Image

ഇന്ത്യൻ ക്രിസ്ത്യൻ ഫോറം പ്രാർത്ഥനായോഗത്തിൽ റവ. ജോബി ജോയി മുല്ലക്കൽ പ്രസംഗിക്കുന്നു

Published on 29 October, 2020
ഇന്ത്യൻ ക്രിസ്ത്യൻ ഫോറം  പ്രാർത്ഥനായോഗത്തിൽ  റവ. ജോബി ജോയി മുല്ലക്കൽ  പ്രസംഗിക്കുന്നു
ഇന്ത്യൻ ക്രിസ്ത്യൻ  ഫോറം നടത്തുന്ന ഇരുപത്തിഎട്ടാമത് ടെലി -പ്രയർ കൂട്ടായ്മയിൽ  സി എസ ഐ നോർത്ത് അമേരിക്കൻ കൗൺസിൽ വൈസ് പ്രസിഡന്റും ന്യൂ ജേഴ്സിയിലെ  ഇമ്മാനുവേൽ സി എസ ഐ ഇടവകവികാരിയുമായ  റവ. ജോബി ജോയി  മുല്ലക്കൽ വചന ശുശ്രൂഷ  നിർവഹിക്കുന്നതാണ്. 
ഇന്ത്യൻ ക്രിസ്ത്യൻ ഫോറം 28 -മത്  പ്രാർത്ഥനായോഗം  ഒക്ടോബർ 31  (ശനി) രാവിലെ 10  നു ആരംഭിക്കും.  

കൊറോണാ വൈറസിന്റെ  ഭീകരതയിലൂടെ ലോകം കടന്നുപോകുമ്പോൾ പ്രതിസന്ധികളെ,   തളരാതെ നേരിടുവാൻ  പ്രാർത്ഥന ആവശ്യമാണ്.   പ്രിയപ്പെട്ടവർ  പലരും നമ്മെ വിട്ടു യാത്രയായി. അനേകം പേര് ഇന്ന് ആസ്പത്രികളിലും ക്വാറന്റീനിലുമായി കഴിയുന്നു.  ധാരാളം പേര് സൗഖ്യം പ്രാപിച്ചു  ഭവനങ്ങളിൽ വിശ്രമിക്കുന്നു.  ആകസ്മികമായ വേർപാടിന്റെ വേദനയിലൂടെ  കടന്നു പോകുന്ന കുടുംബാംഗങ്ങളെ  ആശ്വസിപ്പിക്കുവാൻ നാം ബാധ്യസ്ഥരാണ്.   നേരിട്ട് കാണുവാനോ ആശ്വസിപ്പിക്കുവാനോ സാധ്യമല്ലാത്ത സാഹചര്യമാണുള്ളത്.  

 ദൈവാശ്രയത്തിലൂടെ ഈ മഹാ ബാധയെയും തരണം ചെയ്യുവാൻ നമുക്ക് കഴിയും.  ഇന്ത്യൻ ക്രിസ്ത്യൻ ഫോറത്തിന്റെ  ശനിയാഴ്ച പ്രാർത്ഥന ഒക്ടോബർ 31 ശനിയാഴ്ച രാവിലെ 10 -നു ആരംഭിക്കും.     

ഇന്ത്യൻ ക്രിസ്ത്യൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ  പ്രാർത്ഥനായോഗങ്ങളിൽ  എപ്പിസ്കോപ്പൽ  സഭയിലെ ബിഷപ്പ്  ഡോ . ജോൺസി ഇട്ടി,   ജാക്സൺ ഹൈറ്റ്സ്  സെന്റ്  മേരീസ് ഓർത്തഡോൿസ് ചർച്ച്‌  വികാരി  റവ. ഫാ.ജോൺ തോമസ്,  സി എസ്  ഐ ജൂബിലി മെമ്മോറിയൽ ഇടവകവികാരിയും സെന്റ് തോമസ് എക്യൂമിനിക്കൽ പ്രസ്ഥാനത്തിന്റെ പ്രസിഡന്റുമായ റവ. സജീവ്  സുഗു  ജേക്കബ്,  ഹൂസ്റ്റണ് സെന്റ് മേരീസ് ഓർത്തഡോൿസ്  ഇടവകവികാരിയും ഓർത്തഡോൿസ് റ്റി വി ഡയറക്ടറുമായ  റവ . ഫാ.  ജോൺസൻ  പുഞ്ചക്കോണം ,  പാസ്റ്റർ  ഡോ . ഇട്ടി എബ്രഹാം,  പാസ്റ്റർ വിൽ‌സൺ ജോസ് തുടങ്ങിയവർ  പ്രാർത്ഥനക്കു നേതൃത്വം നൽകുകയും വചനശുശ്രൂഷ നിർവഹിക്കുകയും ചെയ്തിട്ടുണ്ട്.  

കൂടുതൽ വിവരങ്ങൾക്ക്  വിളിക്കുക: തോമസ് റ്റി ഉമ്മൻ: (631) 796 0064 ;  കോരസൺ വർഗീസ് (516) 398 5989.
Join WhatsApp News
കപ്യാര്‍ വാസു 2020-10-29 13:46:29
ഇന്ന് രാവിലെ യേശുവുമായി സംസാരിച്ചപ്പോൾ ഞാൻ ഒരു കാര്യം അദ്ദേഹത്തോട് ചോദിച്ചു. എല്ലാവരും പറയുന്നു ലോകത്തുള്ള സകല നസ്രാണികളുടെയും പാപം സ്വയം ഏറ്റെടുത്താണ് അങ്ങ് കുരിശിൽ മരിച്ചതെന്ന്. അപ്പോൾ ഞാൻ ചെയ്തുകൂട്ടുന്ന പാപങ്ങളും അങ്ങ് ചുമക്കുമോ ?? യേശു ചിരിച്ചു. എന്നിട്ടു പറഞ്ഞു എടാ ചങ്ങാതീ എന്നെ എന്തിനാണ് കുരിശിൽ തറച്ചതെന്നു നിനക്ക് ശരിക്കും അറിയാമല്ലോ പിന്നെന്തിനാണ് ഇത്തരം വിഡ്ഢി ചോദ്യങ്ങൾ ചോദിക്കുന്നത് ??എന്തായാലും നീ ചോദിച്ചതല്ലേ പറഞ്ഞേക്കാം. ഇന്നത്തെപോലെ അന്നും പള്ളികളിൽ മുതലാളിമാരായ പ്രമാണിമാരും പുരോഹിതൻമ്മാരും ആണ് ഭരണം നടത്തിയിരുന്നത്. അനങ്ങാകള്ളൻമ്മാരായ അവർ സുഭിക്ഷമായി തിന്നും കുടിച്ചും ജീവിച്ചിരുന്നത് അവിടത്തെ പാവങ്ങളെ പാപത്തിന്റെയും അതുവഴി കിട്ടുന്ന ദൈവകോപത്തിന്റെയും പേര് പറഞ്ഞു ഭീഷണിപ്പെടുത്തി അതിന്റെ പരിഹാരത്തിനായി എടുത്താൽ പൊങ്ങാത്ത തരത്തിൽ പിരിവു നടത്തിയും ആയിരുന്നു. സാധാരണക്കാരായ ജനത്തിന്റെ അദ്ധ്വാനത്തിന്റെ ഭൂരിഭാഗവും അങ്ങനെ അവർ തട്ടിയെടുത്തു. അവരുടെ ജീവിതം കഷ്ടത്തിലായ സമയത്താണ് ഞാൻ എന്റെ പുതിയ സുവിശേഷവുമായി അവിടെ ചെന്നത്. പണവും കുറുപ്രാവുകളും മൃഗങ്ങളെയും തുടങ്ങി അപ്പം ഉണ്ടാക്കാനുള്ള മാവുവരെ കൊടുത്താണ് ആണ് ജനങ്ങൾ പാപം തീർത്തിരുന്നത് പാപം അങ്ങിനെ പണമോ ലൗകിക വസ്തുക്കളോ കൊടുത്ത് മോചിപ്പിക്കേണ്ട ഒന്നല്ല എന്നുള്ള എന്റെ വാക്കുകൾ അവിടത്തെ സാധാരണക്കാരായ ജനങ്ങളെ വല്ലാതെ സ്വാധീനിച്ചു. അവർ എന്റെ വാക്കുകളിൽ സത്യം കണ്ടതുകൊണ്ടു ജനം എന്റെ കൂടെ കൂടി. അതോടെ പള്ളികളിലെ വരുമാനം കുറഞ്ഞു. വരുമാനം കുറഞ്ഞതോടെ പ്രാന്ത് പിടിച്ച അവർ എന്നെ കൊല്ലാൻ നോക്കി. എന്റെ ശിഷ്യരിൽ ചിലരെ പണം കൊടുത്ത് സ്വാധീനിച്ചു എനിക്കെതിരാക്കി .അവിടത്തെ സാധാരണക്കാരായ ജനങ്ങൾക്ക് ഒരിക്കലും എന്നെ സപ്പോർട്ട് ചെയ്യാനുള്ള കഴിവോ ധൈര്യമോ ഉണ്ടായിരുന്നില്ല. അങ്ങിനെ നാട് നന്നാക്കാൻ ശ്രമിച്ച ഞാൻ എന്റെ കൂടെ നടന്നവരിൽ ഒരുത്തൻറെ പോലും സപ്പോർട്ടില്ലാതെ വളരെ ദാരുണമായി മുതലാളി വർഗ്ഗത്തിന് മുന്നിൽ കീഴടങ്ങി. ഇനി ഒരിക്കലും ഒരാളും എന്നെപോലെ അവരുടെ മുന്നിൽ തലയുയർത്താതിരിക്കാൻ അവർ ജനത്തിന്റെ മുന്നിലിട്ട് മൃഗീയമായി പീഡിപ്പിച്ചു കൊല്ലാക്കൊല ചെയ്തു കുരിശിൽ തറച്ചു കൊന്നു. എന്റെ കുരിശുമരണത്തിനു ശേഷം കുറെയേറെ വർഷങ്ങൾ കഴിഞ്ഞു ചിലർ എന്റെ ജീവിത കഥ പെരുപ്പിച്ചെഴുതി ഞാൻ കുരിശിൽ മരിച്ചത് ജനങ്ങളുടെ പാപം മോചിക്കാനാണെന്നും പറഞ്ഞു ചോരയൊലിപ്പിക്കുന്ന എന്റെ രൂപങ്ങൾ ഉണ്ടാക്കി വീണ്ടും പുതിയ പറ്റിപ്പിനുള്ള തന്ത്രങ്ങൾ മെനഞ്ഞു. ഇന്ന് പള്ളികളുടെ മുന്നിൽ കാണുന്ന വിലവിവര പട്ടിക അതിന്റെ ഭാഗമാണ് .മനുഷ്യന്റെ കൈപ്പണിയായ ഒരു ആലയത്തിലും ഞാൻ വസിക്കുന്നില്ല എന്ന് പറഞ്ഞിട്ടും കോടികൾ മുടക്കി ആലയങ്ങൾ പണിയുന്നു. കൊല്ലം തോറും കൂടുതൽ വിശുദ്ധരെ ഉണ്ടാക്കി അവരുടെ പേരിൽ പുതിയ പുതിയ ഭണ്ടാരങ്ങളും നേർച്ചകളും പിരിവുകളും നടത്തുന്നു. മറ്റൊരു കൂട്ടർ എന്റെ പേരും പറഞ്ഞു മൈക്കും വച്ചുകെട്ടി രോഗശാന്തിയെന്നും ധ്യാനമെന്നും പറഞ്ഞു ജനങ്ങളെ പറ്റിക്കുന്നു . അന്നും ഇന്നും ജനത്തിന്റെ അവസ്ഥക്ക് ഒരു മാറ്റവും ഇല്ല. ഞാൻ കുരിശിൽ മരിച്ചെന്നു വച്ച് ഒരുത്തന്റെയും ഒരു പാപവും മോചിക്കാൻ പോകുന്നില്ല. അവനവൻ ചെയ്യുന്ന പാപത്തിന്റെ ഫലം സ്വയം അനുഭവിക്കേണ്ടിവരും. വീണ്ടും കാണുമ്പോൾ കൂടുതൽ പറയാം എന്ന് പറഞ്ഞു യേശു വിടവാങ്ങി ഏതോ ചേരികളിലേക്കു പോയി ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക