Image

പ്രസന്നകുമാറിന് ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നല്‍കി

Published on 20 October, 2020
  പ്രസന്നകുമാറിന് ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നല്‍കി

കുവൈറ്റ് സിറ്റി: ഇരുപത്തി നാലു വര്‍ഷത്തെ പ്രവാസം ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫോക്കസ് കുവൈറ്റ് യൂണിറ്റ് പതിനഞ്ച് (സിറ്റി യൂണിറ്റ് ) മുന്‍ കണ്‍വീനറും എക്‌സിക്യൂട്ടീവ് അംഗവും കാര്‍ഡ് ടീം അംഗം എന്നീ പദവികളില്‍ ദീര്‍ഘനാളായി പ്രവര്‍ത്തിച്ചിരുന്ന ആലപ്പുഴ ചുനക്കര സ്വദേശിയും അസോസിയേറ്റഡ് എന്‍ജിനിയറിംഗ് കമ്പനി (ദാര്‍ അല്‍ ടീപ്) സീനിയര്‍ ഡ്രാഫ്റ്റ്‌സ്മാനുമായ പ്രസന്നകുമാറിന് ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നല്‍കി.

പ്രസിഡന്റ് സലിംരാജിന്റെ അധ്യക്ഷതയില്‍ കൂടിയ സൂം മീറ്റിംഗില്‍ വൈസ് പ്രസിഡന്റ് തമ്പി ലൂക്കോസ് സ്വാഗതം ആശംസിച്ചു . പ്രശോഭ് ഫിലിപ്പ്, ഷാജൂ ജോസ്, രതീഷ് കുമാര്‍, മുഹമ്മദ് ഇക്ബാല്‍, കെ.ഡി. ജോഷി , യൂണിറ്റ് കണ്‍വീനര്‍ ശ്രീജിത്ത്, എം.ടി. ജോസഫ്, കെ. രതീശന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പ്രസന്നകുമാര്‍ മറുപടി പ്രസംഗം നടത്തി. തമ്പി ലൂക്കോസ് ഉപഹാരം കൈമാറി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക