കൊച്ചി: ഓണ്‍ലൈന്‍ ക്ലാസിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീലസന്ദേശങ്ങളയച്ച യുവാവ് അറസ്റ്റില്‍. ആലപ്പുഴ പുന്നപ്ര ഈസ്റ്റ് സ്വദേശി അഖിലിനെ(20)യാണ് ഉദയംപേരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ ഫോണിലേക്ക് അഖില്‍ നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നത്. പെണ്‍കുട്ടിയോട് നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെടുകയും അസഭ്യം പറയുകയും ചെയ്തു. ശല്യം രൂക്ഷമായതോടെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ കണ്ടെത്തിയ പോലീസ് വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.
തൃക്കാക്കര അസി. കമ്മീഷണറുടെ നിര്‍ദേശപ്രകാരം ഉദയംപേരൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ. ബാലന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ജിന്‍സണ്‍ ഡൊമിനിക്, പി.എന്‍. വിനോദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രശാന്ത്, അജിന്‍സ, ശ്രീരേഖ എന്നിവരാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കാക്കനാട് കോവിഡ് സെന്ററിലേക്ക് മാറ്റി.