Image

മഹാരാഷ്ട്രയില്‍ 5,984 പേര്‍ക്കു കൂടി കോവിഡ്; കര്‍ണാടകയില്‍ 5,018 പേര്‍ക്കും രോഗം

Published on 19 October, 2020
മഹാരാഷ്ട്രയില്‍ 5,984 പേര്‍ക്കു കൂടി കോവിഡ്; കര്‍ണാടകയില്‍ 5,018 പേര്‍ക്കും രോഗം


മുംബൈ: മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച 5,984 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,069 പേര്‍ രോഗമുക്തി നേടുകയും 125 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു. ഇതുവരെ സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചത് 16,01,365 പേര്‍ക്കാണ്. ഇതില്‍ 13,84,879 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് നിലവില്‍ 1,73,759 സജീവ കേസുകളാണെന്നും 42,240 പേര്‍ ഇതിനോടകം രോഗബാധയെ തുടര്‍ന്ന് മരിച്ചതായും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.


തമിഴ്നാട്ടില്‍ തിങ്കളാഴ്ച 3,536 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിക്കുകയും 49 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ  6,90,36 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശില്‍ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 2,918 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,86,050 ആയി. ഇതില്‍ 7,44,532 പേര്‍ 
ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്.

5,018 പേര്‍ക്കാണ് തിങ്കളാഴ്ച കര്‍ണാടകയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,005 പേര്‍ രോഗമുക്തി നേടുകയും 64 പേര്‍ കോവിഡ്മൂലം മരിക്കുകയും ചെയ്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക