Image

സംസ്ഥാനത്ത് 7020 പേര്‍ക്കുകൂടി കോവിഡ്; 26 മരണം

Published on 29 October, 2020
സംസ്ഥാനത്ത് 7020 പേര്‍ക്കുകൂടി കോവിഡ്; 26 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 7020 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  26 പേരുടെ മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. വ്യാഴാഴ്ച 6037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 637 പേരുടെ ഉറവിടം വ്യക്തമല്ല. 81 ആരോഗ്യ പ്രവര്‍ത്തകര്‍. 54,339 സാംപിളുകള്‍ പരിശോധിച്ചു. 8474 പേര്‍ രോഗമുക്തരായി. സംസ്ഥാനത്താകെ 91,784 പേര്‍ ചികിത്സയിലുണ്ട്.

മറ്റു സംസ്ഥാനത്തുനിന്നും ശബരിമല ദര്‍ശനത്തിന് എത്തുന്നവരില്‍ ആര്‍ക്കെങ്കിലും കോവിഡ് പിടിപെട്ടാല്‍ ഇവിടെ തന്നെ ചികിത്സിക്കാനും മടങ്ങിപ്പോകാനും സൗകര്യമുണ്ടാകും. കോവിഡ് ബാധിച്ചു മരണമടയുന്നവരുടെ മൃതദേഹം ആശുപത്രിയില്‍നിന്നും വിട്ടുകൊടുക്കുന്നതിനും സംസ്കരിക്കുന്നതിനും ജാഗ്രത വേണം. സ്വകാര്യ ആശുപത്രികളില്‍ 10 ശതമാനം കിടക്കകള്‍ സജീകരിക്കുന്നതിന് നടപടിയായി.

Join WhatsApp News
For your thoughts 2020-10-29 18:17:19
ആയിരക്കണക്കിന് ആരാധന ആലയങ്ങൾ പൂട്ടിയിട്ടു. ഇ ഭൂമിയിൽ ഒന്നും സംഭവിച്ചില്ല. എന്നാൽ ഒരു ആശുപത്രി പൂട്ടിയാൽ .....andrew
CID Moosa 2020-10-29 18:59:19
Cyber attacks on hospitals across America. This could be an attempt by Trump supporters to wipe out the information on death rate and COVID cases information and justify Trump’s claim that there is no more COVID in America.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക