Image

അഞ്ചു വര്‍ഷം തടവും ഒരു കോടി പിഴയും; വായു മലിനീകരണം ഉണ്ടാക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ ഓര്‍ഡിനന്‍സ്

Published on 29 October, 2020
അഞ്ചു വര്‍ഷം തടവും ഒരു കോടി പിഴയും; വായു മലിനീകരണം ഉണ്ടാക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ ഓര്‍ഡിനന്‍സ്
രാജ്യം നേരിടുന്ന വലിയ പ്രശ്നമായ വായു മലിനീകരണം അഞ്ച് വര്‍ഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റമാക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു കേന്ദ്രസര്‍ക്കാര്‍. രാഷ്ട്രപതിയുടെ അംഗീകാരത്തിനു ശേഷം ബുധനാഴ്ച രാത്രിയാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.

രാജ്യ തലസ്ഥാനത്തും (എന്‍‌സി‌ആര്‍) ദില്ലി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലുമായി വായു ഗുണനിലവാര മാനേജ്മെന്‍റ് കമ്മീഷന്‍ രൂപീകരിക്കാനും തീരുമാനിച്ചു. 18 അംഗ കമ്മീഷന് നേതൃത്വം നല്‍കുന്നത് മുഴുവന്‍ സമയ ചെയര്‍പേഴ്‌സണാണ്.

 അദ്ദേഹം സര്‍ക്കാരിന്റെ സെക്രട്ടറിയോ അല്ലെങ്കില്‍ ഒരു സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയോ ആയിരിക്കും. കമ്മീഷനിലെ 18 അംഗങ്ങളില്‍ 10 പേര്‍ ബ്യൂറോക്രാറ്റുകളും മറ്റുള്ളവര്‍ ഈ മേഖലയിലെ വിദഗ്ധരും ആക്ടിവിസ്റ്റുകളും ആയിരിക്കണം. 

പരിസ്ഥിതി മന്ത്രിയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയില്‍ മറ്റ് മൂന്ന് മന്ത്രിമാരും കാബിനറ്റ് സെക്രട്ടറിയും ഉണ്ടാകും. ഇവരാകും മൂന്ന് വര്‍ഷത്തേക്കുള്ള കമ്മീഷന്‍ അംഗങ്ങളെ നിയമിക്കുക.

വായു മലിനീകരണം നിരീക്ഷിക്കല്‍, നിയമങ്ങള്‍ നടപ്പിലാക്കല്‍, ഗവേഷണം എന്നീ മൂന്ന് മേഖലകളാണ് കമ്മീഷന്‍ പ്രധാനമായും പരിശോധിക്കേണ്ടത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക