Image

തമിഴ് ഹാസ്യതാരം തവസി ക്യാന്‍സര്‍ ബാധിച്ച്‌ അവശ നിലയില്‍

Published on 17 November, 2020
തമിഴ് ഹാസ്യതാരം തവസി ക്യാന്‍സര്‍ ബാധിച്ച്‌ അവശ നിലയില്‍

 കോമഡി റോളുകളിലൂടെ തമിഴില്‍ ശ്രദ്ധേയ  താരമായ തവസി ക്യാന്‍സര്‍ ബാധിച്ച്‌ അവശ നിലയിലാ ണ്. തവസിയുടെ അവസ്ഥ സംബന്ധിച്ച്‌ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തമിഴ് മാധ്യമങ്ങളാണ്.

ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച്‌, അദ്ദേഹം ഗുരുതരമായ പരിചരണത്തിലാണ്. 


സാമ്ബത്തിക സഹായത്തിന് അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

ക്യാന്‍സര്‍ നാലാംഘട്ടത്തില്‍ എത്തി നില്‍ക്കേ ചികിത്സ തുടരാന്‍ വഴിയില്ലാതായതോടെയാണ് തവാസി വീഡിയോയിലൂടെ അഭ്യര്‍ത്ഥനയുമായി എത്തിയത്.

തനിക്കൊരിക്കലും ഇങ്ങനെയൊരു അവസ്ഥ വരുമെന്ന് കരുതിയിരുന്നില്ലെന്നും വീഡിയോയില്‍ തവാസി പറയുന്നു. മുപ്പത് വര്‍ഷത്തോളം തമിഴ് സിനിമയില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചുവരുന്ന നടനാണ് തവാസി. രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രം അണ്ണാതെയിലും തവാസി അഭിനയിച്ചിട്ടുണ്ട്.

ഭക്ഷണം കഴിക്കാനടക്കം ഒന്നിനും സാധിക്കുന്നില്ലെന്നും രോഗമുക്തനാകാന്‍ സിനിമാ ലോകത്തെ നടീനടന്മാരും ജനങ്ങളും സഹായിക്കണമെന്നും അദ്ദേഹം വീഡിയോയിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.


നവംബര്‍ 11 ന് തവസിയുടെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി തിരുപ്പന്‍കുന്ദ്രത്തിലെ ഡിഎംകെ എംഎല്‍എ ഡോ. സരവണന്‍ നല്‍കിയ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 


അദ്ദേഹത്തിന്റെ ചികിത്സാ ചെലവുകള്‍ സൂര്യയുടെ ചാരിറ്റബിള്‍ ട്രസ്റ്റാണ് വഹിക്കുന്നത്. ആശുപത്രിയില്‍ തവസിയെ സന്ദര്‍ശിച്ച എംഎല്‍എയും നടന്റെ കുടുംബത്തെ സാമ്ബത്തികമായി സഹായിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.ഇപ്പോള്‍ അദ്ദേഹത്തെ കണ്ടാല്‍ പെട്ടന്നു തിരിച്ചറിയാന്‍ പോലും സാധിക്കാത്ത അവസ്ഥയാണെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക