Image

ഇടം (യമുന നായർ)

Published on 14 November, 2020
ഇടം (യമുന നായർ)
ഓർമകൾ പൂക്കുന്നിടം....
പ്രിയതരമെൻ ഓർമകൾ പോക്കുന്നിടം...
ചെത്തിയും മുല്ലൈം മന്ദാരവും...
പൂക്കാൻ മത്സരിക്കുന്നിടം ...
പൂക്കാലം നൽകാൻ മത്സരിക്കുന്നിടം ....
എൻ അച്ഛനും അമ്മയും നിദ്രകൊള്ളുന്നിടം ...
ഇടം...
ശീലമായൊരു സ്നേഹത്തിൻ വേരു പിടിച്ചിടം ...
കാലത്തിൻ നെടുവീർപ്പിൽ ...
വിട്ടുപിരിയാത്ത  ...
മറവിയിൽ ആകാതൊരിടം ...
ഇൗ ജന്മവും ...വരും ജന്മവും.. കൂട്ടായ് കൂടാനും
പ്രാണന്റെ പ്രാണനാകാനും ഒരു ഇടം....
കാടു പിടിച്ചാലും മാറാല വന്നാലും  ..
നിത്യ  വസന്തം ഏകുന്നിടം ..
കാറ്റിനെ കൂട്ടുപിടിച്ച് മാമ്പഴം
നുകർന്നൊരിടം ..
മഴയിലും മഞ്ഞിലും ഓടികളിച്ചൊരു സാഹോദര്യത്തിന്റെ ഇടം....
കാലചക്രമൊന്ന് തിരിഞ്ഞെങ്കിൽ ഒരോ പെണ്ണും ഓടി അണയാൻ കൊതിക്കുന്നൊരിടം...
ആർദ്രമാം സ്നേഹത്തിൻ വേരുകൾ വറ്റാതോരിടം...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക