Image

ഇറ്റലിയിലും പിടിമൂറിക്കി കോവിഡ്; രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി

Published on 22 October, 2020
ഇറ്റലിയിലും പിടിമൂറിക്കി കോവിഡ്;  രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി
റോം: കോവിഡ് 19 വൈറസ് വ്യാപനത്തെ നിയന്ത്രിക്കാന്‍ ഇറ്റലിയിലെ പല റീജിയനുകളിലും രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തുന്നു. റോം ഉള്‍പ്പെടുന്ന ലാസിയോ റീജിയനില്‍ വെള്ളി മുതല്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുന്ന ഉത്തരവില്‍  ഗവര്‍ണര്‍ നിക്കോള സിന്‍ഗരേത്തി ഇന്നലെ ഒപ്പുവച്ചു.

വെള്ളിയാഴ്ച രാത്രി 12 മുതല്‍ ആരംഭിക്കുന്ന കര്‍ഫ്യൂ പുലര്‍ച്ചെ അഞ്ചു വരെ നീണ്ടു നില്‍ക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കര്‍ഫ്യൂ സമയത്ത് ആരോഗ്യം, ഒഴിവാക്കാനാവാത്ത ജോലി തുടങ്ങിയ കാര്യങ്ങള്‍ക്കല്ലാതെ വീടിനു പുറത്തിറങ്ങരുതെന്നാണു  നിര്‍ദേശം. പുറത്തിറങ്ങുന്നവര്‍, അത് എന്ത് ആവശ്യത്തിനാണ് എന്ന് വ്യക്തമാക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് കൈവശം കരുതേണ്ടതുണ്ട്.

ലാസിയോ റീജിയനില്‍ ഇന്നലെ 1219 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതില്‍ 543 എണ്ണവും റോമില്‍ നിന്നുള്ളവരാണ്. രാജ്യത്താകെ 15,199പുതിയ കേസുകളാണ് ഇന്നലെമാത്രം റിപ്പോര്‍ട്ടു ചെയ്തത്. കോവിഡ് രോഗവ്യാപനം ആരംഭിച്ചതിനുശേഷമുള്ള ഒരുദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 24 മണിക്കൂറിനുള്ളില്‍ 1,77,848 കോവിഡ് ടെസ്റ്റുകള്‍ രാജ്യത്ത് നടത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക