Image

കൊവിഡ് ബാധിതര്‍ 4.13 കോടി; മരണം 11.33 ലക്ഷം; അമേരിക്കയില്‍ 85 ലക്ഷം രോഗികളും 2.26 ലക്ഷം മരണവും

Published on 21 October, 2020
കൊവിഡ് ബാധിതര്‍ 4.13 കോടി; മരണം 11.33 ലക്ഷം; അമേരിക്കയില്‍ 85 ലക്ഷം രോഗികളും 2.26 ലക്ഷം മരണവും

ന്യുയോര്‍ക്ക് :ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ മൂന്നരലക്ഷത്തോളം വര്‍ധന . 4500ല്‍ ഏറെ പേര്‍ ഈ മണിക്കൂറില്‍ മരിച്ചു. 41,349,381 പേര്‍ ഇതുവരെ രോഗബാധിതരായി. 1,133,397 പേര്‍ മരണമടഞ്ഞു. 30,792,264 പേര്‍ രോഗമുക്തരായപ്പോള്‍, 9,423,720 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 

അമേരിക്കയില്‍ 8,545,503(+24,553) പേര്‍ രോഗികളായി. 226,666(+482 ) പേര്‍ മരണമടഞ്ഞു. ഇന്ത്യയില്‍ രോഗികളുടെ പ്രതിദിന എണ്ണത്തില്‍ കാര്യമായ കുറവുണ്ട്. 7,704,399(+55,241) പേര്‍ കൊവിഡ് ബാധിതരായി. 116,639(+689) പേര്‍ മരിച്ചു. ബ്രസീലില്‍ 5,276,942(+2,125) പേര്‍ രോഗബാധിതരായി. 154,906(+18 ) പേര്‍ മരിച്ചു. റഷ്യയില്‍ 1,447,335(+15,700) പേര്‍ക്ക് രോഗബാധയുണ്ടായി. 24,952(+317 ) പേര്‍ മരിച്ചു. സ്‌പെയിനില്‍ 1,046,641(+16,973) പേരിലേക്ക് കൊവിഡ് എത്തി. 34,366 (+156 ) പേര്‍ മരിച്ചു. 

അര്‍ജന്റീനയില്‍ 1,018,999 രോഗികളുണ്ട്. 27,100 പേര്‍ മരിച്ചു. കൊളംബിയയില്‍ 974,139 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 29,272 പേര്‍ മരിച്ചു. ഫ്രാന്‍സില്‍ 957,421(+26,676) പേര്‍ രോഗികളായപ്പോള്‍ 34,048(+163) പേര്‍ മരിച്ചു. പെറുവില്‍ 874,118 പേരിലേക്ക് കൊവിഡ് എത്തി. 33,875 പേര്‍ മരിച്ചു. മെക്‌സിക്കോയില്‍ 860,714 (+5,788) പേര്‍ കൊവിഡ് ബാധിതരായി. 86,893 (+555 ) പേര്‍ മരിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക