Image

ജയസൂര്യ നായകനാകുന്ന 'വെള്ള'ത്തിലെ 'ഒരു കുറി കണ്ട്' എന്ന ഗാനം ദീപാവലി ഹിറ്റ് ചാര്‍ട്ടില്‍

Published on 15 November, 2020
ജയസൂര്യ നായകനാകുന്ന 'വെള്ള'ത്തിലെ 'ഒരു കുറി കണ്ട്' എന്ന ഗാനം ദീപാവലി ഹിറ്റ് ചാര്‍ട്ടില്‍


ജയസൂര്യ, പ്രജേഷ് സെന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന 'വെള്ളം 'എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ബി.കെ.ഹരിനാരായണന്റെ വരികള്‍ക്ക് ബിജിപാല്‍ സംഗീതം നല്‍കിയിരിക്കുന്നു. ഒരു കുറി കണ്ട് എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. പാട്ടിലൂടെ ഒരു പുതിയഗായകനെയും അവതരിപ്പിച്ചിരിക്കുകയാണ്. കണ്ണൂര്‍ തളിപ്പറമ്പു  സ്വദേശിയായ വിശ്വനാഥന്‍ ആണ് മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത്.

കണ്ണൂരിലെ മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം പറയുന്നത്. ഷാപ്പിന്റെ പശ്ചാത്തലത്തിലാണ് പുതിയതായി പുറത്തു വന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നത്. നേരത്തെ പുലരിയിലച്ഛന്റെ എന്ന് തുടങ്ങുന്ന ഗാനം പുറത്തു വന്നിരുന്നു. കണ്ണൂരിലെ അന്ധതയെ അതിജീവിച്ച അനന്യ പാടിയ ഈ പാട്ടും ഏറെ ശ്രദ്ധേയമായിരുന്നു. നിതീഷ് നടേരിയുടേതായിരുന്നു വരികള്‍.

പൂര്‍ണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച 'വെള്ളം' റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ജയസൂര്യയുടെ നായികമാരായി സംയുക്തമേനോന്‍, സ്‌നേഹ പാലിയേരി എന്നിവര്‍ എത്തുന്നു. സിദ്ധിഖ്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആന്റണി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്‌കര്‍, ബേബി ശ്രീലക്ഷ്മി തുടങ്ങിയവര്‍ക്കൊപ്പം മുപ്പതോളം പുതുമുഖതാരങ്ങളും  അണി നിരക്കുന്നു. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.</p>

ക്യാമറ റോബി വര്‍ഗീസ്, എഡിറ്റിങ് ബിജിത്ത് ബാല, കലാസംവിധാനം അജയ് മാങ്ങാട്, കോസ്റ്റ്യൂം അരവിന്ദ്.കെ.ആര്‍, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ്മ, മേക്കപ്പ് ലിബിന്‍ മോഹനന്‍,ത്രില്‍സ് മാഫിയ ശശി,കൊറിയോഗ്രഫി സജ്‌ന നജാം, പ്രൊജക്ട് ഡിസൈന്‍ ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, ചീഫ് അസോ.ഡയറക്ടര്‍ ഗിരീഷ് മാരാര്‍,  അസോ.ഡയറക്ടര്‍ ജിബിന്‍ ജോണ്‍, സ്റ്റില്‍സ് ലെബിസണ്‍ ഗോപി, ഡിസൈന്‍ താമിര്‍ ഓ കെ, പിആര്‍ഒഎ. എസ്. ദിനേശ് വാഴൂര്‍  ജോസ്,  മഞ്ജു ഗോപിനാഥ്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക