Image

ദുബായില്‍ പുതിയ വീട് സ്വന്തമാക്കി മോഹന്‍ലാല്‍, ആദ്യ അതിഥി താരത്തിന്റെ ആദ്യ ചിത്രത്തിന്റെ സംവിധായകന്‍

Published on 16 November, 2020
ദുബായില്‍ പുതിയ വീട് സ്വന്തമാക്കി മോഹന്‍ലാല്‍, ആദ്യ അതിഥി താരത്തിന്റെ ആദ്യ ചിത്രത്തിന്റെ സംവിധായകന്‍


ദുബായിലെ ആര്‍പി ഹൈറ്റ്സില്‍ പുതിയ വീട് സ്വന്തമാക്കി മോഹന്‍ലാല്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാല്‍ ദുബായില്‍ എത്തിയത്. ഐപിഎല്‍ ഫൈനല്‍ വേദിയില്‍ എത്തിയ താരത്തിന്റെ ചിത്രങ്ങളും പിന്നീട് സഞ്ജയ് ദത്തുമൊത്തുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ പുതിയ വീട്ടില്‍ നിന്നുമുള്ള താരത്തിന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്. 

മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ തിരനോട്ടത്തിന്റെ സംവിധായകനും ബാല്യകാല സുഹൃത്തുമായ അശോക് കുമാര്‍ പുതിയ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ പകര്‍ത്തിയതാണ് പുറത്തെത്തിയ ചിത്രം. അശോക് കുമാറിന്റെ ഭാര്യ ബീനയാണ് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. പുതിയ വീട്ടിലെ ആദ്യ അതിഥിയായിരുന്നു അശോക് എന്ന് ബീന കുറിക്കുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക