Image

2016-ന്റെ തനിയാവര്‍ത്തനത്തിന് ട്രംപിന് കഴിയുമോ? (ഏബ്രഹാം തോമസ്)

Published on 29 October, 2020
2016-ന്റെ തനിയാവര്‍ത്തനത്തിന് ട്രംപിന് കഴിയുമോ? (ഏബ്രഹാം തോമസ്)
യു.എസ് തെരഞ്ഞെടുപ്പുകളിലെ വിവരങ്ങള്‍ സുസൂക്ഷ്മം വിശകലനം ചെയ്ത് പ്രവചനങ്ങള്‍ നടത്തുന്ന ഫൈവ് തേര്‍ട്ടി എയ്റ്റ് (ഇലക്ടറല്‍ കോളജിലെ മൊത്തം വോട്ടുകള്‍) ചല കണക്കുകളുമായി മുന്നോട്ടുവന്നിരിക്കുകയാണ്. 

കഴിഞ്ഞ 100 ദിവസത്തിനുള്ളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ലീഡ് ലഭിച്ചിട്ടില്ലാത്ത ചില സംസ്ഥാനങ്ങളുണ്ട്. അതുപോലെ ചില സംസ്ഥാനങ്ങളില്‍ 45% ശതമാനത്തില്‍ കൂടുതല്‍ പിന്തുണ ട്രംപിന് ലഭിച്ചിട്ടില്ല. ഇതാണ് ഫൈവ് തേര്‍ട്ടി എയ്റ്റിന്റെ പോളിംഗ് ആവറേജുകള്‍ പറയുന്ന കഥ. 2016-ല്‍ തീരുമാനം എടുത്തിട്ടില്ലാത്ത വോട്ടര്‍മാര്‍ 50% കൂടുതല്‍ പോളിംഗ് ദിവസം ട്രംപിന് വോട്ട് ചെയ്തു. എന്നാല്‍ ഇത്തവണ ബൈഡന് വോട്ട് ചെയ്യുന്നവരുടെ മനസ് മാറുമോ? 20 സംസ്ഥാനങ്ങളില്‍ കഴിഞ്ഞ 100 ദിവസത്തിനുള്ളില്‍ ഒരു സ്ഥാനാര്‍ത്ഥി 55 % പിന്തുണ നേടിയിട്ടുണ്ട്. കഴിഞ്ഞ 100 ദിവസത്തിനുള്ളില്‍ എതിര്‍ സ്ഥാനാര്‍ത്ഥി 20 സംസ്ഥാനങ്ങളില്‍ 40% കുറവ് പിന്തുണ രേഖപ്പെടുത്തുകയും ചെയ്തു. 13 സംസ്ഥാനങ്ങളില്‍ മുന്‍ വൈസ് പ്രസിഡന്റും ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയുമായ ജോ ബൈഡന് തുടര്‍ച്ചയായി ലീഡ് നിലനിര്‍ത്തി. 14 സംസ്ഥാനങ്ങളില്‍ ട്രംപ് തുടര്‍ച്ചയായി ലീഡ് നേടി. എന്നാല്‍ ട്രംപിന് ലീഡുള്ള സംസ്ഥാനങ്ങളില്‍ (അലാസ്ക, മൊണ്ടാന, യൂട്ട പോലെയുള്ളവയില്‍) ഇലക്ടറല്‍ വോട്ടുകള്‍ കുറവാണ്. ശരാശരി 6.9 ഇലക്ടറല്‍ വോട്ടുകള്‍ വീതമുള്ള സംസ്ഥാനങ്ങള്‍. എന്നാല്‍ ബൈഡന് ലീഡുള്ള സംസ്ഥാനങ്ങളില്‍ ശരാശരി 12 ഇലക്ടറല്‍ വോട്ടുകള്‍ വീതമുണ്ട്. 

അതായത് ബൈഡന് 182 ഇലക്ടറല്‍ വോട്ടുകളെങ്കിലും ഉറപ്പാണ്. ഇതിനു പുറമെ ബൈഡന്‍ സ്ഥിരമായി ലീഡ് ചെയ്യുന്ന "സീലിംഗ് സ്റ്റേറ്റ്‌സ്' നല്‍കുന്ന 152 വോട്ടുകളും കൂടിച്ചേരുമ്പോള്‍ 334 ഇലക്ടറല്‍ വോട്ടുകളായി. ജയിക്കാന്‍ ആവശ്യമായ 270 വോട്ടുകള്‍ ഇങ്ങനെ തരണം ചെയ്യുമെന്ന് ഫൈവ് തേര്‍ട്ടി എയ്റ്റ് പറയുന്നു. ട്രംപിന്റെ മൊത്തം ഇലക്ടറല്‍ വോട്ടുകള്‍ 182 ആയിരിക്കുമെന്നും സ്ഥാപനം കണക്കുകൂട്ടുന്നു. മാറ്റംവരാന്‍ സാധ്യതയുള്ള ഫിലഡല്‍ഫിയ, ഫ്‌ളോറിഡ, നോര്‍ത്ത് കരോലിന സംസ്ഥാനങ്ങളുടെ ഫലങ്ങളില്‍ നിന്നാണ്. 2016-ല്‍ എല്ലാ പ്രവചനങ്ങളും തെറ്റിച്ച് ട്രംപ് പ്രസിഡന്‍സി വിജയിച്ചു. പക്ഷെ ട്രംപ് മത്സരിച്ചത് സ്വന്തം സീലിംഗില്‍ തന്നെ ഇടിച്ച ഒരു സ്ഥാനാര്‍ത്ഥിക്കെതിരേ ആയിരുന്നു. 

ഫൈവ് തേര്‍ട്ടി എയ്റ്റില്‍ 55% കൂടുതല്‍ ഒരു സ്ഥാനാര്‍ത്ഥി മുന്നില്‍ നിന്നപ്പോള്‍ എതിരാളി രണ്ടില്‍ ഓരോ സ്റ്റേറ്റില്‍ വീതം 40% ല്‍ താഴെ നിന്നു. 27 സംസ്ഥാനങ്ങളില്‍ ഒരു സ്ഥാനാര്‍ത്ഥിയുടെ ഏറ്റവും കുറഞ്ഞ പിന്തുണ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ ഏറ്റവും ഉയര്‍ന്ന പിന്തുണയേക്കാള്‍ കൂടുതലാണ്. ഫൈവ് തേര്‍ട്ടി എയ്റ്റിന്റെ കണക്കുകൂട്ടല്‍ അനുസരിച്ച് ട്രംപിന് വിജയിക്കുവാന്‍ 90 ഇലക്ടറല്‍ വോട്ടുകള്‍ കൂടി വേണം. കഴിഞ്ഞ 100 ദിവസത്തിനുള്ളില്‍ ലീഡ് നേടിയിട്ടില്ലാത്ത ചില സംസ്ഥാനങ്ങള്‍ വിജയിച്ചേ മതിയാകൂ. ഇത് അസാധ്യമല്ല. ഈ രണ്ട് സംസ്ഥാനങ്ങള്‍ മാറ്റിമറിക്കാന്‍ കഴിഞ്ഞാല്‍ ബൈഡന്റെ ഉറപ്പുള്ള 152 വോട്ടുകളില്‍ നിന്ന് 44 വോട്ടുകള്‍ തനിക്ക് അനുകൂലമാക്കാന്‍ ട്രംപിന് കഴിയും. 

മറ്റ് സംസ്ഥാനങ്ങള്‍ കൂടി നേടാന്‍ കഴിഞ്ഞാല്‍ ട്രംപിന് വിജയിക്കാം. പെന്‍സില്‍വേനിയയില്‍ 2016-ന്റെ തനിയാവര്‍ത്തനത്തിന് ട്രംപിന് കഴിയണം. മാധ്യമ വ്യവസായ ഭീമനും മുന്‍ ന്യൂയോര്‍ക്ക് മേയറുമായ മൈക്ക് ബ്ലൂംബര്‍ഗ് ബൈഡന്റെ ടെക്‌സസിലേയും, ഒഹായോയിലേയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 15 മില്യന്‍ ഡോളര്‍ സംഭാവന നല്‍കുന്നതായി അദ്ദേഹത്തിന്റെ ഇന്‍ഡിപെന്‍ഡന്റന്‍സ് പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.പി.എസി ടെക്‌സസിലും ഒഹായോയിലും ടെലിവിഷന്‍ പരസ്യങ്ങള്‍ വര്‍ധിപ്പിച്ച് ബൈഡന്‍ -കമലാ ഹാരിസ് ടീമിന് വോട്ട് അഭ്യര്‍ത്ഥിക്കുകയാണ്. ലേബര്‍ ഡേയ്ക്കുശേഷം ടെക്‌സസിലെ ടെലിവിഷന്‍ പരസ്യത്തിന് ബൈഡന്‍ 4.8 മില്യന്‍ ഡോളര്‍ മാറ്റിവച്ചിരുന്നു. ബ്ലൂംബര്‍ഗിന്റെ സംഭാവനയില്‍ ടെക്‌സസിന്റെ പങ്ക് എത്രയാകും എന്ന് വ്യക്തമല്ല. ഇതുവരെ ബൈഡന്‍ ടെക്‌സസില്‍ ചെലവഴിച്ച പരസ്യതുക മറ്റൊരു ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും ചെലവഴിച്ചിട്ടില്ല. ക്വിന്നിലിയാക് യൂണിവേഴ്‌സിറ്റി അഭിപ്രായ സര്‍വ്വെയില്‍ 47 ശതമാനം വീതം പിന്തുണ ബൈഡനും ട്രംപും നേടി തുല്യത പാലിച്ചു. എന്നാല്‍ ഡമോക്രാറ്റിക് ചായ്‌വുള്ള ഡൈലസ് മോണിംഗ് ന്യൂസും യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അറ്റ് ടൈലര്‍ സര്‍വ്വെ ബൈഡന് 48 ശതമാനവും ട്രംപിന് 45 ശതമാനവും പിന്തുണ കണ്ടെത്തി. 

Join WhatsApp News
ജോർജ് വാഷിംഗ്‌ടൺ 2020-10-29 14:14:22
അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാൻ ബൈഡൻ മാനസികമായി യോഗ്യനല്ല, പ്രായാധിക്യം മൂലമുള്ള ഓർമ്മക്കുറവ് ബൈഡനെ വല്ലാതെ പിന്നോട്ടു തള്ളുന്നുണ്ട്. കഴിഞ്ഞ ദിവസം കണ്ട ഇന്റർവ്യൂവിൽ ബൈഡൻ ചോദിക്കുന്നു, "ജോർജിന്റെ ഒരു നാല് വർഷത്തെ ഭരണം കൂടി നമുക്ക് വേണോ"? പാവം അങ്ങോരുടെ വിചാരം അമേരിക്ക ഇപ്പോൾ ഭരിക്കുന്നത് ജോർജ് വാഷിംഗ്‌ടൺ ആണെന്നാണ്, അതോ ജോർജ് ബുഷോ.. എന്തായാലും...
Lie detector 2020-10-29 14:22:28
രണ്ടായിരത്തി പതിനാറിലെപ്പോലെ നുണകൾ ആവർത്തിക്കുന്നതിൽ ഒട്ടും കുറവില്ലല്ലോ? പക്ഷെ ഇത്തവണ അത് വർക്ക് ചെയ്യുമെന്ന് തോന്നുന്നില്ല . ട്രംപിന്റെ കൾട്ടിൽ ഉള്ളവർ അവിടെ കാണും . അല്ലാത്തവർ മിക്കവരും ബൈഡനു വോട്ടു ചെയ്‌തു കഴിഞ്ഞു. എത്രനാൾ ഈ ചീഞ്ഞ നുണ കേട്ടുകൊണ്ടിരിക്കും .
ആത്മാഭിമാനമുള്ള അമേരിക്കൻ പൗരൻ 2020-10-29 14:37:55
കൊറോണ വൈറസ് അടച്ചുപൂട്ടലിൽനിന്ന് ബിസിനസുകൾ വീണ്ടും തുറന്നപ്പോൾ മൂന്നാം പാദത്തിൽ യുഎസ് സമ്പദ്‌വ്യവസ്ഥ റെക്കോർഡ് വളർച്ചയിൽ.... ട്രംപ് വീണ്ടും അധികാരത്തിൽ വന്നാൽ ജീവിത നിലവാരത്തിൽ വൻ കുതിപ്പ്, ബൈഡൻ ആണെങ്കിൽ തകർച്ച! ട്രംപ് വന്നാൽ ജനങ്ങളുടെ അഭിവൃദ്ധി സുരക്ഷ, ബൈഡൻ വന്നാൽ ജോലികൾ നഷ്‍ടം, ദാരിദ്ര്യം. ജനങ്ങൾക്ക് എന്ത് വേണമെങ്കിലും തിരഞ്ഞെടുക്കാം....
കമ്പിളി പുതപ്പ്, കമ്പിളി പുതപ്പ് 2020-10-29 14:41:48
ഇന്റർവ്യൂവിൽ ബൈഡന്റെ ഭാര്യ രണ്ട് പ്രാവശ്യം തോണ്ടി വിളിക്കുന്നുണ്ട്, തിരുത്താൻ ശ്രമിക്കുന്നത് വ്യക്തമായി കേൾക്കാം... ജോർജ് അല്ല, ജോർജ് അല്ല... ട്രംപ് ട്രംപ്
Boby Varghese 2020-10-29 16:05:33
Biden did cast his vote yesterday in Delaware. He was so senile that he voted for Trump.
John Abraham.NY 2020-10-29 19:09:20
Rudy Giuliani associates' case- Defendant pleads guilty. NEW YORK (AP) — Prosecutors secured a guilty plea Thursday from a Florida businessman who hired Donald Trump’s lawyers, Rudy Giuliani, to lend credibility to a supposedly fraud-busting company authorities say was a fraud itself. The plea by David Correia, 45, a former golf professional, came to charges of making false statements to the Federal Election Commission and wire fraud conspiracy. It occurred in a remote appearance before U.S. District Judge J. Paul Oetken in Manhattan. Sentencing was set for Feb. 8. E malayalee anti- Democrats commenters are doing the same crime. The wire fraud plea pertained to a business named Fraud Guarantee, a Florida-based entity formed eight years ago to protect investors against fraud. As part of the plea, Correia agreed that federal sentencing guidelines call for a sentence of about three years in prison, though his lawyer can argue for less. He also agreed that he owes $2.3 million in restitution and must forfeit $43,650. The charge directly related to Fraud Guarantee was added last month to a broader criminal case against two men, Lev Parnas and Igor Fruman, who worked with Giuliani to try to get Ukrainian officials to investigate the son of Democratic presidential candidate Joe Biden. As he entered his plea in a video conference held because of the pandemic, Correia admitted that he knew what he was doing was wrong when he committed the crimes. He said he knew that a declaration he filed with the Federal Election Commission in October 2018 contained “things that were probably false," but he said he wanted to hasten the end of the agency's investigation, “which I believed was unwarranted.” Regarding the Fraud Guarantee project, Correia said he knew he was giving investors wrong information but did so because, “I wanted investors to participate in what I thought was a great project.” Assistant U.S. Attorney Douglas Zolkind said Correia and Parnas used false claims about the business to induce at least seven investors between 2012 and 2019 to contribute between $200,000 and $500,000, saying the money would be used only for business interests and nothing personal. In fact, the prosecutor said, the majority of the money from investors was withdrawn as cash and spent on rent, luxury cars and retail stores by Parnas. The company, Zolkind added, had not become operational. Zolkind's statement prompted William Harrington, Correia's attorney, to say his client “got very little of that money” and was actually working on the project to get the company off the ground. “I do think it's worth mentioning,” Harrington said, adding that he didn't want the wrong impression to get out prior to sentencing. Parnas and Fruman, along with Correia and a fourth defendant, were charged last year with making illegal contributions to politicians they thought could aid their political and business interests. Giuliani has said he knew nothing about contributions. He has not been charged. Parnas and Fruman have pleaded not guilty. Correia and Parnas agreed to pay Giuliani, a Republican former New York City mayor, a $500,000 consulting fee to work with Fraud Guarantee. Giuliani confirmed he was promised $500,000 to consult with the company. Correia, who owns a home with his wife in West Palm Beach, Florida, is the only American-born defendant in the case.
Rev. Abraham Pathrose 2020-10-29 19:52:48
Trump promised to eliminate the debt. Instead, he added $7 TRILLION = 7 000 000 000 000- to it in just 4 years. VOTE HIM OUT!. trump is just for himself. defeat Trump and save America!
Political Observer 2020-10-30 02:43:43
Your future is in the hands of your leaders. Be extremely careful. One mistake, you will regret for the rest of your family life. Let us look at some of the recent events. I don’t want to put you in suspense. I want president Trump to win the election. I will give you my reasons: 1. Mr. Trump is a fighter and a survivor. Look at the last four years. Ever since he became the leader of this great country, he was attacked by Democrats and the media day in and day out. Starting with the impeachment - A thorough failure 2. International politicians tried their best to test him. They were disappointed. 3. Domestic threats were worse than the international threats. Disrespectful behavior from the top Democrats continued from day one. Remember Nancy Pelosi’s behavior during President Trump’s state of the union address? 4. “Defund the police” was the message from top Democratic leaders when unruly behavior from some black folks were addressed while they did not offer any meaningful solutions. 5. “Peaceful protests “ were never peaceful. Democrats had their blessings. As a result, a lot of people lost their businesses and hence their livelihood. 6. President Trump was willing to send forces to curtail the looting and riots. But the Democratic leaders were too proud to accept the offer. (Remember Portland) 7.ISIS was gaining strength when Mr. Trump took charge. But soon they realized that they were messing up with the wrong president. So they stopped . 8. President Trump will NOT go and kiss the butts of law-breaking people no matter what their color of the skin is because he is not a politician. 9. He does not take any salary but donates it because he loves this country. 10. President Trump made the best decision when he chose Mike Pence as his running mate. 11. Democrats tried to block the Supreme Court nominee. It didn’t work. 12. During the confirmation of Democrat Sonia Sotomayor, 25 republican senators supported her. But during the confirmation of Amy Barrett, None of the Democratic senators supported her. Does this tell you anything about the Democratic Party? 13. President Trump was instrumental in the two recent middle east peace treaties. 14. No wars in the last four years. These are some of my reasons for the re-election of Mr. Trump. Now, Compare these points with Mr. Biden and make your own decisions. (Remember Mr. Biden is a very confused person who could not remember what position he was running or who his opponent was). You want this person to lead this great country? So, be careful. One wrong turn will put you in a “NO RE ENTRY” zone. By then it will be too late.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക