Image

കാക്കകളുടെ ഓർമ്മ ദിനം ; അവളുടേയും - കവിത: പുഷ്പമ്മ ചാണ്ടി

Published on 19 October, 2020
കാക്കകളുടെ ഓർമ്മ ദിനം ; അവളുടേയും - കവിത: പുഷ്പമ്മ ചാണ്ടി
അന്ന് കാക്കകളുടെ ഓർമ്മ ദിനമായിരുന്നു
എല്ലാ കാക്കകളും 
കാ കാ എന്നു ശബ്ദമുണ്ടാക്കി.. 
ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം ;
ബലിക്കാക്കയും,  പേനക്കാക്കയും തുടങ്ങി
നാനാ ജാതി കാക്കകൾ..!

അതിലവൾ ആരെയെല്ലാമോ 
തിരഞ്ഞു..
ചില കാക്കകൾ 
തല മെല്ലെ ചെരിച്ചവളെ നോക്കി,
അവളോടു ചിരിക്കുന്ന പോലെ തോന്നി.. 
വിതറിയിട്ട വറ്റുകൾ, കൊത്തിക്കൊത്തി 
അവരും പരസ്പരം 
കഥ പറയുകയാവുമോ.. ?
ഒന്നും  പ്രകടിപ്പിക്കാനറിയാതെ.. .
ജീവിച്ചു മരിച്ചവരവർ
പിന്നെയും ഒത്തുകൂടി...
ഇവയെല്ലാം 
ഓരോരോ മനുഷ്യജന്മങ്ങളായ്
ജീവിച്ചവരാവാം
ആർക്കോവേണ്ടി ജീവിച്ചു മരിച്ചവരാവാം
വിവിധ മതക്കാരായ് ജീവിച്ചു  
മരിച്ചവർ, 
ഇഹലോകംവിട്ടപ്പോൾ 
ഒരേ മതക്കാർ..ഒരുമയോടെ..

ആത്മാക്കൾക്കായ് 
ചാർത്തി നൽകിയ ദിവസത്തിൽ 
പ്രാർത്ഥനയിൽ അവരെയോർത്തു  
അന്നു മാത്രമവരെല്ലാം 
ഒത്തുകൂടി
അവ ജീവിച്ചിരുന്നതിന്റെ
ഓർമ്മയാഘോഷിക്കാൻ ...

ന്ന്  അവളുടെയും  ഓർമദിവസമായിരുന്നു .. 
ജീവിച്ചിരിന്നിട്ടും  
മരിച്ചവളെപ്പോൽ
കാക്കകളുടെ കൂടെ 
അവളുമാ ദിനം കൊണ്ടാടി ..

Join WhatsApp News
Sujatha 2020-10-19 08:19:09
Mattu divasangalil theere avaganikkunnathum , kriya karmangal cheyumbol ettavum adarikkunnathum aaya kakaye kurichu nalla oru veekshanam ... beautiful push
Sudhir Panikkaveetil 2020-10-19 20:52:23
മരിച്ചവരെ കാക്കകളാക്കുന്ന സങ്കൽപ്പവും മരിക്കുന്നതിന് മുമ്പേ കാക്കകളാകുന്നവരുടെ നൊമ്പരവും. There is contrast here (a technique in literature). The ritual of feeding crows is practiced among Hindus in India as they believe their ancestors who are dead will come back as crows. This has been clarified by many that the crow is not the ancestor but the bird is used as a vehicle for the souls to see the world and accept food from their family. Good poem which appeals to the senses of readers. Best wishes Madam Pushpamma Chandy.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക