Image

യു.പി ഉള്‍പ്പടെ മൂന്ന് സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ തുറന്നു

Published on 19 October, 2020
യു.പി ഉള്‍പ്പടെ മൂന്ന് സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ തുറന്നു
ന്യൂഡല്‍ഹി: പഞ്ചാബ്, ഉത്തര്‍പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സ്കൂളുകളില്‍ ഏതാനും ക്ലാസുകള്‍ പുനഃരാരംഭിച്ചു. ഏഴ് മാസം വരെ അടച്ചിട്ട ശേഷമാണ് ഈ സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ തുറന്നിരിക്കുന്നത്. സ്കൂളിലെ ക്ലാസുകള്‍ക്കൊപ്പം ഓണ്‍ലൈന്‍ ക്ലാസുകളും തുടരും. വിദ്യാര്‍ഥികളെ ആരെയും സ്കൂളില്‍ വരാന്‍ നിര്‍ബന്ധിക്കില്ല.

പഞ്ചാബിലും ഉത്തര്‍പ്രദേശിലും 9 മുതല്‍ 12 വരെ ക്ലാസുകളിലും വിദ്യാര്‍ഥികള്‍ രക്ഷാകര്‍ത്താക്കളുടെ സമ്മതത്തോടെയാണ് സ്കൂളില്‍ വരേണ്ടത്. ഷിഫ്റ്റുകളിലാണ് ക്ലാസുകള്‍ നടക്കുക. സാമൂഹിക അകലം, പരിസര ശുചിത്വം എന്നിവ ഉള്‍പ്പെടെ ആവശ്യമായ എല്ലാ പ്രോട്ടോകോളുകളും സ്കളൂകള്‍ പിന്തുടരണം.

സിക്കിമില്‍, സംസ്ഥാന സര്‍ക്കാര്‍ പുതിയ അക്കാദമിക് കലണ്ടര്‍ അവതരിപ്പിച്ചിരിക്കുകയാണ്. അതനുസരിച്ച് 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 19 മുതല്‍ സ്കൂളില്‍ വരാനാകുമെങ്കിലും രക്ഷാകര്‍ത്താക്കളുടെ രേഖാമൂലമുള്ള അനുമതി കൊണ്ടുവരണം.

സ്കൂളിലെത്തുമ്പോള്‍ മാസ്കൂം കൈയുറകളും ധരിക്കണം. നീളന്‍ കൈയുള്ള വസ്ത്രമാണ് ധരിക്കേണ്ടത് തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക