Image

ഇനി ഇന്ത്യന്‍ വംശജര്‍ക്കും വിദേശികള്‍ക്കും രാജ്യത്ത് വരുന്നതിന് തടസ്സമില്ല; വിസ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍

Published on 22 October, 2020
ഇനി ഇന്ത്യന്‍ വംശജര്‍ക്കും വിദേശികള്‍ക്കും രാജ്യത്ത് വരുന്നതിന് തടസ്സമില്ല; വിസ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിസ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ടൂറിസ്റ്റ് വിസ ഒഴികെയുളളവര്‍ക്ക് വിമാനത്താവളം, തുറമുഖം എന്നിവ വഴി ഇന്ത്യയിലേക്ക് പ്രവേശിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്ന്് മടങ്ങുന്നതിനും തടസ്സം ഉണ്ടാവില്ല.


ഇന്ത്യന്‍ വംശജരായ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡുടമകള്‍ക്കും പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കാര്‍ഡുടമകള്‍ക്കും വിദേശികള്‍ക്കുമാണ് ഇത് പ്രയോജനം ചെയ്യുക. 


ടൂറിസ്റ്റ് വിസ ഒഴികെ ഏതു വിസയിലും ഇവര്‍ക്ക് ഇന്ത്യന്‍ സന്ദര്‍ശനം നടത്തുന്നതിനുളള അനുമതിയാണ് സര്‍ക്കാര്‍ നല്‍കിയത്. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.


കോവിഡ് പശ്ചാത്തലത്തില്‍ എട്ടുമാസത്തോളം തടഞ്ഞുവെച്ചിരുന്ന വിസകളാണ് കേന്ദ്രസര്‍ക്കാര്‍ പുനസ്ഥാപിച്ചത്. വിസ നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ പ്രഖ്യാപിച്ച്‌ വരികയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. 

Join WhatsApp News
ക്രെഡിറ്റ് എടുക്കുന്നവൻ 2020-10-22 17:34:37
ഹാലോ .. ഫോമേ .. ഫോകനെ ..വേൾഡ് മലയാളിയെ. ഇ ന്യൂസ് ഒന്നു സ്വാഗതം ചെയ്യുന്നതായി നിങ്ങളുടെ എല്ലാ ഭാരവാഹികളുടെ ഒക്കെ വലിയ പടം വെച്ചൊരു വമ്പൻ വാർത്ത കാച്ചിവിടു .. ഇതു സാധിച്ചെടുത്തതു തങ്ങളുടെ അശ്രാന്ത പരിശ്രമ ഫലമാണെന്നും മത്തങ്ങാ മുഴുപ്പിൽ കാച്ചിയേക്കണം . അങ്ങനെ വീണ്ടും .. വീണ്ടും എട്ടുകാലി മാമുമുഞ്ചുകൾ ഉണ്ടാകട്ടെ.
എട്ടുകാലി മമ്മൂഞ്ഞു 2020-10-23 00:31:26
എട്ടുകാലി മമ്മൂഞ്ഞിനോട് ആവശ്യപ്പെട്ടതുകൊണ്ടു അദ്ദേഹം ഈ കുറിപ്പ് തന്നത് ഇവിടെ ചേർക്കുന്നു. ചോദ്യങ്ങൾ ഉണ്ടെങ്കിൽ അദ്ദേഹത്തോട് നേരിട്ട് ചോദിച്ചാൽ മതി. "എന്നോട് എഴുതാൻ പറഞ്ഞത് കൊണ്ട് മാത്രം എഴുതുന്നു. അല്പം ധൃതിയുണ്ട്, എങ്കിലും എഴുതാം. ഈ ന്യൂസ് കേട്ടാ തോന്നും ഇന്ത്യ കാണാൻ പോകുന്നവരെല്ലാം മറ്റെന്തോ വിസാ എടുത്താണ് പോകുന്നതെന്ന്. ബഹുഭൂരിപക്ഷം പേരും ടൂറിസ്റ്റ് വിസാ എടുത്തതാണ് പോകുന്നത്. അപ്പോൾ ഈ വാർത്തയിൽ പറയുന്നത് ബഹുഭൂരിപക്ഷം പേർക്കും പോകാൻ പറ്റില്ല എന്നല്ലേ? ചോദിച്ചുപോയതാണ്. തെറ്റാണെങ്കിൽ ക്ഷമിക്കുമല്ലോ. സസ്നേഹം, എട്ടുകാലി മമ്മൂഞ്ഞു "
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക