Image

'അന്ന' ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു.

Published on 17 November, 2020
'അന്ന' ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു.
കൊച്ചി;കോവിഡ് കാലത്ത് ഒരുകൂട്ടം സുഹൃത്തുക്കള് ചേര്ന്നൊരുക്കിയ ഹ്രസ്വചിത്രം 'അന്ന' നവമാധ്യമങ്ങളില് ശ്രദ്ധനേടുന്നു. അന്ന എന്ന പെണ്കുട്ടിയുടെ കുഞ്ഞു ആഗ്രഹമാണ് 10 മിനിറ്റ് ദൈര്ഘ്യമുള്ള ഹ്രസ്വചിത്രത്തിലൂടെ പറയുന്നത്.

ഗുഡ്വില് എന്റര്ടെയിന്മെന്റ്സ് പുറത്തിറക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഖില് സജീന്ദ്രനാണ്. ജിയ ഇമ്രാന് ആണ് അന്ന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ജിയയോടൊപ്പം മെറിസ, ചിന്നു,എല്ഡ എന്നീ അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമായുണ്ട്

സഹസംവിധായകനായ അരുണ് എബ്രഹാം ചിത്രത്തില് ഒരു പ്രധാന വേഷ ചെയ്യുന്നുണ്ട്. അഖില് വിജയ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ പ്രധാന ആകര്ഷണമാണ്. അജയ് വര്ഗീസ്, അനന്ദു മനോഹര് എന്നിവര് ചേര്ന്ന് തിരക്കഥ രചിച്ചിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക