Image

ഗുജറാത്ത്​ മുന്‍മുഖ്യമന്ത്രി കേശുഭായ്​ പ​​േട്ടല്‍ അന്തരിച്ചു

Published on 29 October, 2020
ഗുജറാത്ത്​ മുന്‍മുഖ്യമന്ത്രി കേശുഭായ്​ പ​​േട്ടല്‍ അന്തരിച്ചു
കഴിഞ്ഞമാസം ബാധിച്ച്‌ ചികിത്സയിലായിരുന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായി പട്ടേല്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. ശ്വാസതടസ്സം ഉണ്ടായതോടെ ഇന്ന് രാവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

സഹായികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് കേശുഭായി പട്ടേലിനെ ആന്‍റിജന്‍, ആര്‍ടി- പിസിആര്‍ പരിശോധനകള്‍ക്ക് വിധേയമാക്കിയത്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

1995ലും 1998 മുതല്‍ 2001 വരെയും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. ആറു തവണ ഗുജറാത്ത് നിയമസഭയില്‍ അംഗമായി. 2012ല്‍ ബിജെപി വിട്ട പട്ടേല്‍ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടിക്ക് രൂപം നല്‍കി. എന്നാല്‍ 2012 ലെ തെരഞ്ഞെടുപ്പില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ പുതിയ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. 

മഹാഗുജറാത്ത് ജനതാ പാര്‍ട്ടി പട്ടേലിന്റെ പാര്‍ട്ടിയില്‍ ലയിച്ചു. 2014ല്‍ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു. 2012ലെ തെരഞ്ഞെടുപ്പില്‍ വിസാവദാര്‍ സീറ്റില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് 2014ല്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു.

ജുനഗഢിലെ വിസാവദാരില്‍ 1928ലാണ് കേശുഭായി പട്ടേല്‍ ജനിച്ചത്. 1945ല്‍ ആര്‍എസ്‌എസ് പ്രചാരകനായി.  1960ല്‍ ജനസംഘം രൂപീകരിക്കുമ്ബോള്‍ സ്ഥാപകാംഗമായിരുന്നു കേശുഭായി പട്ടേല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക