Image

ജോര്‍ജ്ജിയയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ഞെട്ടിച്ച്‌ ബൈഡന് ലീഡ്

Published on 06 November, 2020
ജോര്‍ജ്ജിയയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ഞെട്ടിച്ച്‌  ബൈഡന് ലീഡ്

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫോട്ടോഫിനിഷ് പോരാട്ടത്തില്‍ ഇനി ഫലമറിയാനുള്ള അഞ്ച് സംസ്ഥാനങ്ങളിലൊന്നായ ജോര്‍ജ്ജിയയില്‍ 99 ശതമാനം വോട്ടും എണ്ണിക്കഴിഞ്ഞപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപിനെ പിന്നിലാക്കി ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ലീഡ് ചെയ്യുന്നു. 


ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടനുസരിച്ച്‌ 917 വോട്ടിനാണ് ജോര്‍ജ്ജിയയില്‍ ബൈഡന്‍ ലീഡ് ചെയ്യുന്നത്. ബൈഡന് 24,49,371 വോട്ടും ട്രംപിന് 24,48,454 വോട്ടുമാണ് ഇതുവരെ കിട്ടിയത്.

നെവാഡ, പെന്‍സില്‍വേനിയ, നോര്‍ത്ത് കരോലിന, അലാസ്ക എന്നിവയാണ് ഇനിയും ഫലം വരാനുള്ള ബാക്കി നാല് സംസ്ഥാനങ്ങള്‍.


 ഇതില്‍ നെവാഡയില്‍ ബൈഡനും പെന്‍സില്‍വേനിയ, നോര്‍ത്ത് കരോലിന, അലാസ്ക എന്നിവിടങ്ങളില്‍ ട്രംപുമാണ് മുന്നില്‍. 6 ശതമാനം വോട്ട് മാത്രം എണ്ണാനുള്ള നോര്‍ത്ത് കരോലിനയില്‍ ട്രംപ് ഏതാണ്ട് ജയമുറപ്പിച്ച്‌ കഴിഞ്ഞു എന്ന് പറയാം.


 76701 വോട്ടിന്റെ ഭൂരിപക്ഷം ഇവിടെ ട്രംപിന് ഇപ്പോളുണ്ട്. അതേസമയം മൂന്നര ലക്ഷത്തോളം വോട്ട് ഇവിടെ ഇനിയും എണ്ണാനുണ്ട്. നോര്‍ത്ത് കരോലിനയില്‍ 15 ഇലക്ടറല്‍ കോളേജ് വോട്ടുകളാണുള്ളത്. നെവാഡയിലും പെന്‍സില്‍വേനിയയിലും കാര്യങ്ങള്‍ ഇനിയും മാറാം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക