Image

ഉണ്ണിമുകുന്ദന്‍റെ പുതിയ ചിത്രം 'പപ്പ'യുടെ മോഷന്‍ ടീസര്‍ പുറത്തിറങ്ങി

Published on 15 November, 2020
ഉണ്ണിമുകുന്ദന്‍റെ പുതിയ ചിത്രം 'പപ്പ'യുടെ മോഷന്‍ ടീസര്‍ പുറത്തിറങ്ങി
ഉണ്ണിമുകുന്ദന്റെ പുതിയ ചിത്രം 'പപ്പ'യുടെ മോഷന്‍ ടീസര്‍ പുറത്തിറക്കി. വിഷ്ണു മോഹനാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും. ഉണ്ണിമുകന്ദന്‍ തന്റെ ഫെയ്‌സ്ബുക് പേജിലാണ് മോഷന്‍ പോസ്റ്റര്‍ പങ്കുവയ്ച്ചത്. 'പപ്പ' ഒരു പൊളിട്ടിക്കല്‍ ത്രില്ലറാണ്. ചിത്രത്തില്‍ ഉണ്ണി മുകന്ദന് പുറമെ ആരൊക്കെ അഭിനയിക്കുമെന്ന് പുറത്തുവിട്ടിട്ടില്ല. നവരാത്രി യുണൈറ്റഡ് വിഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചെയ്യുന്നത് നീല്‍ ഡി കുഞ്ഞയാണ്. 

ഷമീര്‍ മുഹമ്മദാണ് എഡിറ്റിങ്. സംഗീത സംവിധാനം രാഹുല്‍ സുബ്രമണ്യം. തൊടുപുഴ, ഇടുക്കി, തിരുവനന്തപുരം എന്നീ സ്ഥലങ്ങളില്‍ വെച്ചാണ് പപ്പയുടെ ചിത്രീകരണം നടക്കുക.

 2021ലാണ് ചിത്രീകരണം ആരംഭിക്കുക എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഉണ്ണി മുകുന്ദനും, വിഷ്ണു മോഹനനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. വിഷ്ണു ആദ്യമായി സംവിധാനം ചെയ്യുന്ന 'മേപ്പാടിയാനില്‍' ഉണ്ണി മുകുന്ദന്‍ തന്നെയാണ് നായകന്‍. 

താരം ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് 'മേപ്പാടിയാന്‍'. ചിത്രം തിയറ്റര്‍ റിലീസിനാണ് ഒരുങ്ങുന്നത്. സൈജു കുറുപ്പ്, അജു വര്‍ഗീസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക