Image

ഗ്രീന്‍ കാര്‍ഡ് (നോവല്‍- അദ്ധ്യായം 13 തെക്കേമുറി)

Published on 16 November, 2020
ഗ്രീന്‍ കാര്‍ഡ് (നോവല്‍- അദ്ധ്യായം 13 തെക്കേമുറി)
അദ്ധ്യായം പതിമൂന്ന്

“വില്‍ഭി, എന്ന ചെറുപ്പക്കാരനെ ഗോപിനാഥ് പരിചയപ്പെട്ടത് “നില്‍ക്കുക, പോകുക., യെന്ന മലയാള പരിഭാഷയുള്ള സ്‌റ്റോപ് ആന്‍ഡ് ഗോ എന്ന കടയില്‍ വച്ചായിരുന്നു.  യാദൃശ്ചീകമായി പരിചയപ്പെട്ടു. എന്തുകൊണ്ടേ ാ ആ പരിചയപ്പെടല്‍ ഒരു പ്രേമബന്ധംപോലെ ഉറച്ചു.
അമേരിക്കയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ കുടിയേറിയ മാതാപിതാക്കളുടെ കനത്ത ഡോളര്‍ ഭാരം ചുമക്കാന്‍ വേണ്ട ി മാത്രം വന്നിറങ്ങിയ ആ ഇരുപതുകാരന്റെ വേഷവും രൂപവും  കാതിലെ കരിയാപ്പില കുണുക്കും എല്ലാംകൂടി എന്തോ ഒരു പ്രത്യേകത തോന്നിപ്പോയി.
അമേരിക്കയുടെ തനിരൂപം അറിയണമെങ്കില്‍ അമേരിക്കന്‍ ചുവയുള്ള മലയാളിയോട് സൗഹൃദം നടിച്ചേ മതിയാകൂ. വെറുതെ വേഷം കെട്ടുന്നവനോട് കൂടിയിട്ട് കാര്യമില്ല. നാട്ടില്‍ “ലൊട്ടുലുടുക്ക് അടിച്ച് നടന്നവന്‍ ഇവിടെവന്ന് ആറ് ഡോളറിന്റെ ജോലിചെയ്ത് പലവിധ വേഷങ്ങളും കെട്ടും. അങ്ങനെയുള്ളവന്‍ അല്‍പ്പനാണെന്ന് ആദ്യസംസാരത്തില്‍തന്നെ മനസ്സിലാകുകയും ചെയ്യും. വില്‍ഭി ഇതില്‍നിന്നും വ്യത്യസ്ഥനായിരുന്നു. നാളുകള്‍ കഴിയുന്തോറും സ്‌നേഹബന്ധത്തിന് ദൃഡതയേറി വന്നു. എന്തിനേയും വെല്ലുവാന്‍ പോരുന്ന ധൈര്യവും ആരോഗ്യവും പണവും ഭാഷയും എല്ലാമുള്ള ചെറുപ്പക്കാരന്‍.
തന്നേക്കാള്‍ താണവന്മായി കൂട്ടുകൂടുന്നത് നാശത്തിന്റെ ആരംഭമാണെന്ന് അറിയാമെങ്കിലും വിദ്യാസമ്പന്നന്ം ഭാഷാപരിജ്ഞാനവുമുള്ള ഗോപിനാഥിന്് വില്‍ഭിയുടെ ബന്ധം വളരെ സന്തോഷകരമായി തോന്നി.
“”ഡാഡി നല്‍കുന്ന പണം ഇതാണ് എന്റെ അപ്പാര്‍ട്ടുമെന്റ്! വില്‍ഭി ഗോപിനാഥിനെ സ്വീകരിച്ചു. കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ഗോാപിനാഥിന്് ഏറെ സമയം വേണ്ട ിവന്നില്ല.
വര്‍ഷങ്ങള്‍ക്കുമുമ്പേ പെട്ടിയും പ്രമാണവുമായി അമേരിക്കയിലെത്തി അഹോരാത്രം പണിയെടുത്ത്‌സമ്പാദിച്ച വന്‍തുകയുടെ ഉടമയായി അവശേഷിക്കുന്ന “വില്‍ഭി’ .പണം ഉണ്ട ാക്കിയവരായ മാതാപിതാക്കള്‍ എന്തോ ഏതോ സ്വപ്നലോകത്തു അന്തിമയങ്ങി അതിരാവിലെ വീണ്ട ും പണത്തോട് പണം കൂട്ടാനായി വേല തുടരുന്നു. മാതാപിതാക്കള്‍ സമ്പാദിക്കുന്നു. മകന്‍ ചിലവഴിക്കുന്നു. മലയാളവും ഇംഗ്ലീഷും നല്ലതുപോലെ കൈകാര്യം ചെയ്യാനറിയാവുന്ന വില്‍ഭി ഗോപിനാഥിനോട് പറഞ്ഞു
“”അങ്കിള്‍ മാരീടാണെന്നൊന്നും ആരോടും്പറയരുത്. കാരണം അതൊരു വല്ലായ്മയാണിവിടെ’’
ഗോപിനാഥിനോടൊപ്പം വില്‍ഭിയും ആ രഹസ്യം മറച്ചുവച്ചു.
നാളെ എന്റെ ജന്മദിനമാണ് ഒരു ലെയിറ്റ് നൈറ്റ് പാര്‍ട്ടിയുണ്ട ് അങ്കിള് വരണം.
വില്‍ഭിയുടെ ആദ്യക്ഷണം നിരസിക്കാന്‍ കഴിഞ്ഞില്ല. ശോഭയുടെ അന്വാദത്തോടെ ആദ്യമായി അമേരിക്കന്‍ ടീനേജ്‌സൊസൈറ്റിയുടെ പാര്‍ട്ടിയില്‍ സംബന്ധിക്കാന്‍ ഗോപിനാഥും എത്തി.
വില്‍ഭി തന്നെ ഈ പുത്തന്‍ സംസ്ക്കാരത്തിന്റെ നൂലാമാലകള്‍ പറഞ്ഞുതന്നിരുന്നു.
 “”അങ്കില്‍ പലരും എത്തുന്നുണ്ട ിവിടെ ആണും പെണ്ണും. ആരോടും നീ ഏതാണ്? നിന്റെ തന്ത ആരാണ്? നിനക്കെത്ര വയസ്സുണ്ട ് ? ഇതൊന്നും ചോദിക്കരുത്. മലയാളിക്കുള്ള ഒരു ദോഷം എന്താണെന്നറിയാമോ? കണ്ട ാലുടന്‍ അവളെ ആസ്വദിക്കണമെന്ന ദുര്‍മോഹം. ഒരു പെണ്‍കുട്ടിയും ഇഷ്ടപ്പെടാത്ത ഒന്നാണ്. പിന്നെ പാരമ്പര്യത്തെപ്പറ്റി ചോദിക്കുമ്പോള്‍ അപ്പനെന്നും അമ്മയെന്നും ഭയക്കുന്ന അവള്‍ അഥവാ അവന്‍ ആ ഭാഗങ്ങള്‍ ചോദിക്കുന്നവനെ പുച്ഛിക്കും. ഇങ്ങനെയുള്ള യാതൊരു എടാകൂടത്തിന്ം വഴികൊടുക്കരുത്. തമ്മില്‍ കാണുന്നു. പരിചയപ്പെടുന്നു. യു ഗോട്ട് റൈറ്റ് വണ്‍ ബേബി എന്ന നൂതനാശയം തൊടുത്തുവിടുന്നു. ക്ഷമയോടെ കാത്തിരിക്കുന്നു. അവസരങ്ങള്‍ ഒന്നിന് പുറകേ ഒന്നായ് വന്നുചേരുന്നു. പാര്‍ട്ടികള്‍ സംഘടിക്കപ്പെടുന്നു. വോഡ്ക്കായും വിസ്ക്കിയും ചിലപ്പോള്‍ കഞ്ചാവും പങ്കിടപ്പെടുന്നു. വികാരം ഉണരുന്നു. ആസ്വദിക്കുന്നു. തമ്മില്‍ പിരിയുന്നു. ഫുള്‍സ്റ്റോപ്പ് .അതിനപ്പുറം ഒന്നിലും കടക്കരുത്.
വില്‍ഭിയുടെ വാക്കുകള്‍ അന്സരിക്കാന്‍ തന്നെ തീരുമാനിച്ചു. രാത്രിയുടെ ദൈര്‍ഘ്യതയില്‍ സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തികളുടെ മക്കളായവര്‍ വന്നെത്തി. പ്രകാശധാര കുറഞ്ഞ വെളിച്ചത്തില്‍ ലഹരിയുടെ മാസ്മരശക്തിയില്‍ പാര്‍ട്ടി ചൂടുപിടിച്ചു. ലൈംഗീകതയുടെ മാസ്മര നിശ്വാസങ്ങള്‍ മുറ്റിനില്‍ക്കുന്ന അന്തരീക്ഷം. യൗവനത്തിന്റെ കാതലായ പ്രായത്തില്‍ ആണിന്ം പെണ്ണിന്ം “ഇണചേരുക യെന്നതല്ലാതെ എന്താണു ചിന്ത? ഗര്‍ഭം എന്ന “സൊല്ല’ യൊഴിവാക്കാന്‍ പറ്റിയ എല്ലാ മാര്‍ക്ഷങ്ങളും മരുന്നുകളും കയ്യില്‍ കൊണ്ട ു നടക്കുന്നവര്‍. ഗര്‍ഭത്തെ പ്പറ്റിയുള്ള ഭയം മാറി കിട്ടിയാല്‍ പിന്നെ ആണും പെണ്ണും സമം സമം.
പ്രത്യക്ഷത്തില്‍ മാനവരാശിയുടെ ഭീകരത പോലെ ഗോപിനാഥിന്റെ മനസ്സില്‍ തട്ടി. നാട്ടിലായിരുന്നപ്പോള്‍ ചില കേസുകളില്‍ താന്‍തന്നെ വിധിയെഴുതി . രോഗകാരണം “”നിംഫോമാനിയ (കാമാധിക്യം) പക്ഷേ ഇന്ന് നിംഫോമാനിയ തനിക്കുതന്നെപിടിപെട്ടിരിക്കുന്നു. കാരണം വെളുത്ത കരങ്ങളും ചോരചുണ്ട ുകളും എള്ളിന്‍പൂപോലത്തെ നാസികയും മാന്‍മിഴികളും സ്‌നിഗ്ദ്ധകോമളമായ കവിള്‍ത്തടങ്ങളും തമ്മില്‍ മുട്ടിയുരുമ്മി ഇടകലര്‍ന്ന് ഇണചേര്‍ന്ന് “വണ്‍സ്‌മോര്‍’ എന്ന ഞരക്കങ്ങള്‍ മാത്രം.
മറയ്ക്കപ്പെട്ട സൗന്ദര്യത്തിന്റെ ആരാധകനായി, ആവശ്യത്തിനായി മാത്രം അത്യാവശ്യഭാഗങ്ങളെ തുറന്നുകാട്ടുന്ന ലൈംഗീക പാരമ്പര്യത്തില്‍ വളര്‍ന്നവനാകയാല്‍ ചെടിപ്പ് തോന്നിയില്ല. ദ്വാരകയില്‍ ശ്രീകൃഷ്ണന്മാത്രം ലഭിച്ച പദവി ലഭ്യമായപ്പോള്‍ ലഹരിയുടെ വികാരത്തള്ളലില്‍ ഇടത്തും വലത്തും മടിയിലും എന്നുവേണ്ട , ഇരിക്കുന്നിടം ചിരിക്കുന്നിടത്തും, ചിരിക്കുന്നിടം ഇരിക്കുന്നിടത്തും മുട്ടിയുരുമ്മി.
രാത്രിയുടെ ദൈര്‍ഘ്യം ഘടികാരം വിളിച്ചറിയിച്ചപ്പോള്‍ സന്ദര്‍ഭം മറന്ന് ഗോപിനാഥ് ചോദിച്ചു.
“ഭവീട്ടില്‍ പോകണ്ടേ ?’’ പ്രായമെത്തിയ പെണ്‍കിടാങ്ങളെവിടെപ്പോയിയെന്നറിയാതെ സ്വസ്ഥമായി വീട്ടില്‍ കിടന്നുറങ്ങാന്‍ ഏതു മാതാപിതാക്കള്‍ക്കാണു കഴിയുക.? ആ പഴയ പാരമ്പര്യത്തിന്റെ ഓര്‍മ്മകള്‍ മനസ്സിനെ മഥിച്ചു.
“ഭങേ, എന്താണു ഗോപിനാഥ് നിങ്ങള്‍ ഇത്ര സില്ലിയാകുന്നത്? അയാളോടൊപ്പം ഏറെനേരം സല്ലപിച്ച് തന്റെ ആദ്യനിര്‍വൃതിയുടെ അന്ത്യതുള്ളിവരെ അപഹരിച്ച ആന്‍സി പരിഭവത്തോടെ ചോദിച്ചു.
“”അല്ല, ഞാന്‍ ചോദിച്ചെന്നു മാത്രം. രാത്രി ഒരുമണി കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട ുമാത്രം .”ഗോപിനാഥ് പരുങ്ങി.
“”ഫ്രൈഡേ നൈറ്റ് എന്നുപറഞ്ഞാല്‍ ആഘോഷിക്കാന്ള്ളതാണ്. ആസ്വദിച്ചാസ്വദിച്ച്  അടുത്ത ഫ്രൈഡേവരെ വികാരങ്ങളെ മരവിപ്പിക്കണം’’ കൊഴുത്ത മേനിയും വട്ടമുഖവുമുള്ള ബെറ്റി പറഞ്ഞു.
     തിന്നു വീര്‍ത്ത കൊഴുത്ത ശരീരത്തിലെ ഇളംപ്രായത്തിന്റെ ചീര്‍ത്ത വികാരം കടിഞ്ഞാണില്ലാത്ത കുതിരയ്ക്ക് സാദൃശ്യമായി കുതിക്കുന്നു.. ഗര്‍ഭം, മാനക്കേട് എന്നീ ഗദ കൊണ്ട ് അടിച്ചമര്‍ത്തപ്പെട്ട സ്ത്രീവികാരം ഇവിടെ സ്വാതന്ത്ര്യം, സമത്വം എന്ന പോര്‍ക്കളത്തില്‍ ഫണമുയര്‍ത്തി പയറ്റി നോക്കാനായി ചീറി നില്‍ക്കുന്നു. നീതിസാര ശ്ലോകമിവിടെ യഥാര്‍ത്ഥ്യമായിരിക്കുന്നു.”ഉറക്കം’ കൊണ്ട ് ഉറക്കത്തെയും കാമംകൊണ്ട ് സ്ത്രീയെയും ജയിക്കാന്‍ കഴിയില്ല.
                                *   *   *   *   *   *

      വീട്ടിലേക്കുള്ള മടക്കയാത്രയില്‍ കാറിലിരുന്ന് ഗോപിനാഥ് ആലോചിച്ചു. മലയാളി അണിഞ്ഞിരിക്കുന്ന പൊയ്മുഖങ്ങളുടെ യാഥാര്‍ത്ഥ്യരൂപം മക്കളെയെല്ലാം ഡോക്ടറും എഞ്ചിനീയറുമാക്കണം. കേരളത്തില്‍ കൊണ്ട ുചെന്ന് സ്റ്റാറ്റസുള്ളവന്റെ തലയില്‍ മകളെ കെട്ടിവയ്ക്കണം. എത്രയെത്ര സ്വപ്നങ്ങള്‍? ആകാശം സ്വന്തമായി കരുതി പറന്നുനടന്ന കിളിയെ “നാട്ടില്‍പോക്ക്’ എന്ന തന്ത്രത്താല്‍ പിടിച്ച് കൂട്ടിലാക്കി, നാട്ടില്‍ ചെന്നു കഴിഞ്ഞിട്ട് വീട്ടുതടങ്കലിലാക്കി  “ഇവനെ കെട്ടിയില്ലെങ്കില്‍ നീ ഇനി അമേരിക്ക സ്വപ്നം കാണുകയേയുള്ളുഎന്ന വീരവാദം മുഴക്കി ദേഹോപദ്രവവും ചട്ടമ്പിമുറയും  പ്രയോഗിച്ച്, മാന്യമായി നാട്ടില്‍ കഴിയുന്ന ഒരു ചെറുപ്പക്കാരനെ പണത്തിന്റെ പ്രൗഡിയും അമേരിക്കന്‍ മെയ്ക്കപ്പിന്റെ സൗന്ദര്യത്തിലും മയക്കി കുടുക്കി ലക്ഷങ്ങള്‍ ചിലവഴിച്ച് ഒരു സദ്യയും നടത്തി ആ “മഹാമംഗളകര്‍മ്മം ഭനടത്തിക്കുന്നു.
വധുവരന്മാരുടെ ആദ്യരാത്രിയില്‍ ധീരകൃത്യം ചെയ്ത മനസംതൃപ്തിയോടെ മാതാപിതാക്കള്‍ അകാലവാര്‍ദ്ധക്യത്തിന്റെ ന്രയും പതയും ന്കര്‍ന്ന് മയങ്ങുമ്പോള്‍, മണിയറക്കുള്ളില്‍  യൗവനതിമിര്‍പ്പിന്റെ നടുക്കയത്തില്‍ കാലിട്ടടിച്ച് തീരം കാണാന്‍ കഴിയാതെ വേര്‍പാടിന്റെ ആദ്യാക്ഷരം പുലമ്പി  ഭഐ ഹെയിറ്റ് യു’. മുഖം കറുത്ത് രണ്ട ും രണ്ട ു ദിക്കിലേക്ക് ഒരിക്കലും കണ്ടെ ത്താത്തവണ്ണം പിരിഞ്ഞു പോകുന്നതിന്ള്ള തീരുമാനങ്ങള്‍ ഉടലെടുക്കുന്നു.
സെക്‌സിന്റെ ആദ്യാക്ഷരം അറിയാത്ത കാലമാടനെ അവള്‍ പുച്ഛിക്കുന്നു. പലതിലും അറപ്പും വെറുപ്പും കാട്ടുന്ന ഭര്‍ത്താവിനെ ഒരു സാധുവിനെപ്പോലെ നവവധു വീക്ഷിക്കുന്നു. കഴുക്കോലുകൊണ്ട ് ഊന്നിയിട്ടും അക്കരെയെത്താത്ത വള്ളത്തെ ഒരു നയമ്പുകൊണ്ട ് എത്തിക്കാമെന്ന വ്യമോഹത്തെ നോക്കി അവള്‍ പരിഹസിക്കുന്നു. ഗുഡ്‌ബൈ,ഗുഡ്‌ബൈ മനസ്സ് ഉരുവിടുന്നു.
സെക്‌സിന്റെ ബാലപാഠം അറിയാവുന്ന ഭര്‍ത്താവാണെങ്കില്‍ ട്രക്‌സിന്റെ കരവലയത്തില്‍ സെന്‍സേഷന്‍ നഷ്ടപ്പെട്ട നവവധുവിനോടൊത്ത് തീരം നോക്കി തുഴയുമ്പോള്‍, താനകപ്പെട്ടത് സര്‍ക്ഷാസോ കടലിലാണെന്നും തീരം വളരെ വളരെ അകലെയാണെന്നും രക്ഷപെടാാന്‍ മാര്‍ക്ഷമില്ലായെന്നും മനസ്സിലാക്കി തുഴച്ചില്‍ അവസാനിപ്പിക്കുന്നു.
    കാലത്തെ മനസ്സിലാക്കാത്ത, വളര്‍ച്ചയെ മാനിക്കാത്ത, ലോകത്തെ പഠിച്ചിട്ടില്ലാത്ത, പഠിക്കാന്‍ സമയം ചിലവഴിച്ചിട്ടില്ലാത്ത, അഥവാ പഠിച്ചാല്‍ തന്നെയും മനസ്സിലാക്കത്തക്ക മസ്തിഷ്ക വളര്‍ച്ചയില്ലാത്ത, ധനികനെന്നു സ്വയം നടിച്ച ,വികാരങ്ങളും വിചാരങ്ങളുമില്ലാത്ത ദരിദ്രവാസി, പാളിച്ചകള്‍ക്കു മുമ്പില്‍ മുട്ടുമടക്കേണ്ട തിന് പകരം “മക്കള്‍ വഴി പിഴച്ചുപോയി യെന്നു് മുദ്രണം ചെയ്ത് വീണ്ട ും അജ്ഞതയുടെ മാളങ്ങളിലേക്ക് മടങ്ങി. ധനസമ്പാദനത്തിന്റെ യൂണിഫോം അണിയുന്നു. ഇങ്ങനെയുള്ള എത്രയെത്ര സംഭവങ്ങള്‍. എന്നിട്ടും ജനം പഠിക്കുന്നില്ല.
      വീടിനോടടുത്തപ്പോള്‍  ഗോപിനാഥിന്റെ മനസ്സില്‍ സകല ശക്തിയും ക്ഷയിച്ചതുപോലെ തോന്നി. നേരം വളരെയധികം അതിക്രമിച്ചിരിക്കുന്നു. പരസ്ത്രീകളുമായുള്ള സംഗമം കഴിഞ്ഞെത്തുന്നു. മദ്യത്തിന്റെ ലഹരി വല്ലാതെ മഥിക്കുന്നു. എങ്ങനെയാണ് ശോഭയെ നേരിടുക?
കയറിചെന്നപ്പോള്‍ ആശങ്കകളെല്ലാം അസ്ഥാനത്തെത്തിയതുപോലെ തോന്നി. പരാതിയില്ല, പരിഭവമില്ല, യാതൊരു ഭാവഭേദവുമില്ല. ജോസ് എന്ന സുഹൃത്ത്  തന്റെ ഭാര്യയ്ക്ക് കാവല്‍ക്കാരനായി സോഫായില്‍ കാലും മടക്കിവച്ച് പാതിരാവില്‍ ടി. വി. പ്രോഗ്രാം കാണുന്നു.
 “”ഇപ്പോള്‍ വരും , ഇപ്പോള്‍ വരുംമെന്ന് ശോഭ പറഞ്ഞതന്സരിച്ച് ഞാന്‍ ഇരുന്നു. ഏതായാലും ലെയിറ്റ് ആയി എന്നാലിനി കണ്ട ിട്ടു പോകാമെന്നു കരുതി’’ ജോസ് ചെറുപുഞ്ചിരി എവിടുന്നോ ആവാഹിച്ച് സമ്മാനിച്ചു.
“ഒരുത്തന്റെ എച്ചിലു് മറ്റൊരുവന് വിഭവസമൃദ്ധ’മെന്നു പറയണമെന്നു തോന്നി. മുമ്പില്‍ കിടക്കുന്ന ദീര്‍ഘമായ വഴികളെയോര്‍ത്ത് പുഞ്ചിരിക്കമാത്രം ചെയ്തു.
“സുനന്ദ എന്തുപറയുന്നു? കുശലാന്വേഷണത്തിലേക്ക് ബോധത്തെ തിരിച്ചുവിട്ടു.
“പഞ്ചറായ സൈക്കിള്‍ ടയറുപോലെ വളഞ്ഞുകൂടിയിട്ടുണ്ട ാകും’’ ഉത്തരം കിട്ടി.
“”എന്നാല്‍ ചെന്നാട്ട്.  പഞ്ചറൊട്ടിച്ച് അല്‍പ്പം കാറ്റ് അടിച്ച് നോക്കൂ. ചിലപ്പോള്‍ നേരേയാകും.”
ശോഭയൊന്നും പറഞ്ഞില്ല. തടിച്ച ചിറി കടിച്ചമര്‍ത്തി  ഫലിതത്തില്‍ രസിക്കുകമാത്രം ചെയ്തു.
ജോസ് യാത്രയായതിനോടൊപ്പം ബെഡ്‌റൂമിന്റെ അരണ്ട  വെളിച്ചത്തിലേക്ക് ഗോപിനാഥ് കടന്നു. വസ്ത്രങ്ങള്‍ മാറ്റി കിടക്കയിലേക്ക് ചരിഞ്ഞു. “വേണേല്‍ വേണം’ എന്ന ആലസ്യത്തോടെ നന്ത്ത ഗൗണിന്റെ സിപ്പുകള്‍ തുറന്നിട്ട് ശോഭയും കിടന്നു.
ലൈറ്റണക്കുമ്പോള്‍ വേദനകളുടെ നീണ്ട കൂമ്പാരം ഗോപിനാഥിന്റെ മനസ്സില്‍ ഉയര്‍ന്നുവന്നു.
“”അനന്തമായ ആത്മവേദനകളുടെ അലയാഴിയാകുന്നു ഈ പറുദീസാ. അവസാനിക്കാത്ത ആത്മ വേദനകളുടെ ഒരു അലകടല്‍.”


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക