Image

പച്ചക്കറികളും പഴങ്ങളും പുകവലി ഉപേക്ഷിക്കാന്‍ സഹായകം

Published on 10 June, 2012
പച്ചക്കറികളും പഴങ്ങളും പുകവലി ഉപേക്ഷിക്കാന്‍ സഹായകം
കൂടുതല്‍ പഴവര്‍ഗങ്ങളും പച്ചക്കറികളും കഴിക്കുന്നത് പുകവലി ഉപേക്ഷിക്കാന്‍ സഹായകരമാണെന്ന് അടുത്തിടെ അമേരിക്കയിലെ ബഫലോ യൂനിവേഴ്സിറ്റി നടത്തിയ പഠനം വ്യക്തമാക്കുന്നു.
25 വയസ്സിന് മീതെയുള്ള 1000 പുകവലിക്കാരിലാണ് യൂനിവേഴ്സിറ്റിയിലെ ആരോഗ്യ വകുപ്പ് സര്‍വെ നടത്തിയത്.
അടുത്തകാലത്തായി പുകവലി ഉപേക്ഷിച്ചവര്‍ പഴവര്‍ഗങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുന്നവരാണോ എന്നതായിരുന്നു തങ്ങള്‍ക്ക് അറിയേണ്ടിയിരുന്നതെന്ന് ബഫാലോ യൂനിവേഴ്സിറ്റി ആരോഗ്യവകുപ്പ് മേധാവി ഗാരി എ. ജിയോവിനോ പറഞ്ഞു.
മറ്റ് പുകവലിക്കാരെ അപേക്ഷിച്ച് 30 ദിവസം തുടര്‍ച്ചയായി പഴവര്‍ഗങ്ങളും പച്ചക്കറികളും കഴിക്കുന്നവര്‍ പുകവലി ഉപേക്ഷിക്കാനുള്ള പ്രവണത കാണിക്കുന്നതായി പഠനത്തില്‍ തെളിഞ്ഞു.
പ്രസ്തുത പഠനത്തിലൂടെ പുകവലി ഉപേക്ഷിക്കാനുള്ള പുതിയൊരു മാര്‍ഗമാണ് ലോകത്തിന് മുമ്പില്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക