Image

ജോസ് കെ മാണി വിഭാഗം എല്‍.ഡി.എഫില്‍

Published on 22 October, 2020
ജോസ് കെ മാണി വിഭാഗം  എല്‍.ഡി.എഫില്‍

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഇടതു മുന്നണിയില്‍ എടുക്കാന്‍ ഇന്ന് ചേര്‍ന്ന എല്‍ ഡി എഫ് യോഗം തീരുമാനിച്ചു. എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 


എല്‍ ഡി എഫിലെ പതിനൊന്നാമത്തെ ഘടകക്ഷിയാണ് കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗം. ജോസിന്റെ മുന്നണി പ്രവേശനത്തിന് എല്‍.ഡി.എഫ് ഘടകകക്ഷികള്‍ അംഗീകാരം നല്‍കുകയായിരുന്നു.


അതേസമയം ജോസ് കെ മാണിയെ ഘടകകക്ഷിയാക്കുന്ന പശ്ചാത്തലത്തില്‍ പാലാ സീറ്റ് സംബന്ധിച്ച്‌ എന്‍.സി.പി ആശങ്കയറിയിച്ചിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട തീരുമാനം പിന്നീട് എടുക്കാം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നണി യോഗത്തില്‍ അറിയിച്ചത്.


ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശം യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുകയും എല്‍.ഡി.എഫിനെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നാണ് ഇടതുമുന്നണിയുടെ അഭിപ്രായം.


ജോസ് കെ മാണിയെ മുന്നണിയിലെടുക്കാമെന്ന നിര്‍ദേശം എ വിജയരാഘവനാണ് യോഗത്തില്‍ അവതരിപ്പിച്ചത്. ഇത് എല്ലാ ഘടകകക്ഷികളും അംഗീകരിക്കുകയായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക