ചിറ്റുമല: ദമാം നവോദയ ദോഹ യൂണിറ്റ് അംഗമായ നിസാമിന്റെ തുടര്‍ ചികിത്സക്കായി അല്‍കോബാര്‍ ഏരിയയിലെ വിവിധ യൂണിറ്റുകള്‍ സമാഹരിച്ച സഹായധനം ഫിഷറീസ്/കശുവണ്ടി വ്യവസായ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിസാമിന്റെ കുടുംബത്തിന് കൈമാറി.
മൂന്ന് മാസത്തോളമായി ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് അല്‍കോബാര്‍ ഫക്രി ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നിസാമിനെ തുടര്‍ ചികിത്സാര്‍ഥം ജൂലൈ മൂന്നിനാണ് ദമാമില്‍ നിന്നും നവോദയയുടെ ചാര്‍ട്ടര്‍ഡ് ഫ്ലൈറ്റില്‍ കൊച്ചിയിലേക്കും തുടര്‍ന്ന് നോര്‍ക്കയുടെ ആംബുലന്‍സ് സൗകര്യം ഉപയോഗപ്പെടുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും എത്തിച്ചത്. യാത്രയില്‍ സഹായിക്കാന്‍ നവോദയ അല്‍കോബാര്‍ ടൗണ്‍ എക്സിക്യൂട്ടീവ് അംഗം ഷംനാദ് അഞ്ചലും കൂടെയുണ്ടായിരുന്നു.
വിദഗ്ധ ചികിത്സ ആവശ്യമായതിനെതുടര്ന്നു ചികിത്സിക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്ത സാഹചര്യത്തില്‍ നവോദയ അല്‍കോബാര്‍ ഏരിയ കമ്മിറ്റി സമാഹരിച്ച 2,80,000 രൂപയാണ് മന്ത്രി മേഴ്സികുട്ടിയമ്മ കൈമാറിയത്. സ്വന്തമായി വീടില്ലാത്ത നിസാമിന് വീട് വയ്ക്കുന്നതിനുവേണ്ട സഹായം നല്‍കണമെന്ന് നവോദയയുടെയും നിസാമിന്റേയും കുടുംബത്തിന്റേയും അപേക്ഷ അനുഭാവപൂര്‍വം പരിഗണിക്കാമെന്നു മന്ത്രി ഉറപ്പ് നല്കി.
സിപിഎം പെരിനാട് ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ലോക്കല്‍ സെക്രട്ടറി ബിജു അധ്യക്ഷ്യത വഹിച്ചു. കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി ശ്രീകൃഷ്ണപ്പിള്ള, ജില്ലാ പ്രസിഡന്റ് ശശിധരന്, നവോദയ കേന്ദ്രജനറല്‍ സെക്രട്ടറി പ്രദീപ് കൊട്ടിയം, കുണ്ടറ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി. സന്തോഷ്, പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് എല്‍. അനില്‍, പ്രവാസി സംഘം കുണ്ടറ ഏരിയ സെക്രട്ടറി വി. മനോജ് എന്നിവര്‍ സംസാരിച്ചു.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വി. പ്രസന്നകുമാര്‍, പെരിനാട് വെസ്റ്റ് ലോക്കല്‍ സെക്രട്ടറി എല്‍. തുളസീധരന്‍, പ്രവാസി സംഘം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സന്തോഷ് മാനവം, പഞ്ചായത്ത് അംഗം എം. ജാനി, എല്‍സി അംഗങ്ങളായ ബി. ഗിരീഷ്, എ. അശോകന്, ബിനു ഹരിദാസ്, ഡിവൈഎഫ്ഐ നേതാക്കളായ ജോമോന്, ഉല്ലാസ്, ജനാധിപത്യ മഹിളാ അസോസിയേഷന് ഏരിയ അംഗങ്ങളും സോഷ്യല്‍ മീഡിയ കോഓര്‍ഡിനേറ്റര്‍മാരുമായ സുമ രാജേന്ദ്രന്, രഞ്ജിനി തുടങ്ങിയവരും നവോദയ പ്രവര്‍ത്തകരായ മുരളിധരന്, ജ്വോഷ തുടങ്ങിയവരും സംബന്ധിച്ചു. നവോദയ കേന്ദ്ര കമ്മിറ്റി അംഗം ചന്ദ്രബാബു കടയ്ക്കല്‍ സ്വാഗതവും അല്‍കോബാര്‍ ടൗണ്‍ എക്സിക്യൂട്ടീവ് അംഗം ഷംനാദ് അഞ്ചല്‍ നന്ദിയും പറഞ്ഞു.