Image

പൃഥ്വിരാജ് കോവിഡ് മുക്തനായി

Published on 27 October, 2020
പൃഥ്വിരാജ് കോവിഡ് മുക്തനായി
കൊച്ചി: നടന്‍ പൃഥ്വിരാജിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയി. കോവിഡ് ഫലം നെഗറ്റീവ് ആയെങ്കിലും താരം ഒരാഴ്ച കൂടി സമ്ബര്‍ക്ക വിലക്കി തുടരും. പൃഥ്വിരാജ് തന്നെയാണ് വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 'ജനഗണമന' എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിക്ക് കോവിഡ് സ്ഥിരീകരിച്ചത്. 

സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ പൃഥ്വിയുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട നടന്‍ സുരാജ് വെഞ്ഞാറമൂടും ക്വാറന്റീനില്‍ പോയിരുന്നു. ഷൂട്ടിംഗ് നടന്ന വേളയില്‍ ആ ചിത്രത്തിന്റെ ഭാഗമായത് കൊണ്ടും അവരുമായി സമ്ബര്‍ക്കം ഉള്ളത് കൊണ്ടും താന്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണെന്നും സുരാജ് പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക