Image

ഫൊക്കാനയുടെ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത അനുസ്മരണം വികാര നിർഭരമായി 

ഫ്രാൻസിസ് തടത്തിൽ Published on 22 October, 2020
ഫൊക്കാനയുടെ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത അനുസ്മരണം വികാര നിർഭരമായി 


ന്യൂജേഴ്‌സി:മനുഷ്യരുടെ വേദനകൾ മനസിലാക്കി അവരുടെ വേദനകൾ ഉപ്പിയെടുക്കാൻ അങ്ങേയറ്റം ശ്രദ്ധിച്ച ഒരു വലിയ മനുഷ്യസ്നേഹയാണ് കാലം ചെയ്‌ത മാർത്തോമ്മ സഭ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയെന്ന് സഭയുടെ അമേരിക്കൻ -യൂറോപ്പ് ഭദ്രാസനാധിപൻ ഡോ.ഐസക്ക് മാർ ഫിലിക്‌സിനോസ് എപ്പിസ്കോപ്പ. ഒരു നല്ല മനുഷ്യ സ്‌നേഹി എന്ന വിശേഷണം തിരുമേനിക്ക് ലഭിക്കാൻ കാരണം അതുകൊണ്ടാണെന്നും ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച്ച രാത്രിയിൽ നടന്ന ഡോ. ജോസഫ് മാർത്തോമ്മ മെത്രാപോലിത്ത അനുശോചയോഗത്തിൽ സന്ദേശം നൽകിക്കൊണ്ട്  അദ്ദേഹം പറഞ്ഞു . 

രോഗത്തിലായാലും വേർപാടിന്റെ ദുഖത്തിലായാലും മറ്റു വിവിധങ്ങളായ പ്രതിസന്ധികളായാലും മനുഷ്യർ കടന്നുപോകുന്ന ഏതു സാഹചര്യങ്ങളിലേക്കും ഓടിയെത്തി സാന്ത്വന -ആശ്വാസ വാക്കുകൾ പറയുവാനും  വേണ്ട പരിഹാര നിർദ്ദേശങ്ങൾ നൽകുവാനും തിരുമേനി സദാ ശ്രദ്ധാലുവായിരുന്നു. നിശ്ചയദാർഢ്യത്തോടുകൂടെ തീരുമാനങ്ങൾ എടുക്കുവാനും അത് പ്രവൃത്തികമാക്കുവാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് വളരെ ശ്രദ്ധേയമാണ്. മാർത്തോമ്മ സഭയുടെ ഭൗതികവും  ആൽമീയവുമായ വളർച്ചയ്ക്ക് തനതായ ഒരു സംഭാവന നൽകുവാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. നിർമ്മലമനസോടെ എല്ലാവരെയും കാണുവാനും സർവചരാചരങ്ങളെയും ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകുവാനുള്ള അദ്ദേഹത്തിന്റെ ശൈലിയാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാകുന്നത്.- ഡോ. ഐസക്ക് മാർ ഫിലിക്‌സിനോസ് ചൂണ്ടിക്കാട്ടി.

 എക്യൂമിനിക്കൽ രംഗത്ത് ശ്രദ്ധേയമായിട്ടുള്ളതായ സംഭാവനയാണ് അദ്ദേഹം നൽകിയിട്ടുള്ളത്. പലപ്പോഴും അദ്ദേഹം പറയുന്ന ഒരു വാചകമുണ്ടായിരുന്നു."സ്വീകരിക്കേണ്ടവരെ  സ്വീകരിക്കുക . സ്വീകരിക്കുവാൻ ബുദ്ധിമുട്ടുളവാക്കുന്ന സാഹചര്യങ്ങളെ ആദരിക്കുക. നമ്മോടൊത്തു പോകുവാനുള്ള സാഹചര്യങ്ങളെ സ്വീകരിക്കുക. ബുദ്ധിമുട്ടുളവാക്കുന്ന സാഹചര്യങ്ങളെ മനസിലാക്കി സന്തോഷത്തോടെ തന്നെ സ്വീകരിക്കുക." -എപ്പോഴും .അദ്ദേഹത്തിന്റെ വാക്കുകൾ അദ്ദേഹം എടുത്ത് പറഞ്ഞു. വർണ -വർഗ- മത-ലിംഗ വിവേചനമില്ലാതെ എല്ലാവരെയും ദൈവത്തിന്റെ മക്കളാണെന്ന്‌ ഉൾക്കൊണ്ടുകൊണ്ട് അവരിൽ ദൈവമുഖമുണ്ടെന്ന് വിശ്വസിച്ച്  ജീവിതത്തെ ധന്യമാക്കുവാനുള്ള  സന്ദേശമാണ് അദ്ദേഹം പലപ്പോഴും നൽകിയിട്ടുള്ളത്. 

ഒക്ടോബർ രണ്ടിന് രാത്രി നടന്ന വിശുദ്ധ കുർബാനയിൽ പങ്കെടുത്ത ശേഷം അവസാന എപ്പിസ്‌ക്കോപ്പൽ  സിനഡിനു നേതൃത്വം നൽകി  പങ്കെടുത്ത് ചെയ്യേണ്ടതായ കാര്യങ്ങൾ സെക്രട്ടറിയോട് പറഞ്ഞെഴുതിച്ച് ഒപ്പു വച്ച ശേഷം തന്റെ കർത്തവ്യങ്ങളെല്ലാം നിർവഹിച്ച ശേഷമാണ് അദ്ദേഹം ദൈവ സന്നിധിയിലേക്ക് യാത്രയായത്, സഭയ്ക്കും സമൂഹത്തിനും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ലഭിച്ച സംഭാവനകൾ നിസ്തുലമാണ്. അദ്ദേഹത്തിന്റെ വേർപാടിൽ  മാർത്തോമ്മാ സഭയ്ക്ക് പുറമെ ഭാരതത്തിലെയും മറ്റു വിവിധ ക്രൈസ്തവ സഭകൾക്കും എക്യൂമിനിക്കൽ ചർച്ചസ് ഓഫ്  ഏഷ്യ തുടങ്ങിയ എല്ലാ പ്രസ്ഥാനങ്ങൾക്കും തീരാനഷ്ടമാണ്. നോർത്ത് അമേരിക്കയിൽ പ്രത്യേകിച്ച് ഫൊക്കാനയുമായി എല്ലാ കാര്യങ്ങളിലും സഹകരിക്കുകയും വിവിധ നേതാക്കന്മാരുമായിട്ട് അടുത്ത ബന്ധം സ്ഥാപിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. സഭയുടെ ഭാവി പ്രവർത്തങ്ങൾക്ക് മാതൃകയാവാൻ സഭയ്ക്കും സഭ മക്കൾക്കും വിവിധ സമുദായങ്ങൾക്കുമായി അദ്ദേഹം ബാക്കി വച്ച ഓർമ്മകൾ മാത്രം മതിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

മാനുഷികമായ ചിന്തകളിൽ തിരുമേനിയുടെ വേർപാട് നമുക്ക് ഏറെ ദുഃഖം ഉളവാക്കുന്നതാണ്. എന്നാൽ അദ്ദേഹം മറ്റൊരു ജീവിതമായ നിത്യജീവിതത്തിലേക്കാണ് യാത്രയായിരിക്കുന്നത് എന്ന ചിന്തയാണ് പ്രത്യാശയ്ക്ക് വക നൽകുന്നതെന്ന് സീറോ മലബാർ ചിക്കാഗോ രൂപത സഹായ മെത്രാൻ ബിഷപ്പ് ജോയ് ആലപ്പാട്ട് പറഞ്ഞു. നല്ല നേതൃത്വമാണ് ഒരു സഭയയ്ക്കും സമൂഹത്തിനും രാജ്യത്തിനും ആവശ്യം. അദ്ദേഹം പിന്തുടർന്ന നല്ല പാതകൾ നമുക്കും പിന്തുടരാം.അദ്ദേഹത്തിൻറെ ചൈതന്യം നമ്മുടെ മുന്നോട്ടുള്ള ജീവിതത്തെ സ്‌പർശിക്കട്ടെ. എല്ലാ സഭകളിലെ അധ്യക്ഷന്മാർ സഭ പ്രവർത്തനങ്ങളിൽ വലിയ സംഭാവന നൽകിയ വ്യക്തികളാണ്. സഭയേയും സമൂഹത്തെയും സ്നേഹിച്ചു അവർക്കുവേണ്ടി സമർപ്പിത ജീവിതം നയിക്കുന്ന മത അധ്യക്ഷന്മാരെ ദൈവത്തിന്റെ പ്രതിപുരുഷന്മാരായിട്ടാണ് സമൂഹം കാണുന്നത്. അദ്ദേഹം ചൂണ്ടിക്കാട്ടി..

ഈ ലോകത്തുനിന്ന് വേർപിരിഞ്ഞുപോയ സകല  പുരോഹിതരും ശോഭയുള്ള ആചാര്യനായ അഹോറോന്റെകൂടെയും  ഏബ്രഹാമിന്റെ മടിയിലുംആനന്ദിക്കുമാറാകണേയെന്ന യാക്കോബായ സഭയുടെ വൈദികരുടെ സംസ്ക്കാര ശിശ്രുഷയിൽ അപർപ്പിക്കുന്ന പ്രാർത്ഥനയെ ഉദ്ധരിച്ചിട്ടുകൊണ്ടാണ് യാക്കോബായ സുറിയാനി സഭ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ മാർ തീത്തോസ് എൽദോ മെത്രാപ്പോലീത്ത തിരുമേനിക്ക് അനുശോചനമർപ്പിച്ചത്. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ സ്പര്‍ശനം മാർത്തോമാ സഭയ്ക്ക് അപ്പുറം ലോകത്ത് ഒരു പാട് പേരിൽ എത്തിയിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. അതുകൊണ്ടാണ് ഈ ദിവസങ്ങളിലെല്ലാം ലോകം മുഴുവനും അദ്ദേഹത്തോടുള്ള ആദരവോടെ ആദരാഞ്ജലികൾ അർപ്പിക്കുകയും പ്രാർത്ഥന ശ്രിശ്രൂഷകൾ നടക്കുകയും ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു തിരുമേനി എന്ന നിലയിലുള്ള ജീവിതത്തിൽ നിന്ന് വ്യത്യസ്തമായി പലപ്പോഴും ഒരു സാധാരണക്കാരനെപ്പോലെ മറ്റുള്ളവരുടെ ഇടയിൽ ഇറങ്ങി ചെല്ലുന്ന, അവരെ തേടിച്ചെല്ലുന്ന, അവരുടെ മണമറിയുന്ന ഒരു ശ്രേഷ്ട്ട ഇടയനാണ് അദ്ദേഹം. ഈ രോഗാവസ്ഥയിൽ കോതമംഗലത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യാക്കോബായ സഭയുടെ പരിശുദ്ധ കാതോലിക്ക ബാവയെ സന്ദർശിക്കാൻ ജോസഫ് മാർത്തോമ്മ തിരുമേനി എത്തിയ കാര്യം ഓർമ്മിക്കുകയാണ്. അദ്ദേഹത്തിന് രോഗം തീവ്രതയിൽ എത്തിയ സമയത്താണ് കത്തോലിക്ക ബാവയെ സന്ദർശിക്കാൻ തിരുമേനി എത്തിയത്.അദ്ദേഹത്തിന്റെ കാലത്താണ് യാക്കോബായ സഭയുമായി മാർത്തോമ്മ സഭയുമായുടെ ബന്ധം ഏറ്റവും ഊഷമളമായതതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തന്റെ സന്യാസ ജീവിതത്തിൽ മുന്നോട്ടു നയിക്കുവാൻ  ആൽമീയമായി ഏറ്റവും വലിയ പ്രചോദനം നൽകിയ ഒരു മത മേലധ്യക്ഷനാണ് ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലിത്തയെന്ന്  പ്രമുഖ മതേതര സന്യാസി  സ്വാമി ഗുരുരത്‌നം ജ്ഞാനതപസി. തന്നെ പോലെ കേരളത്തിൽ  മതേതര രംഗത്ത് പ്രവർത്തിക്കുന്ന ഒട്ടേറെ സംന്യാസിമാർക്കും  അതുപോലെ തന്നെ  മതസൗഹാർദ്ദത്തിന് വേണ്ടി പ്രവർത്തിക്കുന്ന വിവിധ മതങ്ങളിലുള്ളവർക്കും  മാർത്തോമ്മാ സഭയുടെ മാത്രമല്ല മറ്റു സമുദായങ്ങൾ, ഇസ്ലാം മതസ്തർക്കും, മറ്റു ക്രൈസ്തവ സമുദായങ്ങൾക്കെല്ലാം പ്രചോദനമായിരുന്നു അദ്ദേഹമെന്നും  സ്വാമി ഗുരുരത്‌നം ജ്ഞാനതപസി വ്യക്തമാക്കി.

ഒരുപാടു വേദികളിൽ  പങ്കെടുക്കാനും അഴിമതിക്കെതിരെയുള്ള ഒരു പാട് കാര്യങ്ങളിൽ അദ്ദേഹത്തോടൊത്തു പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഏറെ സ്വതസിദ്ധമായ ഗൗരവമുള്ള ഒരു ശരീരത്തിൽ പൊതിഞ്ഞു വച്ച സ്നേഹം അനുഭവിക്കാൻ തനിക്ക്  തനിക്ക് സാധിച്ചിട്ടുണ്ട്. ആൽമിയതയിൽ ഏറ്റവും പവിത്രമായ ജീവിതത്തിൽ അദ്ദേഹം മാനവരാശിക്ക് നൽകിയ സംഭാവനകൾ മാനവരാശിയുടെ ചരിത്രത്തിൽ, ലോകത്തിന്റെ  ചരിത്രത്തിൽ,ആൽമീയതയുടെ ചരിത്രത്തിൽ, മതേതരത്വത്തിന്റെ ചരിത്രത്തിൽ, മാനവികതയുടെ ചരിത്രത്തിൽ,എല്ലാം രചിക്കപ്പെട്ടുകഴിഞ്ഞു.. അദ്ദേഹം നൽകിയ സന്ദേശം ജീവിതത്തിൽ പ്രവൃത്തികമാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം,പറഞ്ഞു.
 
ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ്, രാജ്യ സഭാ ഡെപ്യൂട്ടി ചെയർമാൻ പ്രഫ. പി.ജെ. കുര്യൻ, എംഎൽഎ മാരായ രാജു എബ്രഹാം, വി.പി. സജീന്ദ്രൻ, അസംബ്ലി വുമൺ ആനി പോൾ, ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സജി എം. പോത്തൻ, ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു, ട്രഷറർ സണ്ണി മറ്റമന, അഡിഷണൽ അസോസിയേറ്റ്‌ ട്രഷറർ ബിജു ജോൺ, വിമൻസ് ഫോറം ചെയര്പേഴ്സൺ ഡോ. കല ഷാഹി, ഫൊക്കാ ഫൊക്കാന മുൻ പ്രസിഡണ്ടുമാരായ പോൾ കറുകപ്പള്ളിൽ,മറിയാമ്മ പിള്ള, ജോൺ പി. ജോൺ, ഫൊക്കാന നേതാക്കന്മാരായ ലീല മാരേട്ട്, ടി.എസ.ചാക്കോ,പ്രവീൺ തോമസ്, ഫൊക്കാന ഓഡിറ്റർ വർഗീസ്  ഉലഹന്നാൻ എന്നിവർ പ്രസംഗിച്ചു. ഷാരോൺ ഏബ്രഹാമിന്റെ പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച അനുശോചന യോഗത്തിൽ  മാർത്തോമ്മാ സഭയിലെ വൈദികനായ ഫാ. സ്‌കറിയ മാത്യു പ്രാരംഭ പ്രാർത്ഥന നടത്തി.ഫാ  ജോൺസൻ പുഞ്ചക്കോണം, ഫാ. പി.വി. ചെറിയാൻ എന്നിവരും അനുസ്മരണ പ്രാർത്ഥനകൾ നടത്തി.
ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് സ്വാഗതവും വൈസ് പ്രസിഡണ്ട് തോമസ് തോമസ് നന്ദിയും പറഞ്ഞു. ഫൊക്കാന സെക്രട്ടറി സജിമോൻ ആന്റണി, ട്രസ്റ്റി ബോർഡ് മുൻ ചെയർമാൻ ഡോ. മാമ്മൻ സി. ചാക്കോ എന്നിവരായിരുന്നു മോഡറേറ്റർമാർ.

ഫൊക്കാന മുൻ പ്രസിഡണ്ടുമാരായ ഡോ. എം. അനിരുദ്ധൻ, കമാണ്ടർ ജോർജ് കൊരുത്, ഫൊക്കാന ട്രസ്റ്റി ബോർഡ് വൈസ് പ്രസിഡണ്ട് ബെൻ പോൾ, ഫൊക്കാന മുൻ തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കുര്യൻ പ്രക്കാനം,ജോൺ ടൈറ്റ്‌സ്, മാർത്തോമ്മ സഭ കൗൺസിൽ മെമ്പർ കുസുമം ടൈറ്റസ്,വർക്കി എബ്രഹാം, ഫൊക്കാന അസോസിയേറ്റ്‌ സെക്രട്ടറി ഡോ. മാത്യു വർഗീസ്,  അസോസിയേറ്റ്‌ ട്രഷർ വിപിൻ രാജ്, അഡിഷണൽ അസോസിയേറ്റ്‌ സെക്രട്ടറി ജോജി തോമസ്, ആർ.വി.പിമാരായ തോമസ് കൂവള്ളൂർ ,രാജൻ പടവത്തിൽ,ഷാജി വർഗീസ്, ഡോ. ജേക്കബ്‌ ഈപ്പൻ,അലക്സാണ്ടർ കൊച്ചുപുരക്കൽ. ഡോ. ബാബു സ്റ്റീഫൻ, ഫോക്കാൻ നാഷണൽ കമ്മിറ്റി മെമ്പർമാരായ  അപ്പുക്കുട്ടൻ പിള്ള, സോണി അമ്പൂക്കൻ, കിഷോർ പീറ്റർ, ചാക്കോ കുര്യൻ, ഗ്രേസ് മരിയ ജോസഫ്,ടോമി അമ്പേനാട്ട് മനോജ് ഇടമന,ഐപിസിഎൻഎ പ്രസിഡണ്ട് ജോർജ് കാക്കനാടൻ, ടൊറോന്റോ മലയാളി അസോസിയേഷൻ പ്രസിഡണ്ട് സബ് കുറ്റിക്കാട്, കേരള സമാജം പ്രസിഡണ്ട് വിൻസെന്റ് സിറിയക്ക്, ജോൺ കല്ലോലിക്കൽ, സതീശൻ നായർ, ജോർജ് പണിക്കർ, പെൻസ് ജേക്കബ്‌ തുടങ്ങിയ സമോഹ്ഹത്തിലെ വിവിധ തുറകളിൽ ഉള്ളവർ ഡോ. മാത്യു വർഗീസ്,   ട്രഷർ വിപിൻ രാജ്, അഡിഷണൽ അസോസിയേറ്റ്‌ സെക്രട്ടറി ജോജി തോമസ്, ആർ.വി.പിമാരായ തോമസ് കൂവള്ളൂർ ,രാജൻ പടവത്തിൽ,ഷാജി വർഗീസ്, ഡോ. സെക്രട്ടറി ജോജി തോമസ്, ആർ.വി.പിമാരായ തോമസ് കൂവള്ളൂർ ,രാജൻ പടവത്തിൽ,ഷാജി വർഗീസ്, ഡോ. ഈപ്പൻ,അലക്സാണ്ടർ കൊച്ചുപുരക്കൽ. ഡോ. ബാബു സ്റ്റീഫൻ, ഫോക്കാൻ നാഷണൽ കമ്മിറ്റി മെമ്പർമാരായ  അപ്പുക്കുട്ടൻ പിള്ള, സോണി അമ്പൂക്കൻ, കിഷോർ പീറ്റർ, ചാക്കോ കുര്യൻ, ഗ്രേസ് മരിയ ജോസഫ്,ടോമി അമ്പേനാട്ട് മനോജ് ഇടമന,ഐപിസിഎൻഎ പ്രസിഡണ്ട് ജോർജ് കാക്കനാടൻ, ടൊറോന്റോ മലയാളി അസോസിയേഷൻ പ്രസിഡണ്ട് സബ് കുറ്റിക്കാട്, കേരള സമാജം പ്രസിഡണ്ട് വിൻസെന്റ് സിറിയക്ക്, ജോൺ കല്ലോലിക്കൽ, സതീശൻ നായർ, ജോർജ് പണിക്കർ, പെൻസ് ജേക്കബ്‌ തുടങ്ങിയ സമോഹ്ഹത്തിലെ വിവിധ തുറകളിൽ ഉള്ളവർ തുടങ്ങിയ സമോഹ്ഹത്തിലെ വിവിധ തുറകളിൽ ഉള്ളവർ അനുശോചനം അറിയിച്ചു,
ഫൊക്കാനയുടെ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത അനുസ്മരണം വികാര നിർഭരമായി ഫൊക്കാനയുടെ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത അനുസ്മരണം വികാര നിർഭരമായി ഫൊക്കാനയുടെ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത അനുസ്മരണം വികാര നിർഭരമായി 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക