലത്തുമായി ചില മാധ്യമങ്ങളും രംഗത്തുവന്നു. എന്നാൽ, അവരുടെ നുണക്കഥകൾ ജനങ്ങളെ സ്വാധീനിക്കുന്നില്ലെന്നതിന്റെ ഒരു ഉദാഹരണംകൂടിയാണ് കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ തീരുമാനം.

അഭിപ്രായ സർവ്വേ ഇറക്കിയ  ഇറക്കിയ ചാനലിന്റെ ഏകപക്ഷിയമായ സമീപനം മൂലം ചാനലിന്റെ റേറ്റിങ്ങും താഴെ പോയി , അതുകേട്ടു സമരവുമായി ഇറങ്ങി പുറപ്പെട്ട പ്രതിപക്ഷത്തിന്റെ റേറ്റിങ്ങും ഇടിഞ്ഞു ... സ്വര്ണകള്ളക്കടത്തു സ്വർണം ആര് അയച്ചു ആർക്കു അയച്ചു എന്ന അടിസ്ഥാന വിഷയത്തിന് ഉത്തരം കണ്ടത്താനാകാതെ കേന്ദ്ര അന്യോഷണ സംഘം വട്ടം തിരിയുകയാണ് ...പിണറായി സർക്കാരിനെതിരെ ഉള്ള ഓരോ ആരോപണങ്ങളും ചീട്ടു കൊട്ടാരം പോലെ തകർന്നടിഞ്ഞു എന്ന് ആനുകാലിക കേരള രാഷ്ട്രീയം വീക്ഷിക്കുന്നവർക് മനസിലാകും .

കേരളത്തിലെ കോൺഗ്രസിന്റെ ചരിത്രം എന്താണ് -ഇന്ദിരാഗാന്ധി യെ തള്ളി പറഞ്ഞു LDF സർക്കാരിൽ മന്ത്രിയായ AK ആന്റണി.കെ.കരുണാകരനെ വലിച്ചു താഴെ ഇട്ട് മുഖ്യമന്ത്രിയായ എ കെ ആന്റണീ.  മുഹമ്മദ്‌ കോയയുടെ മുഖ്യമന്ത്രി സ്ഥാനം തെറിപ്പിച്ച എ കെ ആന്റണി അല്ലെ ."മാറാട്" കണ്ട് പേടിച്ച ആന്റണിയെ നാട് കടത്തി മുഖ്യമന്ത്രിയായത്  ഉമ്മൻചാണ്ടിയല്ലേ .കെ.കരുണാകരനെ പിന്നിൽ നിന്നും കുത്തി നേതാവായ ആളാണ്  ചെന്നിത്തല.സോണിയ മദാമ്മ" പ്രസിഡന്റായ കോൺഗ്രസ്‌ വേണ്ടാന്നും പറഞ്ഞു പുതിയ പാർട്ടി ഉണ്ടാക്കിയ കെ. മുരളീധരൻ....മുരളീധരനെ വേശ്യ എന്ന് വിളിച്ച ഉണ്ണിത്താൻ ,നടുറോഡിൽ തുണി പറിച്ച് ഓടിയ ശരത് ചന്ദ്ര പ്രസാദുമാർ ..വി എം സുധീരനെ ചവിട്ടി താഴ്ത്തി പ്രസിഡന്റായ മുല്ല പ്പിള്ളി ഇക്കൂട്ടരൊക്കെ ജോസ് കെ മാണിയെ ചതിയൻ എന്ന് വിളിക്കുമ്പോൾ ഇക്കൂട്ടരെ എന്ത് വിളിക്കണമെന്ന് ജനം തീരുമാനിക്കട്ടെ!!
കഴിഞ്ഞ മന്ത്രി സഭയുടെ കാലത്തു മാണി സർ യൂ ഡി എഫ് വിടുമോ എന്ന സംശയം കാരണം അദ്ദേഹത്തിന്റെ പേരിൽ ബാർ കോഴ ആരോപിച്ചതിനു പിന്നിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഉൾപ്പെടുന്ന  കോൺഗ്രസ് നേതൃതമാണെന്നു ആർക്കാണ് അറിഞ്ഞു കൂടാത്തത് ...യുഡിഫ് കൺവീനർ ആയിരുന്ന ബെന്നി ബഹനാൻ എഴുതി വായിക്കുകയായിരുന്നു മാണി വിഭാഗത്തിന് യുഡിഫ് യിൽ തുടരാൻ അർഹതയില്ല എന്ന് പറഞ്ഞു, എന്നിട്ടു ഇപ്പോൾ കോൺഗ്രെസ്സുകാർ കരഞ്ഞു നടന്നിട്ടു ഒരു പ്രയാജനവുമില്ല !

കേരളത്തിലെ രാഷ്ട്രീയ ബലാബലത്തിൽ മാറ്റം വരുത്തുന്നതായിരിക്കും കേരള കോൺഗ്രസ് എമ്മിന്റെ തീരുമാനം. വരുന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കൂടുതൽ മുന്നേറ്റം സൃഷ്ടിക്കാൻ എൽഡിഎഫിന് കഴിയുമെന്ന് ഉറപ്പ്. ഇത് സ്വാഭാവികമായും യുഡിഎഫിനെ തളർത്തും. ഘടകകക്ഷികൾ ഒന്നൊന്നായി കൊഴിഞ്ഞുപോകുക വഴി ദുർബലമായ യുഡിഎഫ് ഇനിയും ശോഷിക്കും. ഏതുരീതിയിൽ നോക്കിയാലും കേരള രാഷ്ട്രീയത്തെ കൂടുതൽ ഇടത്തോട്ട് നയിക്കുന്ന രാഷ്ട്രീയ ചലനങ്ങൾക്കാണ് നാന്ദി കുറിക്കപ്പെട്ടിട്ടുള്ളത്. ...ബാർകോഴയിൽ കെ എം മാണിയെ പ്രതിയാക്കിയത് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അല്ലെ !, ക്വിക്ക് വെരിഫിക്കേഷൻ എഫ് ഐ ആർ ഇട്ടതു ചെന്നിത്തല ആഭ്യന്തരമന്ത്രി ആയിരുന്നപ്പോഴാണ് ,  രണ്ടു പേരുടെ പേരിൽ ആരോപണം ഉണ്ടായിട്ടു കോൺഗ്രെസ്സുകാരനായ എക്സ്സൈസ് മന്ത്രി കെ .ബാബു വിനെ ഒഴിവാക്കി കെ എം മാണി സാറിന്റെ പേരിൽ കേസ് എടുക്കുകയായിരുന്നു കോൺഗ്രസ് ...മാത്രമല്ല അദ്ദേഹത്തിന്റെ വീട്ടിൽ നോട്ട് എണ്ണുന്നമിഷൻ  ഉണ്ടെന്നു പ്രചാരണം നാടത്തിയതും കോൺഗ്രെസ്സുകാരാണ്  .മാണിസാറിനെയും കേരള കോൺഗ്രസിനെയും എല്ലാ കാലത്തും പിന്നിൽ നിന്നും മുന്നിൽ നിന്നും കുത്തകയല്ലേ കോൺഗ്രസ് ചെയ്തത് ... അവസാനം രണ്ട് കേരള കോൺഗ്രസ്കളെ തമ്മിൽ അടുപ്പിക്കുകയല്ലേ കോൺഗ്രസ് ചെയ്തത് ..ജോസ് കെ മാണിയുടെ തീരുമാനം തെക്കൻ തിരുവിതാംകൂറിലെയും മലയോര  ജനങ്ങളും  സ്വീകരിച്ചു കഴിഞ്ഞു . മതനിരപേക്ഷ വികസിത നവകേരളം അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഈ ലയനത്തിലൂടെ കേരളം വിശ്വസിക്കുന്നു .)

ആത്മാവ് നഷ്ടപ്പെടാത്ത മാണി സർ (ജോസ് കാടാപുറം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക