Image

കോവിഡ് പിടിമൂറുക്കി ജര്‍മ്മനി വീണ്ടും, 24 മണിക്കൂറിനിടെ 15,000 രോഗികള്‍

Published on 29 October, 2020
കോവിഡ് പിടിമൂറുക്കി ജര്‍മ്മനി വീണ്ടും, 24 മണിക്കൂറിനിടെ 15,000 രോഗികള്‍
ബര്‍ലിന്‍:  കോവിഡ് 19 വീണ്ടും ജര്‍മനിയെ ഭീതിയിലാഴ്ത്തുന്നു.  24 മണിക്കൂറിനിടെ  രോഗികളുടെ എണ്ണം പതിനയ്യായിരത്തിനടുത്തായി. പ്രമുഖ ലാബായ റോബര്‍ട്ട് കോഹാണ് ഇന്ന് ഈ കണക്ക് പുറത്തു വിട്ടത്. ഇതോടെ ജര്‍മനിയില്‍ കോവിഡ് ബാധിതരുടെ ആകെ സംഖ്യ 12,1300യായി ഉയര്‍ന്നു.

കഴിഞ്ഞ ദിവസം ജര്‍മനിയില്‍ 85 പേര്‍ കോവിഡ് മൂലം മരണമടഞ്ഞു. ആകെ മരണമടഞ്ഞവരുടെ സംഖ്യ 10183. വരാന്ത്യത്തോടെ കോവിഡ് ബാധിതര്‍! പ്രതിദിനം 20,000 മായി ഉയരും എന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രോഗികള്‍ കൂടിയാല്‍ ജര്‍മന്‍ ആശുപത്രികളിലെ പരിചരണം തകിടം മറിയുമെന്നുള്ള ആശങ്കയും സര്‍ക്കാരിനുണ്ട്.

ചാന്‍സലര്‍ മെര്‍ക്കല്‍ പൂര്‍ണ്ണമായും ലോക്ഡൗണ്‍ ഒഴിവാക്കി കൊണ്ടുള്ള സര്‍ക്കാര്‍ നടപടി പ്രഖ്യാപിക്കു മെന്നാണ് പൊതുവെയുള്ള സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക