Image

സാജു ജോസഫിനെ 2020-22 ഫോമാ പി ആര്‍ ഓ ആയി ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു

Published on 22 October, 2020
സാജു ജോസഫിനെ 2020-22 ഫോമാ പി ആര്‍ ഓ ആയി ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു
ഇന്ന്(ഒക്ടോബര്‍ 21st ) നടന്ന ഫോമാ നാഷണല്‍ കമ്മിറ്റി  യോഗം 2020 22  വര്‍ഷത്തെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ആയി സാജു ജോസഫ് നെ  ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു .  കഴിഞ്ഞ ദിവസം നടന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ  ഒന്നായ അഭിപ്രായത്തെ തുടര്‍ന്നാണ് നാഷണല്‍ കമ്മിറ്റി സാജുവിനെ തിരഞ്ഞെടുത്തത് .

2016 18 ലെ ബെന്നി വാച്ചാച്ചിറയുടെ നേതൃത്വത്തിലുള്ള ടീമില്‍ വെസ്‌റ്റേണ്‍ റീജിയനില്‍ നിന്നുള്ള നാഷണല്‍ കമ്മിറ്റി മെമ്പര്‍ ആയും ഇക്കഴിഞ്ഞ ഫിലിപ്പ് ചാമത്തില്‍ ന്റെ നേതൃത്വത്തിലുള്ള  എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ജോയിന്റ് സെക്രട്ടറി ആയും സാജു ഫോമായില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ചിട്ടുണ്ട് . കഴിഞ്ഞ നാലുവര്‍ഷം സാജുവിന്റെ കര്‍മ്മനിരതമായ പ്രവര്‍ത്തനം ഫോമായ്ക്ക് ഒരു മുതല്‍കൂട്ടായിരുന്നു വെന്ന് പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു . കോവിഡ് പ്രതിസന്ധികാലത്ത്  ഫോമായുടെ പ്രവര്‍ത്തനങ്ങളെ ശക്തമായി മുന്നോട്ടു കൊണ്ട് പോകാന്‍  സാജു എക്‌സിക്യൂട്ടീവ് കമ്മിറ്റിയും നാഷണല്‍ കമ്മിറ്റിയുമായി  ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളും സേവനങ്ങളും അമേരിക്കന്‍ മലയാളികള്‍ക്ക് അറിയാവുന്നതാണ് . ഇന്ത്യയിലേക്ക് പോകാന്‍ ബുദ്ധിമുട്ടിയ നിരവധി യാത്രക്കാര്‍ക്ക് യാത്രാ സൗകര്യങ്ങളും വിസ സൗകര്യങ്ങളും ലഭ്യമാക്കുവാന്‍ സാജു കഠിനമായി യത്‌നിച്ചിരുന്നു .  മുന്‍ ഫോമാ ജനറല്‍ സെക്രട്ടറി  ജോസ് അബ്രാഹവും  ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണനും ആയി ചേര്‍ന്ന്  പ്രവാസികാര്യ മന്ത്രി മുരളീധരനും , എംപി  സുരേഷ് ഗോപിയും ആയി നിരന്തരം  ബന്ധപ്പെട്ട് ഒട്ടേറേ ആള്‍ക്കാര്‍ക്ക് യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കി .

കോണ്‍സുലേറ്റ്  ഉദ്യോഗസ്ഥരുമായി വര്‍ഷങ്ങളായുള്ള സ്‌നേഹബന്ധം ഇക്കാര്യം സുഗമമാക്കി . നിരവധി ഗര്‍ഭിണികള്‍ക്കും ജോലി നഷ്ടപ്പെട്ടവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യാത്ര സാധ്യമായി .

പല അടിയന്തിരഘട്ടങ്ങളിലും സാന്‍ഫ്രാന്‍സിസ്‌കോ കോണ്‍സുലേറ്റ്മായി ബന്ധപ്പെട്ട് പലര്‍ക്കും  വിസ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാജുവിന് സാധിച്ചിട്ടുണ്ട്.

സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ ഏവര്‍ക്കും സുപരിചതനായ സാമൂഹ്യ പ്രവര്‍ത്തകനും 2013 2015  ലെ മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക )യുടെ പ്രസിഡന്റും ഇപ്പോള്‍ ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാനും , ഫോമാ യുടെ അംഗ സംഘടനയായ ബേമലയാളി യുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമാണ്  സാജു .

ഇനിയും എക്‌സ്‌ക്യൂട്ടീവ് കമ്മിറ്റിയും നാഷണല്‍ കമ്മിറ്റിയുമായി ചേര്‍ന്ന്  ഫോമായുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുവാന്‍ പരമാവധി ശ്രമിക്കുമെന്നും സാജു ഉറപ്പുനല്‍കി. ആത്മാര്‍ത്ഥമായ ലാളിത്യം നിറഞ്ഞ സാജുവിന്റെ പ്രവര്‍ത്തനരീതി ഫോമായ്ക്കു കരുത്തേകുമെന്നും ഫോമാ  പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ് ,   ജനറല്‍ സെക്രട്ടറി ടി . ഉണ്ണികൃഷ്ണന്‍ , ട്രെഷറര്‍ തോമസ് ടി ഉമ്മന്‍ ,  വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ്  സെക്രട്ടറി ജോസ് മണക്കാട്ട് , ജോയിന്റ് ട്രെഷറര്‍ ബിജു തോണിക്കടവില്‍ , എന്നിവര്‍ ഉറപ്പിച്ചു പറഞ്ഞു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയും നാഷണല്‍ കമ്മിറ്റിയും ആശംസകളും പൂര്‍ണ്ണ സഹകരണവും അറിയിച്ചു.
Join WhatsApp News
True man 2020-10-22 11:07:59
Now Fomaa found out a solution to control covid 19. Congrats, well done my boys.
ഫോമൻ 2020-10-22 12:45:45
ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ. അഭിനന്ദങ്ങൾ
Sunil Varghese 2020-10-22 15:55:03
All the best dear Saju...good luck N congratulations...well deserved Saju👍👍
Yohannan Sankarathi 2020-10-22 23:30:40
Congratulations Saju. All the best.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക