Image

ഹൈക്കു കവിതകൾ (അംബിക ചന്തുവാരത്ത്)

Published on 11 November, 2020
ഹൈക്കു കവിതകൾ (അംബിക ചന്തുവാരത്ത്)
ജനനം

ഒരു കുഞ്ഞു തേങ്ങലോടെ
അമ്മതൻ മടിത്തട്ടിലേക്കുള്ള ആഗമനം.
ജീവിതയാത്രയുടെ തുടക്കം....

മരണം

എല്ലാവരേയും കരയിപ്പിച്ചു കൊണ്ട്
മറ്റൊരമ്മയുടെ മടിത്തട്ടിലേക്കുള്ള തിരിച്ചുപോക്ക്...!
എന്നെന്നും ജനനത്തിലൊളിച്ചിരിക്കുന്ന
നിസ്സഹായാവസ്ഥ....

സ്‌ത്രീ

അനിർവ്വചനീയമായ
ഒരത്ഭുത പ്രതിഭാസം....

അമ്മ

വാത്സല്യമാം വികാരത്തിൻ
മൂർത്തീഭാവം....

അച്ഛൻ

അച്ഛനോ മക്കൾക്കേകി
ലാളനയും ശാസനയും
ചേർത്തറിവുകൾ..

ജീവിതം

ജനനത്തിനും മരണത്തിനുമിടക്കുള്ള
മഹാസാഗരം...,
ആഴങ്ങളളക്കാനാകാത്ത,
അടിയൊഴുക്കുകൾ നിറഞ്ഞ മഹാസാഗരം...

സൗഹൃദം

ഇലത്തുമ്പിൽ വീഴും
മഴത്തുള്ളികളുടെ സംഗീതം പോലെ
വിശുദ്ധിയാർന്ന തൂവൽ സ്പർശം...

മൗനം

എന്നുമെന്നുമെൻ കൂട്ടുകാരി
Join WhatsApp News
രാജു തോമസ് 2020-11-12 20:16:13
ആരും എഴുതിക്കാണാഞ്ഞതുകൊണ്ട് എഴുതുകയാണ് . ഇത്രയും ശ്രമങ്ങളിൽ ഏതാണു ഹൈക്കു? 'സൗഹൃദ'ത്തിൽ ഹൈക്കുവിന്റെ ധ്യാനാത്മകനിറവുണ്ട്; പക്ഷേ, 'ഇലത്തുമ്പിൽ' എന്നിടത്ത് 'ഇലത്തുമ്പിൽനിന്ന്' എന്നാണെങ്കിലല്ലേ അർത്ഥം ശരിയാകൂ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക