Image

വാഷിംഗ്ടണ്‍ യുണൈറ്റഡ് ക്രിസ്ത്യന്‍ സ്‌കൂള്‍ സ്ഥാപകന്‍ എബ്രഹാം തോമസ് മോസസ് നിര്യാതനായി

ചാക്കോ കെ തോമസ് Published on 29 October, 2020
വാഷിംഗ്ടണ്‍ യുണൈറ്റഡ് ക്രിസ്ത്യന്‍ സ്‌കൂള്‍ സ്ഥാപകന്‍ എബ്രഹാം തോമസ് മോസസ് നിര്യാതനായി
വാഷിംഗ്ടണ്‍ :  എരുമേലി മുട്ടപ്പള്ളി മുക്കൂട്ടുതറ ഇടപ്പള്ളില്‍ ഏബ്രഹാം തോമസ് മോസസ് (78) വാഷിംഗ്ടണില്‍ അന്തരിച്ചു. 

എറണാകുളം മഹാരാജാസ് കോളേജ്, തേവര കോളേജ് എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തീകരിച്ചു ഉപരിപഠനത്തിനായി 1969 ല്‍ അമേരിക്കയില്‍ എത്തി. പിന്നീട് ഗവണ്‍മെന്റ് ജോലി ലഭിച്ചുവെങ്കിലും സുവിശേഷികരണത്തില്‍ അതീവതല്പരനായിരുന്ന അദ്ദേഹം  പല രാജ്യങ്ങളിലും പോയി സുവിശേഷം അറിയിച്ചിരുന്നു. 

പിന്നീട് വാഷിംഗ്ടണ്‍ യുണൈറ്റഡ് ക്രിസ്ത്യന്‍ അക്കാഡമി ( WUCA) എന്ന സ്‌കൂള്‍ സ്ഥാപിച്ചു. ആ സ്‌ക്കൂളില്‍   45 വര്‍ഷത്തോളം പ്രിന്‍സിപ്പാള്‍ ആയി സേവനം ചെയ്തിരുന്നു. 

ഭാര്യ: സാറാമ്മ മോസസ് തിരുവനന്തപുരം കവടിയാര്‍ തോണിക്കല്ലില്‍ കുടുംബാംഗം.
മക്കള്‍: സിസ്റ്റര്‍ എലിസബത്ത് മോസസ് (ന്യൂ ടേസ്റ്റമെന്റ് ചര്‍ച്ച്, ഡൊമിനിക്കന്‍ റിപ്പബ്ലിക് സഭാ ശുശ്രൂഷക), ബെക്കി മോസസ്, പോള്‍ മോസസ്, ഫ്രെഡി മോസസ് (മൂവരും യു.എസ്) 
മരുമക്കള്‍: ബ്ലോസം പോള്‍, നവോമി ഗ്രാന്റോസ്.

മെമ്മോറിയല്‍ സര്‍വീസ് വെള്ളിയാഴ്ച  വൈകിട്ട്  7.00 മണിക്കും ഫ്യൂണറല്‍ സര്‍വീസ് ശനിയാഴ്ച രാവിലെ  10.30 നും നടത്തി സംസ്‌കാരം നടത്തും. 

Address: New Testament church, 400 Butternut St. NW, Washington, DC 20012
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക