Image

പുഴകൾ കേഴുന്നു (എം.കെ. മത്തായി)

Published on 09 November, 2020
പുഴകൾ കേഴുന്നു (എം.കെ. മത്തായി)
കാടിറങ്ങീപ്പോ പുഴയൊന്നു പേടിച്ചു
അങ്ങോട്ടിനിയെന്നും മനുഷ്യരെ കാണണ്ടേ
വിഴുപ്പലക്കില്ലേ തടഞ്ഞു വെക്കില്ലേ
കടലു കേഴുന്നതാരു കേള്ക്കാനാ

ചെരിഞ്ഞ ഭൂവല്ലേ തിരിച്ചു പോക്കില്ല
വളഞ്ഞൊഴുകീട്ടും കാര്യമില്ലല്ലോ
അഴുക്കുചാലാക്കും വളച്ചുകെട്ടീട്ട്
വരണ്ടുണങ്ങുന്നതെത്രയോ നന്ന്

അതിരിടിച്ചിട്ട് വലിച്ചിഴക്കില്ലേ
കരഞ്ഞു വീർക്കുമ്പോൾ പഴിച്ചു കൊല്ലില്ലേ
പുഴ നിറഞ്ഞെന്ന് കരകവിഞ്ഞെന്ന്
വെള്ളം പൊങ്ങീന്ന് നാടു നശിച്ചെന്ന്

കാടിറങ്ങീട്ട്  പോഷത്തം കാട്ടീല്ലോ
തിരിച്ചു പോക്കില്ല വരണ്ട് ചത്തോളാം
നിറഞ്ഞിടയ്ക്കൊന്ന് കുതിച്ചു ചാടേണം
മഴയ്ക്കുവേണ്ടീട്ടാ ഓർത്തുവയ്ക്കാനും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക